Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

27 ലക്ഷം ഉപയോക്താക്കൾ, പക്ഷേ ഒരൊറ്റ ഓർഡർ പോലും ഡെലിവറിയാവില്ല! ഇന്‍റർനെറ്റിൽ തരംഗമാവുന്ന ഉദയ്പൂർ യുവാക്കളുടെ വിചിത്ര വെബ്‌സൈറ്റ്

text_fields
bookmark_border
27 ലക്ഷം ഉപയോക്താക്കൾ, പക്ഷേ ഒരൊറ്റ ഓർഡർ പോലും ഡെലിവറിയാവില്ല! ഇന്‍റർനെറ്റിൽ തരംഗമാവുന്ന ഉദയ്പൂർ യുവാക്കളുടെ വിചിത്ര വെബ്‌സൈറ്റ്
cancel

നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം ഓർഡർ ചെയ്ത് ഡെലിവറി ട്രാക്ക് ചെയ്തിരുന്നിട്ടും അത് കൈയിലെത്താതിരുന്നാലോ? ഓൺലൈനിൽ തരംഗമായി മാറുന്ന പുതിയ തരം വെബ്‌സൈറ്റുകൾക്ക് പിന്നിലെ ആശയം ഇതാണ്. ഷോപ്പിങ് നടത്തുക, ഭക്ഷണം ഓർഡർ ചെയ്യുക, അല്ലെങ്കിൽ ഒരു യാത്ര പ്ലാൻ ചെയ്യുക തുടങ്ങിയ നമ്മൾ സാധാരണയായി ചെയ്യുന്ന കാര്യങ്ങളെ ഈ പ്ലാറ്റ്‌ഫോമുകൾ പുനഃസൃഷ്ടിക്കുന്നു, എന്നാൽ യഥാർഥത്തിൽ പണം ചെലവാക്കുകയോ സാധനങ്ങൾ ഡെലിവറി ചെയ്യപ്പെടുകയോ ചെയ്യുന്നില്ല.

ഉദയ്പൂരിൽ നിന്നുള്ള 26 വയസുള്ള രണ്ട് സോഫ്റ്റ്‌വെയർ ഡെവലപ്പർമാർ ചേർന്നാണ് 'ഫുഡ് നെവർ കംസ്' എന്ന വെബ്‌സൈറ്റ് നിർമിച്ചിരിക്കുന്നത്. ജൂണിൽ പ്രവർത്തനം ആരംഭിച്ച ഈ വെബ്‌സൈറ്റിലേക്ക് ഇതുവരെ 27 ലക്ഷത്തിലധികം ആളുകളാണ് എത്തിയത്. 22 കിച്ചണുകൾ, 327 വിഭവങ്ങൾ, 319 റെസിപ്പികൾ എന്നിവ ഈ വെബ്‌സൈറ്റ് വാഗ്ദാനം ചെയ്യുന്നു. ഇവിടെ നിങ്ങൾക്ക് കാൽപ്പനികമായി ഭക്ഷണം ഓർഡർ ചെയ്യാനും അതിന്‍റെ ഡെലിവറി ട്രാക്ക് ചെയ്യാനും സാധിക്കും. പക്ഷേ ഭക്ഷണം ഒരിക്കലും ഡെലിവറി ആകില്ലെന്ന് മാത്രം.,എന്നാൽ അത് കഴിക്കുന്നതിന് തൊട്ടുമുമ്പുള്ള ആവേശം അനുഭവിക്കാൻ ഈ പ്ലാറ്റ്‌ഫോം അവസരമൊരുക്കുന്നു.

എന്താണ് ഡോപാമൈൻ സൈറ്റുകൾ?

യഥാർഥത്തിൽ സാധനങ്ങൾ വാങ്ങാതെ തന്നെ, ഉപഭോഗത്തിന്‍റെ ആവേശം അനുഭവിക്കാൻ സഹായിക്കുന്ന ഇന്റർനെറ്റ് തരംഗമായ "ഡോപാമൈൻ സൈറ്റുകളുടെ" ഭാഗമാണ് 'ഫുഡ് നെവർ കംസ്' ആപ്പ്. ദക്ഷിണ കൊറിയയിലാണ് ഈ പ്രവണത ആരംഭിച്ചതെങ്കിലും പിന്നീട് മറ്റു രാജ്യങ്ങളിലേക്കും ഇത് വ്യാപിക്കുകയായിരുന്നു. ഷോപ്പിങ്, ഫുഡ് ഡെലിവറി, ട്രിപ്പുകൾ എന്നിവിൽ ഇത്തരത്തലുള്ള അനുഭവം നൽകുന്ന നിരവധി ആപ്പുകൾ ഇന്ന് വളര്‍ന്നുവരുന്നുണ്ട്.

ആളുകൾ പലപ്പോഴും ഓൺലൈൻ ഷോപ്പിങ് കാർട്ടുകളിൽ സാധനങ്ങൾ ഇടാറുണ്ടെങ്കിലും യഥാർഥത്തിൽ പർച്ചേസ് പൂർത്തിയാക്കാറില്ലെന്ന നിരീക്ഷണത്തിൽ നിന്നാണ് പൂർവൻഷ് പർമാറും അൻഷുൽ ശർമയും ഈ വിചിത്ര ആശയമുള്ള ആപ്പിന് തുടക്കം കുറിച്ചത്. കമ്പ്യൂട്ടർ സയൻസ് ഡിപ്ലോമ കോഴ്‌സിനിടെയാണ് ഇരുവരും കണ്ടുമുട്ടിയ ഇരുവരും പിന്നീട് സോഫ്റ്റ്‌വെയർ, എ.ഐ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന 'ന്യൂറോ എക്സ് എഐ' എന്ന കമ്പനി ആരംഭിച്ചു.

പണമുണ്ടാക്കാൻ വേണ്ടിയല്ല ഈ വെബ്‌സൈറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സ്ഥാപകർ പറയുന്നു. വെബ്‌സൈറ്റ് സൗജന്യമായി നിലനിർത്താനും, ഭാവിയിൽ ഇതിലെ വിവരങ്ങൾ ന്യൂറോ സയന്റിസ്റ്റുകൾക്കും സൈക്കോളജിസ്റ്റുകൾക്കും പങ്കുവെക്കാനുമാണ് ഇവർ പദ്ധതിയിടുന്നത്. ഇതിനുപുറമെ, ആളുകൾക്ക് യാത്ര പ്ലാൻ ചെയ്യാനും റൺവേയിൽ നിന്ന് ഒരിക്കലും പറന്നുയരാത്ത വിമാനത്തിൽ വെർച്വൽ യാത്ര ചെയ്യാനും സഹായിക്കുന്ന 'ട്രിപ്പ് നെവർ ലീവ്സ്' എന്ന വെബ്‌സൈറ്റും ഇവർ നിർമിച്ചിട്ടുണ്ട്.

ഫേയ്ക് ഷോപ്പിങ് തൃപ്തി നൽകുന്നത് എന്തുകൊണ്ട്?

ഇതിനുള്ള ഉത്തരം സാധനം വാങ്ങുന്നതിലല്ല മറിച്ച് അത് വാങ്ങുന്നതിന് തൊട്ടുമുമ്പുള്ള കാത്തിരിപ്പിലാണ് ഒളിഞ്ഞിരിക്കുന്നത്. മിഷിഗൺ സർവകലാശാലയിലെ ന്യൂറോ സയന്റിസ്റ്റ് കെന്‍റ് ബെറിഡ്ജ് ആഗ്രഹം, ഇഷ്ടപ്പെടൽ എന്നിവ തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാണിക്കുന്നു. ഒന്നു നേടാനുള്ള പ്രേരണയെയാണ് 'ആഗ്രഹം' എന്ന് പറയുന്നത്, എന്നാൽ അത് കൈവശമുള്ളപ്പോൾ ലഭിക്കുന്ന സന്തോഷമാണ് 'ഇഷ്ടപ്പെടൽ'. ബെറിഡ്ജിന്‍റെ അഭിപ്രായത്തിൽ, ഡോപാമൈൻ കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത് ആദ്യത്തെ അവസ്ഥയായ 'ആഗ്രഹത്തോടാണ്.

ഒരു കാര്യം ലഭിക്കാൻ കാത്തിരിക്കുന്നതിലൂടെ ഉണ്ടാകുന്ന സന്തോഷത്തെ യേൽ ഗവേഷകനായ രവി ധർ "ആന്റിസിപ്പേറ്ററി യൂട്ടിലിറ്റി" എന്ന് വിശേഷിപ്പിക്കുന്നു. ഡോപാമൈൻ എന്നത് വെറുമൊരു സന്തോഷം നൽകുന്ന കെമിക്കൽ ആയി മാത്രം കാണാൻ കഴിയില്ലെന്നാണ് സ്റ്റാൻഫോർഡ് മനോരോഗ വിദഗ്ദയായ അന്ന ലെംബ്കെ പറയുന്നത്.

ഇത്തരത്തിലുള്ള വ്യാജ അനുഭവങ്ങളിലൂടെ ആളുകളുടെ ആഗ്രഹങ്ങൾ ശരിക്കും ശമിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല. ഈ കൗതുകം കാലക്രമേണ കുറഞ്ഞുപോകുമെന്ന് ബെറിഡ്ജ് നിരീക്ഷിക്കുമ്പോൾ, ഇതിലൂടെ മാനസികമായി ചെറിയ ആശ്വാസം ലഭിച്ചേക്കാമെന്ന് രവി ധർ പറയുന്നു. എന്നാൽ, ഈ രീതികൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നത് യഥാർഥ ശീലങ്ങളെ കൂടുതൽ ശക്തമാക്കാനിടയാക്കുമെന്ന് അന്ന ലെംബ്കെ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ, യഥാർഥത്തിൽ പണം നൽകി വാങ്ങുന്നതിന് പകരം, അതിന് മുമ്പ് നടക്കുന്ന തിരഞ്ഞെടുക്കലും കാത്തിരിപ്പും ഉൾപ്പെടുന്ന അനുഭവങ്ങളെ തന്നെ ഇത്തരത്തിലുള്ള വെബ്‌സൈറ്റുകൾ വലിയൊരു അനുഭൂതിയാക്കി മാറ്റുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - dopamine sites
Next Story