
ഇ.പി.എഫ് പലിശ 8.5 ശതമാനം തന്നെ; വരിക്കാർക്ക് രണ്ടുഘട്ടമായി നൽകും
text_fieldsന്യൂഡൽഹി: 2019 -20 കാലയളവിൽ എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് വരിക്കാർക്ക് രണ്ടുഘട്ടമായായിരിക്കും പലിശ അനുവദിക്കുക. 8.5 ശതമാനം പലിശ നിരക്കിൽ മാറ്റംവരില്ലെന്നും ഓൺൈലൻ മാധ്യമമായ ലൈവ് മിൻറ് റിപ്പോർട്ട് ചെയ്തു. ആദ്യം 8.15 ശതമാനവും രണ്ടാംഘട്ടത്തിൽ 0.35 ശതമാനം പലിശ ഡിസംബറിലും നൽകും.
'പലിശ നിരക്കിൽ മാറ്റം വരുത്താൻ തീരുമാനിച്ചിട്ടില്ല. എന്നാൽ നിലവിലെ സാഹചര്യത്തിൽ രണ്ടുഘട്ടമായി പലിശ നൽകാൻ നിർബന്ധിതരായി. വിപണി മോശമായതിനെ തുടർന്ന് നിക്ഷേപങ്ങളിൽനിന്ന് വരുമാനം ലഭിച്ചില്ല, അതിനാലാണ് പുതിയ ഫോർമൂല' -ഇ.പി.എഫ്.ഒ സെൻട്രൽ ബോർഡ് ട്രസ്റ്റി വിർജേഷ് ഉപാധ്യായ് അറിയിച്ചു.
കോവിഡ് 19ൻെറ വ്യാപനത്തെ തുടർന്ന് ഇ.പി.എഫിൻെറ നിക്ഷേപ പദ്ധതികളിൽനിന്ന് വരുമാനം ലഭിക്കാത്തതിനാൽ ആദായത്തിൽ ഇടിവ് വന്നിരുന്നു. 2019-20 സാമ്പത്തിക വർഷത്തിലെ പലിശനിരക്ക് 8.5 ശതമാനമായി കഴിഞ്ഞ മാർച്ചിലാണ് പ്രഖ്യാപിച്ചത്. ഏഴുവർഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കായിരുന്നു ഇത്. ഇതിനുമുമ്പ് 2012-13 സാമ്പത്തിക വർഷത്തിൽ 8.5 ശതമാനമായിരുന്നു പലിശ നിരക്ക്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
