എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന്
text_fieldsന്യൂഡൽഹി: 2025 നവംബർ മുതൽ ഈ വർഷം സെപ്റ്റംബർ വരെയുള്ള എഥനോൾ വിതരണം 987 കോടി ലിറ്ററിലെത്തി. ഇതിൽ 71 ശതമാനത്തിലധികവും ധാന്യ അധിഷ്ഠിത അസംസ്കൃത വസ്തുക്കളിൽനിന്നുള്ളതാണ്. ഈ കാലയളവിൽ ആകെ കരാർ പ്രകാരമുള്ള വിഹിതം 1,197 കോടി ലിറ്ററായിരുന്നു. കരാർ ലക്ഷ്യത്തിന്റെ 82.5 ശതമാനം കൈവരിക്കാനായെന്ന് ഓൾ ഇന്ത്യ ഡിസ്റ്റിലേഴ്സ് അസോസിയേഷൻ (എ.ഐ.ഡി.എ) പ്രസ്താവനയിൽ വ്യക്തമാക്കി.
ധാന്യ അധിഷ്ഠിത അസംസ്കൃത വസ്തുക്കളിൽനിന്ന് 705 കോടി ലിറ്റർ എഥനോൾ ലഭിച്ചു. ആകെ ലഭിച്ചതിന്റെ 71.4 ശതമാനമാണിത്. ഈ വിഭാഗത്തിൽ ലക്ഷ്യമിട്ടതിന്റെ 77.6 ശതമാനം കൈവരിക്കാൻ കഴിഞ്ഞു. ധാന്യ അധിഷ്ഠിത വിഭാഗത്തിൽ 908 കോടി ലിറ്ററാണ് ലഭിക്കേണ്ടിയിരുന്നത്.
ധാന്യ അധിഷ്ഠിത അസംസ്കൃത വസ്തുക്കളിൽ ഏറ്റവും വലിയ പങ്ക് വഹിച്ചത് ചോളമാണ്. 413 കോടി ലിറ്റർ എഥനോൾ ചോളത്തിൽനിന്ന് ലഭിച്ചു. എഫ്.സി.ഐയുടെ അധിക അരിയിൽനിന്ന് 222 കോടി ലിറ്റർ ലഭിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

