Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വാക്​സിനെടുത്തില്ലെങ്കിൽ ഇ​ൻക്രിമെൻറും ഇൻസൻറീവും കമ്മീഷനും മറന്നേക്കൂ..! ജീവനക്കാരോട്​ കമ്പനികൾ
cancel
camera_alt

Image: Getty Images

Homechevron_rightBusinesschevron_rightBiz Newschevron_right...

വാക്​സിനെടുത്തില്ലെങ്കിൽ ഇ​ൻക്രിമെൻറും ഇൻസൻറീവും കമ്മീഷനും മറന്നേക്കൂ..! ജീവനക്കാരോട്​ കമ്പനികൾ

text_fields
bookmark_border

തൊഴിലാളികളേ.. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ ഇതുവരെ നിങ്ങൾക്ക്​ നൽകിവന്നിരുന്ന വാർഷിക ഇൻക്രിമെൻറുകളും ഇൻസൻറീവുകളും കമ്മീഷനുകളും ഇനിയങ്ങോട്ട്​ പഴയത്​ പോലെ ആകില്ല. അവ ലഭിക്കാൻ ഒരു കടമ്പ കൂടി കടക്കേണ്ടിയിരിക്കുന്നു...! ഇനി അത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നത്​ നിങ്ങളുടെ വാക്​സിനേഷൻ സ്റ്റാറ്റസിനെ ആടിസ്ഥാനമാക്കി ആയിരിക്കും. നിരവധി കമ്പനികൾ ഇത്തരം ചിലവുകൾ തൊഴിലാളികളുടെ കോവിഡ്​ പ്രതിരോധി വാക്​സിനേഷനുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നതായി എംപ്ലോയ്​മെൻറ്​ അഭിഭാഷകരെ ഉദ്ധരിച്ചുകൊണ്ട്​ ഇക്കണോമിക് ടൈംസ് റിപ്പോർട്ട്​ ചെയ്യുന്നു.

അടുത്ത മൂന്ന്-നാല് മാസങ്ങൾക്കുള്ളിൽ വീണ്ടും തുറക്കാനും സാധാരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുമായി കമ്പനികൾ ജീവനക്കാരെ വാക്സിനെടുക്കാൻ നിർബന്ധിച്ചുവരുന്നതിനിടയിലാണ്​ പുതിയ റിപ്പോർട്ട്​ എന്നതും ശ്രദ്ധേയമാണ്​. ''നിയമപ്രകാരം വാക്സിനേഷൻ ഒരാൾ സ്വമേധയാ ചെയ്യേണ്ടതും നിർബന്ധിത പ്രതിരോധ കുത്തിവയ്പ്പ് മൗലികാവകാശങ്ങൾക്ക് വിരുദ്ധവുമാണെങ്കിലും, മറ്റ്​ തൊഴിലാളികൾ വൈറസ്​ ബാധിതരാകുമെന്ന അപകടമുള്ളതിനാൽ കമ്പനികൾക്ക്​ വാക്​സിനെടുക്കാത്തവർക്കെതിരെ ഭരണപരമായ നടപടികൾ കൈക്കൊള്ളാം..'' - ഖൈത്താൻ ആൻഡ്​ കമ്പനി സഹ ഉടമയും തൊഴിൽ നിയമ വിദഗ്ധനുമായ അൻഷുൽ പ്രകാശിനെ ഉദ്ധരിച്ച്​ ഫിനാൻഷ്യൽ ഡൈലി റിപ്പോർട്ട്​ ചെയ്യുന്നു.

വാക്​സിനെടുക്കാൻ വിസമ്മതിക്കുന്ന ജീവനക്കാർക്ക്​ കരിയർ പുരോഗതിയിലും പ്രതിഫലത്തി​െൻറ കാര്യത്തിലും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ്​ നൽകുന്നു. ''നിങ്ങൾ പ്രതിരോധ കുത്തിവെപ്പ്​ എടുത്തിട്ടില്ലെങ്കിൽ നിങ്ങളുടെ ഇൻക്രിമെൻറുകൾ നഷ്‌ടപ്പെടുമെന്ന് ഞാൻ എ​െൻറ കീഴിലുള്ള ജീവനക്കാരോട്​ പറഞ്ഞിട്ടുണ്ട്​," -അൻഷുൽ പ്രകാശ്​ വ്യക്​തമാക്കി.

ചില കമ്പനികൾ വാക്​സിനെടുക്കാത്തവരുടെ ശമ്പളത്തി​െൻറ അഞ്ച്​ ശതമാനം പിടിച്ചുവെച്ച്​, വാക്​സിൻ കുത്തിവെച്ചാൽ അത്​ തിരിച്ചു നൽകുന്ന രീതിയും പിന്തുടരുന്നുണ്ട്​. പ്രധാനമായും ബിസിനസ്​ ​പ്രവർത്തനങ്ങൾ പുനഃരാരംഭിക്കാനാണ്​ ഇത്തരം കടുംപിടുത്തങ്ങൾ മുന്നോട്ടു​വെക്കുന്നതെന്നും കമ്പനികൾ വ്യക്​തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:employeesincentivesvaccination statusannual increments
News Summary - employees annual increments incentives on depend on their vaccination status
Next Story