Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരാജ്യത്തെ...

രാജ്യത്തെ തൊഴിലാളികൾക്ക്​ സന്തോഷവാർത്ത; അടുത്ത വർഷം ശമ്പളം വർധിക്കും

text_fields
bookmark_border
രാജ്യത്തെ തൊഴിലാളികൾക്ക്​ സന്തോഷവാർത്ത; അടുത്ത വർഷം ശമ്പളം വർധിക്കും
cancel

ന്യൂഡൽഹി: അടുത്ത സാമ്പത്തിക വർഷത്തിൽ ഇന്ത്യയിലെ തൊഴിലാളികളുടെ ശമ്പളം വർധിക്കുമെന്ന്​ റിപ്പോർട്ട്​. പല സ്ഥാപനങ്ങളും ലോക്​ഡൗൺ സൃഷ്​ടിച്ച പ്രതിസന്ധിയിൽ നിന്ന്​ കരകയറുന്നത്​ തൊഴിലാളികൾക്ക്​ ഗുണകരമാവുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇതിനൊപ്പം സമ്പദ്​വ്യവസ്ഥയിൽ ഡിമാൻഡ്​ വർധിക്കാനുള്ള സാധ്യതകളും നിലനിൽക്കുന്നുണ്ട്.​ ഇതും തൊഴിലാളികളുടെ ശമ്പളത്തിൽ കാര്യമായ വർധനയുണ്ടാക്കാനാണ്​ സാധ്യത​.

2022 സാമ്പത്തിക വർഷത്തി​െൻറ ആദ്യപാദത്തിൽ തൊഴിലാളികളുടെ ശമ്പളം എട്ട്​ ശതമാനം വരെ വർധി​ച്ചേക്കാം. മുമ്പ്​ നടത്തിയ സർവേകളിൽ പ്രതീക്ഷിച്ചതിനേക്കാളും വലിയ വർധനയാണ്​ ഇത്തരത്തിൽ ഉണ്ടാവുകയെന്നും റോയി​ട്ടേഴ്​സ്​ പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, സംഘടിത തൊഴിൽമേഖലയെ മാത്രം മുൻനിർത്തിയാണ്​ പഠനം നടത്തിയിട്ടുള്ളത്​. രാജ്യത്തെ ആകെ തൊഴിലാളികളിൽ 20 ശതമാനത്തെ മാത്രമേ ഇത്​ പ്രതിനിധീകരിക്കുന്നുള്ളു. അസംഘടിത മേഖല പഠനത്തി​െൻറ ഭാഗമായിട്ടില്ലെന്നത്​ തിരിച്ചടിയാണെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം. ഇ-കോമേഴ്​സ്​, ഫാർമസ്യൂട്ടിക്കൽ, ഐ.ടി, ധനകാര്യം തുടങ്ങിയ മേഖലകളാണ്​ കൂടുതൽ ശമ്പളവർധനവ്​ നൽകുന്നത്​. റീടെയിൽ, എയ്​റോസ്​പേസ്​, ഹോട്ടൽ, ഹോസ്​പിറ്റാലിറ്റി തുടങ്ങിയ മേഖലകൾ ശമ്പളം വർധിപ്പിക്കാൻ വിമുഖത കാണിക്കാറുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeessalary hike
News Summary - Employees In India May See Bigger Pay Rises Next Year. Here's Why
Next Story