നാളെ മുതൽ പാചകവാതക വില കുറയും
text_fieldsന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ നേരിയ കുറവ്. ഏപ്രിൽ ഒന്ന് മുതലാണ് വിലക്കുറവ് നിലവിൽ വരിക. സിലിണ്ടറൊന്നിന് 10 രൂപ കുറക്കുമെന്നാണ് പൊതുമേഖല എണ്ണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അറിയിച്ചിരിക്കുന്നത്.
ഡൽഹിയിൽ എൽ.പി.ജി സിലിണ്ടറിന് 819 രൂപയാണ് വില. ജനുവരിയിൽ 694 രൂപയായിരുന്നു സിലിണ്ടറിന്‍റെ വില ഫെബ്രുവരിയിൽ ഇത് 719 രൂപയാക്കി വർധിപ്പിച്ചു. ഫെബ്രുവരി 15ന് ഇത് 769 രൂപയും 25ന് 794 രൂപയാക്കിയും കൂട്ടി. മാർച്ചിൽ 819 രൂപയായും എണ്ണ കമ്പനികൾ വില കൂട്ടി.
തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ എണ്ണകമ്പനികൾ പെട്രോൾ-ഡീസൽ വിലയിലും നേരിയ കുറവ് വരുത്തിയിരുന്നു. ഇതിന് പിന്നാലെ പാചകവാതക വിലയും കുറക്കുമെന്ന സൂചന എണ്ണ കമ്പനികൾ നൽകിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

