Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightദു​ബൈ ദു​ബൈ ക​റ​ക്...

ദു​ബൈ ദു​ബൈ ക​റ​ക് മ​ക്കാ​നി ഹ​വ​ല്ലി​യി​ൽ പു​തി​യ ബ്രാ​ഞ്ച് തു​റ​ന്നു

text_fields
bookmark_border
Dubai Dubai Kark Makkani Havalli Branch Inaugurated
cancel
camera_alt

ദു​ബൈ ദു​ബൈ ക​റ​ക് മ​ക്കാ​നി ഹ​വ​ല്ലി ബ്രാ​ഞ്ച് എം.​എ. യൂ​സു​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: രു​ചി വൈ​വി​ധ്യ​ങ്ങ​ൾ​കൊ​ണ്ട് ചാ​യ​യി​ൽ വ്യ​ത​സ്ത​ത തീ​ർ​ത്ത് ആ​സ്വാ​ദ​ക​രി​ൽ ഇ​ടം പി​ടി​ച്ച ദു​ബൈ ദു​ബൈ ക​റ​ക് മ​ക്കാ​നി ഹ​വ​ല്ലി​യി​ൽ പു​തി​യ ബ്രാ​ബ് തു​റ​ന്നു. ഹ​വ​ല്ലി​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ബി​ൽ​ഡി​ങ്ങി​ലാ​ണ് പു​തി​യ ബ്രാ​ഞ്ച്. ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ എം.​എ. യൂ​സ​ഫ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​എം ഗ്രൂ​പ് ചെ​യ​ർ​മാ​ൻ ആ​ബി​ദ് മു​ള​യ​ങ്കാ​വ്, സ്​​പോ​ൺ​സ​ർ ഫ​ഹ​ദ് മി​ഷ്കി​സ് സാ​ലി​ഹ് അ​ൽ റ​ഷീ​ദി, ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് കു​ഞ്ഞി, ദു​ബൈ ദു​ബൈ ക​റ​ക് മ​ക്കാ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഹി​ജാ​സ്, സ​യി​ദ് ഹ​ബീ​ബ് കോ​യ ത​ങ്ങ​ൾ, അ​ബ്ദു​ല്ല അ​ൽ അ​ൻ​സി, ദ​റാ​ർ അ​ൽ മു​ല്ല, മു​ബാ​റ​ക് അ​ൽ റാ​ഷി​ദ്, ലു​ലു ഫി​നാ​ൻ​ഷ്യ​ൽ ഹോ​ൾ​ഡി​ങ്സ് മാ​നേ​ജി​ങ് ഡ​യ​റ​ക്‌​ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. കു​വൈ​ത്തി​ൽ ദു​ബൈ ദു​ബൈ ക​റ​ക് മ​ക്കാ​നി​യു​ടെ എ​ട്ടാ​മ​ത്തെ ബ്രാ​ഞ്ചാ​ണി​ത്.

കു​വൈ​ത്തി​ലും ജി.​സി.​സി​യി​ലു​മാ​യി 11 ഔ​ട്ട്‍ലെ​റ്റു​ക​ൾ ദു​ബൈ ദു​ബൈ ക​റ​ക് മ​ക്കാ​നി​ക്കു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ൾ ന​ൽ​കു​ന്ന പൂ​ർ​ണ പി​ന്തു​ണ​യാ​ണ് പു​തി​യ ബ്രാ​ഞ്ചു​ക​ൾ തു​റ​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നും വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഇ​ട​ങ്ങ​ളി​ൽ ബ്രാ​ഞ്ചു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. മു​ഴു​സ​മ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന ക​റ​ക് മ​ക്കാ​നി​യി​ൽ സ്വ​ന്തം സ്‍പെ​ഷ​ലൈ​സ്ഡ് മ​സാ​ല​ക​ൾ മാ​ത്ര​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​കാ​തെ ഇ​വ ആ​സ്വാ​ദ്യ​ക​ര​മാ​യ രു​ചി സ​മ്മാ​നി​ക്കു​ന്നു.

ക​റ​ക് ടി, ​ക​റ​ക് വാ​നി​ല, ക​റ​ക് ചോ​ക്‍ല​റ്റ്, സി​ന്ന​മ​ൻ ടി, ​റോ​സ് വാ​ട്ട​ർ ടീ, ​ക​റ​ക് കോ​ൺ​​​ഫ്ലേ​ക്, ക​റ​ക് ബി​സ്ക​റ്റ്, ക​റ​ക് സ​ഫ്രാ​ൻ, ക​റ​ക് കാ​ർ​ഡ​മ​ൻ, ക​റ​ക് ജി​ൻ​ജ​ർ തു​ട​ങ്ങി ചാ​യ​യി​ൽ വൈ​വി​ധ്യ​ങ്ങ​ൾ ഏ​റെ ഇ​വി​ടെ ല​ഭ്യ​മാ​ണ്. ക​റ​ക് കോ​ൾ​ഡ് ടീ, ​ക​റ​ക് കോ​ൾ​ഡ് കോ​ഫി എ​ന്നി​വ വ്യ​ത്യ​സ്ത രു​ചി​യി​ൽ ദു​ബൈ ദു​ബൈ ക​റ​ക് മ​ക്കാ​നി​യു​ടെ എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും ല​ഭ്യ​മാ​ണ്.

ഇ​തി​നൊ​പ്പം എ​ണ്ണ​ക്ക​ടി​ക​ൾ, ജ്യൂ​സു​ക​ൾ, ഷ​വ​ർ​മ, സാ​ൻ​വി​ച്ച്, ബ​ർ​ഗ​ർ, ക്ല​ബ് സാ​ൻ​വി​ച്ച്, ദം ​ചി​ക്ക​ൻ ബി​രി​യാ​ണി തു​ട​ങ്ങി വ്യ​ത്യ​സ്ത രു​ചി​ക​ളും കൂ​ട്ടി​നു​ണ്ട്. വി​ശാ​ല​മാ​യ സ്ഥ​ല​സൗ​ക​ര്യ​ങ്ങ​ളും അ​നു​ഭ​വ സ​മ്പ​ന്ന​രാ​യ സ്റ്റാ​ഫും ക​റ​ക് മ​ക്കാ​നി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ദു​ബൈ ദു​ബൈ ക​റ​ക് മ​ക്കാ​നി​യു​ടെ പ്രാ​യോ​ജ​ക​രാ​യ എ.​എം ഗ്രൂ​പ്പി​ന് ഐ ​ബ്ലാ​ക്ക്, എ​ക്കോ ലൈ​റ്റ്, ടീം, ​എ​ന്ന എ​ല​ക്ടോ​ണി​ക്ക് ബ്രാ​ൻ​സ്ഡ്ക​ൾ, ലി​ബ​ർ​ട്ടി ഫൂ​ട് വെ​യ​ർ, വൈ​ൽ​ഡ് ക്രാ​ഫ്റ്റ് ല​ഗേ​ജ്, ക്ലീ​ൻ​കാ​ർ​ട്ട് മൊ​ബൈ​ൽ കാ​ർ വാ​ഷ്, ഇ.​യു ക​ൺ​സ്ട്ര​ക്ഷ​ൻ എ​ന്നീ സം​രം​ഭ​ങ്ങ​ളു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitHaveliDubai Dubai Karak MakaniNew Branch
News Summary - New branch opened at Karak Makani Haveli, Dubai
Next Story