Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightഇ-റുപി; ഇന്ത്യയുടെ...

ഇ-റുപി; ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ വൗച്ചർ

text_fields
bookmark_border
ഇ-റുപി; ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ വൗച്ചർ
cancel

ബാങ്ക്​ അക്കൗണ്ട്​, മൊ​െബെൽ പണമിടപാട്​ ആപ്പുകൾ, എ.ടി.എം കാർഡ്​ എന്നിവയില്ലാതെ ഇലക്​​ട്രോണിക്​ വൗച്ചർ അടിസ്​ഥാനമാക്കിയുള്ള ഡിജിറ്റൽ പണമിടപാട്​ സംവിധാനമാണ്​ ഇ-റുപി (e-R-UPI). ബിറ്റ്​കോയിൻ പോലുള്ള ഡിജിറ്റൽ കറൻസിയല്ല​ിത്​. ഇ-വൗച്ചർ പണമാക്കി മാറ്റാനാവില്ല. പകരം നിശ്ചിത ആവശ്യങ്ങൾക്ക്​ പണത്തിന്​ പകരം ഉപയോഗിക്കാം.

→ ഗുണം

സര്‍ക്കാർ ക്ഷേമപദ്ധതികൾ കൃത്യമായി ക്രമക്കേടില്ലാതെ ജനങ്ങളിലേക്ക് എത്തിക്കുകയും ഡിജിറ്റൽ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയുമാണ്​ ലക്ഷ്യം. കറൻസിരഹിതവും സമ്പർക്കരഹിതവുമായ സാമ്പത്തിക ഇടപാടുകൾക്ക്​ സഹായിക്കുന്നു. ബാ​ങ്കോ മറ്റ്​ ധനകാര്യ സ്​ഥാപനങ്ങളുടെയോ ഇടനിലയില്ലാതെ അർഹരിലേക്ക്​ നേരിട്ട്​ എത്തും.

ആധാർ കാർഡും ബാങ്ക്​ അക്കൗണ്ടും വേണ്ട. വ്യക്തിവിവരങ്ങളും നൽകേണ്ട. സേവനദാതാവിന്​ വൗച്ചർ ഉപയോഗം ​ ട്രാക്ക്​ ചെയ്യാം.

→ എങ്ങനെ കിട്ടും?

എസ്​.എം.എസോ, ക്യൂ.ആർ കോഡോ ആയി ​ ഇ -റുപി വൗച്ചറുകൾ രജിസ്​റ്റർ ചെയ്​ത മൊബൈൽ നമ്പറിൽ എത്തും. പൊതുമേഖല -സ്വകാര്യ ബാങ്കുകള്‍ വഴിയാണ്​ ഇ- റുപി വിതരണം. വ്യക്തികളുടെ വിശദാംശങ്ങളും ഇടപാടി‍െൻറ വിവരങ്ങളുമായി കോർപറേറ്റ് അല്ലെങ്കിൽ സർക്കാർ ഏജൻസികൾക്ക്​ ബന്ധപ്പെട്ട ബാങ്കുകളെ സമീപിക്കാം. അനുവദിച്ച വൗച്ചർ മൊബൈൽ നമ്പർ വഴി ആ വ്യക്തിക്കുമാത്രം എത്തിക്കും.

→ എന്തിനൊക്കെ?

ചികിത്സ സഹായങ്ങളും സർക്കാർ സബ്​സിഡികളും ധനസഹായങ്ങളും ഇ-റുപിയായി കിട്ടും.മാതൃശിശു ക്ഷേമ പദ്ധതികൾ, ക്ഷയരോഗ നിര്‍മാര്‍ജന പരിപാടികള്‍ എന്നിവക്ക്​ കീഴിൽ മരുന്നും പോഷകാഹാരവും നൽകുന്ന സേവനങ്ങൾക്കും താഴ്ന്ന വരുമാനക്കാർക്കുള്ള ദേശീയ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്​മാൻ ഭാരത്, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന പദ്ധതി പ്രകാരം മരുന്നുകളും രോഗനിർണയവും മറ്റും നടത്താനും വളം സബ്‌സിഡി തുടങ്ങിയ സേവനങ്ങൾക്കും ഉപയോഗിക്കാം. സ്വകാര്യ മേഖലക്ക്​ ജീവനക്കാരുടെ ക്ഷേമ, കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത (സി.എസ്​.ആർ) പരിപാടികളുടെ ഭാഗമായി പ്രയോജനപ്പെടുത്താം.

→ പദ്ധതിയിലെ ബാങ്കുകൾ

എസ്​.ബി.ഐ, ബാങ്ക് ഓഫ് ബറോഡ, യൂനിയൻ ബാങ്ക്​, ഇന്ത്യൻ ബാങ്ക്​, കനറ, എച്ച്.ഡി.എഫ്‌.സി, ആക്‌സിസ്, പഞ്ചാബ് നാഷനല്‍, ഇന്‍ഡസ് ഇന്‍ഡ്, ഐ.സി.ഐ.സി.ഐ, കോടക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:digital voucherERupee
News Summary - E-Rupee; India's own digital voucher
Next Story