Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടിവിയും റഫ്രിജറേറ്ററും വേണ്ടവർ ഇന്ന് തന്നെ വാങ്ങിയാൽ വിലക്കുറവിൽ കിട്ടും: നാളെ മുതൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് വില കൂടുന്നു

text_fields
bookmark_border
ടിവിയും റഫ്രിജറേറ്ററും വേണ്ടവർ ഇന്ന് തന്നെ വാങ്ങിയാൽ വിലക്കുറവിൽ കിട്ടും: നാളെ മുതൽ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾക്ക് വില കൂടുന്നു
cancel

ന്യൂഡൽഹി: ഒക്ടോബർ 1 മുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് വില കൂടും. ടി.വി, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ എന്നിവയുടെ വില 2 മുതൽ 4 ശതമാനം വരെ വർധിപ്പിക്കാനാണ് കമ്പനികളുടെ തീരുമാനം. ചെമ്പ്, അലുമിനിയം, സ്റ്റീൽ, ക്രൂഡ് ഡെറിവേറ്റീവുകൾ, ചരക്കുകൂലി എന്നിവയുടെ വർധിച്ച ചെലവുകളും കറൻസി മൂല്യവുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങളും കാരണം നിർമാതാക്കൾ നേരിടുന്ന പ്രതിസന്ധികൾക്കിടയിൽ ഈ വർഷം മൂന്നാം തവണയാണ് വില വർധിക്കുന്നത്. വില വർധിക്കുമെങ്കിലും ഒക്ടോബർ 1ന് ശേഷവും കുറച്ചുകാലത്തേക്ക് പഴയ വിലയിലുള്ള സ്റ്റോക്കുകൾ കടകളിൽ ലഭ്യമായിരിക്കും.

ചെമ്പിന്റെ വില കുത്തനെ ഉയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം മെട്രിക് ടണ്ണിന് 8,000-9,000 ഡോളർ ആയിരുന്ന ചെമ്പ് വില 14,500 ഡോളറിലെത്തി. സാധാരണയായി ഒരു എയർകണ്ടീഷണറിന് 3-4 കിലോഗ്രാം ചെമ്പ് ആവശ്യമാണ്. ഇത് എ.സി നിർമാണത്തിന്‍റെ ചെലവ് വർധിപ്പിക്കുന്നു. ഇലക്ട്രിക് വാഹനങ്ങൾക്കും മറ്റും ചെമ്പിന്‍റെ വർധിച്ചുവരുന്ന ആവശ്യകതയും വില വർധനക്ക് കാരണമാകുന്നുണ്ട്. പുതിയ ചെമ്പ് ഖനികൾ പ്രവർത്തനക്ഷമമാക്കാൻ വർഷങ്ങൾ എടുക്കുമെന്നത് ആവശ്യത്തിനനുസരിച്ച് വേഗത്തിൽ ഉത്പാദനം വർധിപ്പിക്കുന്നത് തടസമാകുന്നു. യു.എസ് താരിഫ് വർധിപ്പിച്ചതും മറ്റൊരു കാരണമാണ്.

എ.സി വില ഏകദേശം 5-8% വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം. അതേസമയം ചില കമ്പനികൾ ഇതിനോടകം വില വർധിപ്പിച്ചു കഴിഞ്ഞു. ഉദാഹരണത്തിന്, ഡൈകിൻ സെപ്റ്റംബർ 16 മുതൽ 8-10% വരെ വില വർധിപ്പിച്ചിരുന്നു. ഒക്ടോബർ 1 മുതൽ റൂം എസികളുടെ വില ഏകദേശം 5% വർദ്ധിപ്പിക്കാൻ ഹയർ പദ്ധതിയിടുന്നുണ്ട്. എൽ.ഇ.ഡി ടിവികൾ, വാഷിങ് മെഷീനുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾക്ക് 2-3% വർധനവും കമ്പനി ലക്ഷ്യമിടുന്നുണ്ട്.

ഇന്ത്യയിൽ തോംസൺ, കൊഡാക്, ബ്ലോപ്പങ്ക് തുടങ്ങിയ ടി.വി ബ്രാൻഡുകൾ വിൽക്കുന്ന സൂപ്പർ പ്ലാസ്റ്റിനിക്സ്, ഒക്ടോബറിന് ശേഷം ടി.വി വില ഏകദേശം 7% വർധിപ്പിക്കാൻ പദ്ധതിയിടുന്നു. അതേസമയം ഉപകരണങ്ങളുടെ വില ഇതിനകം 4-5% വർധിപ്പിച്ചുവെന്ന റിപ്പോർട്ടും പുറത്ത് വരുന്നുണ്ട്.

ഒക്ടോബർ1ന് മുമ്പ് വാങ്ങണോ?

ഇലക്ട്രോണിക് ഉപകരണങ്ങൾ വാങ്ങിയാൽ പൈസ ലാഭിക്കാം. 50,000 രൂപ വിലയുള്ള ഒരു ഉപകരണത്തിന് 5% വിലകൂടിയാൽ 2,500 രൂപ അധികമായി നൽകേണ്ടിവരും. 7% വർധനവ് എന്നാൽ 3,500 രൂപയും 8% വർധനവ് 4,000 രൂപയും അധികമായി നൽകേണ്ടി വരും. ഇങ്ങനെയാണെങ്കിലു ഒക്ടോബർ 1ന് എല്ലാ കടകളിലും പെട്ടെന്ന് വില വർധിക്കണമെന്നില്ല. പഴയ വിലയ്ക്ക് വാങ്ങിയ സ്റ്റോക്കുകൾ ഇപ്പോഴും കമ്പനികൾ അറിയിച്ചിട്ടുള്ളത്. നിലവിലെ സ്റ്റോക്കുകൾ ഒന്നര മാസം വരെ നീണ്ടുനിന്നേക്കാം.

ഒക്ടോബർ 1 ലെ വിലവർധനവ് അവസാനത്തേത് ആകണമെന്നില്ല. ഇൻപുട്ട് ചെലവുകൾ ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ ഒക്ടോബർ 1 മുതൽ 5%വും, ഡിസംബറോടെ മറ്റൊരു 5%വും, ജനുവരിയിൽ വീണ്ടും 5%വും ഉൾപ്പെടെ മൊത്തത്തിൽ 15% വരെ വില വർധിപ്പിക്കാൻ കമ്പനി ആലോചിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - electronic equipments price hike
Next Story