Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightചൈനക്ക്​ ബദലായി...

ചൈനക്ക്​ ബദലായി ഉയർന്ന്​ വിയ്​റ്റനാം; ഇന്ത്യയെ പിന്തള്ളി മുന്നോട്ട്​

text_fields
bookmark_border
ചൈനക്ക്​ ബദലായി ഉയർന്ന്​ വിയ്​റ്റനാം; ഇന്ത്യയെ പിന്തള്ളി മുന്നോട്ട്​
cancel

ന്യൂഡൽഹി: ഏഷ്യയുടെ നിർമാണ മേഖലയുടെ ഹബ്ബായി വിയ്​റ്റനാം ഉയർന്നു വരുന്നതായി റിപ്പോർട്ട്​. ചൈനയേയും ഇന്ത്യയേയും പിന്തള്ളിയാണ്​ വിയ്​റ്റനാമിന്‍റെ നേട്ടം. നേരിട്ടുള്ള വിദേശനിക്ഷേപം, വിദേശ വ്യാപാരം, എക്​സ്​ചേഞ്ച്​ എന്നിവയിലെല്ലാം വിയ്​റ്റനാം മുന്നേറിയതായി ഇക്കണോമിസ്റ്റ്​ ഇന്‍റലിജൻസ്​ യൂണിറ്റ് റിപ്പോർട്ട്​​ വ്യക്​തമാക്കുന്നു.

ചൈന-യു.എസ്​ വ്യാപാര യുദ്ധത്തിന്‍റെ സമയത്ത്​ വിയ്​റ്റനാം ഏഷ്യയിലെ ബദൽ നിർമാണ കേന്ദ്രമായി ഉയർന്നുവെന്നാണ്​ ഇ.ഐ.യു റിപ്പോർട്ട്​ ചൂണ്ടിക്കാട്ടുന്നത്​. കുറഞ്ഞ ചെലവിലുള്ള തൊഴിലാളികളുടെ ലഭ്യതയും സ്വതന്ത്ര കരാറുകളുമാണ്​ വിയ്​റ്റനാമിന്​ നേട്ടമായത്​. നിരവധി വൻകിട കമ്പനികൾ അവരുടെ നിർമാണശാലകൾ വിയ്​റ്റ്​നാമിൽ സ്ഥാപിച്ചു കഴിഞ്ഞു.

ഇ.ഐ.യുവിന്‍റെ റിപ്പോർട്ട്​ പ്രകാരം നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ 10ൽ 6 സ്​കോറാണ്​ വിയ്​റ്റനാം നേടിയത്​. ചൈനക്കും ഇന്ത്യക്കും 5.5 സ്​കോർ മാത്രമാണ്​ നേടാനായത്​. ഇതുപോലെ ​വ്യാപാര എക്​സ്​ചേഞ്ച്​ നിയന്ത്രണം, തൊഴിലാളികളുടെ ലഭ്യത എന്നിവയിലെല്ലാം വിയ്​റ്റ്​നാമിന്​ ഉയർന്ന സ്​കോറാണുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VietnamEIU report
News Summary - EIU report: Vietnam rises as an alternative to China, beating India
Next Story