Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎഥനോൾ ഉൽപാദനം; പ്രാജ്...

എഥനോൾ ഉൽപാദനം; പ്രാജ് ഇൻഡസ്ട്രീസുമായി കൈകോർത്ത് സെൻട്രിയൽ ബയോഫ്യുവൽസ്

text_fields
bookmark_border
എഥനോൾ ഉൽപാദനം; പ്രാജ് ഇൻഡസ്ട്രീസുമായി കൈകോർത്ത് സെൻട്രിയൽ ബയോഫ്യുവൽസ്
cancel
camera_alt

ഗോ​വ​യി​ൽ എ​ഥ​നോ​ൾ പ്ലാ​ന്റ് സ്ഥാ​പി​ക്കാ​നു​ള്ള ക​രാ​ർ സെ​ൻ​ട്രി​യ​ൽ ബ​യോ​ഫ്യു​വ​ൽ​സ് ലി​മി​റ്റ​ഡ്​ എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ പ്ര​വീ​ൺ ഗോ​പ​കു​മാ​റും പ്രാ​ജ് ഇ​ൻ​ഡ​സ്ട്രീ​സ്​ എ​ക്‌​സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്റ് യ​ശോ​ധ​ൻ മ​ൻ​കാ​മെ​യും കൈ​മാ​റു​ന്നു

കൊച്ചി: എഥനോൾ ഉൽപാദനത്തിന് രാജ്യത്തെ പ്രമുഖ ബയോഎനർജി, ഇൻഡസ്ട്രിയൽ ബയോടെക്നോളജി, എൻജിനീയറിങ് സ്ഥാപനമായ പ്രാജ് ഇൻഡസ്ട്രീസുമായി കൈകോർത്ത് സെൻട്രിയൽ ബയോഫ്യുവൽസ് ലിമിറ്റഡ്. സംയുക്ത സംരംഭത്തിന്‍റെ ഭാഗമായി ഗോവയിൽ 700 കോടി രൂപയുടെ വൻകിട ധാന്യ അധിഷ്ഠിത എഥനോൾ പ്ലാന്‍റ് സ്ഥാപിക്കും.

കേന്ദ്ര സർക്കാറിന്‍റെ ദേശീയ ബയോഫ്യുവൽ നയവും എഥനോൾ ബ്ലെൻഡിങ് പദ്ധതിയും മൂലം രാജ്യത്ത് എഥനോളിന്‍റെ ഉപയോഗം അതിവേഗം വ്യാപിക്കുകയാണ്. പ്രമുഖ വാഹന കമ്പനികൾ ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങളും എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയ മോഡലുകളും അവതരിപ്പിച്ചുതുടങ്ങിയതും ഭാവിയിൽ എഥനോളിന്‍റെ ആവശ്യം ഏറെ വർധിപ്പിക്കും. ഈ സാഹചര്യം മുൻനിർത്തിയാണ് പുതിയ പ്ലാന്‍റ് സ്ഥാപിക്കുന്നത്.

മൂന്നുവർഷത്തിനകം പദ്ധതി പൂർണതോതിൽ പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്. ഉൽപാദിപ്പിക്കുന്ന എഥനോൾ വിതരണം ചെയ്യാൻ രാജ്യത്തെ പ്രമുഖ പൊതുമേഖല എണ്ണവിപണന കമ്പനികളുമായി ദീർഘകാല കരാറിൽ സെൻട്രിയൽ ബയോഫ്യുവൽസ് ഏർപ്പെട്ടിട്ടുണ്ട്. ഇതുവഴി പദ്ധതിയുടെ സാമ്പത്തിക സ്ഥിരതയും ദീർഘകാല വിപണി ഉറപ്പും കൈവരുമെന്ന് പ്രതീക്ഷിക്കുന്നതായി സെൻട്രിയൽ ബയോഫ്യുവൽസ് എക്സിക്യൂട്ടിവ് ഡയറക്ടർ പ്രവീൺ ഗോപകുമാർ പറഞ്ഞു. പ്ലാന്റ് പ്രവർത്തനം ആരംഭിച്ച് അഞ്ച് വർഷത്തിനകം എഥനോൾ, മൂല്യവർധിത സഹോൽപന്നങ്ങൾ, അനുബന്ധ ബിസിനസുകൾ എന്നിവയിലൂടെ ഏകദേശം 7,500 കോടി രൂപയുടെ വാർഷിക വരുമാനം കൈവരിക്കുകയാണ് കമ്പനി ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hot Wheelbiofuel plantEthanol Petrolbusinesses
News Summary - Ethanol production Central Biofuels joins hands with Praj Industries
Next Story