Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡെൽ സി.ഇ.ഒയുടെ സ്വത്തിൽ ഒ‍റ്റ ദിവസത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്: മണിക്കൂറുകൾക്കുള്ളിൽ നഷ്ടപ്പെട്ടത് 10 ശതകോടിയിലധികം ഡോളർ

text_fields
bookmark_border
ഡെൽ സി.ഇ.ഒയുടെ സ്വത്തിൽ ഒ‍റ്റ ദിവസത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്: മണിക്കൂറുകൾക്കുള്ളിൽ നഷ്ടപ്പെട്ടത് 10 ശതകോടിയിലധികം ഡോളർ
cancel

നവംബർ 4ന് ഡെൽ ടെക്നോളജീസ് ഓഹരികളിൽ ഉണ്ടായ വൻ ഇടിവിനെ തുടർന്ന് മൈക്കൽ ഡെല്ലിന്‍റെ ആകെ സ്വത്തു മൂല്യത്തിൽ മണിക്കൂറുകൾക്കുള്ളിൽ ഏകദേശം 10 ശതകോടി ഡോളറിന്‍റെ കുറവുണ്ടായി. ഡെൽ സി.ഇ.ഒയുടെ വ്യക്തിഗത സമ്പാദ്യത്തിൽ ഉണ്ടായ ഏറ്റവും വലിയ ഒറ്റദിവസത്തെ ഇടിവുകളിലൊന്നാണിത്. അതേസമയം, മെറ്റാ സി.ഇ.ഒ മാർക്ക് സക്കർബർഗിന്‍റെ സമ്പാദ്യത്തിൽ ഏകദേശം 3 ശതകോടി ഡോളറിന്‍റെ വർധനവുണ്ടായി.

ഫോർബ്‌സിന്‍റെ റിയൽ-ടൈം ബിസിനസ് കോടീശ്വരന്മാരുടെ പട്ടിക പ്രകാരം ഡെല്ലിന്‍റെ സ്വത്തുമൂല്യം 212.5 ശതകോടി ഡോളറായി കുറഞ്ഞു (ഒറ്റദിവസം കൊണ്ട് 5.5% ഇടിവ്). ഡെൽ ടെക്നോളജീസ് ഓഹരികൾ 9 ശതമാനത്തിലധികം ഇടിഞ്ഞതാണ് ഈ വൻ നഷ്ടത്തിന് കാരണമായത്.

യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതോടെ തകർച്ച നേരിട്ട ടെക്നോളജി ഓഹരികളിൽ ഡെല്ലും ഉൾപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഡാറ്റാ സെന്റർ നിർമാണത്തിനെതിരെയുള്ള എതിർപ്പ് പ്രധാന വിഷയമായി ഉയർന്നുവരികയും, പുതിയ പദ്ധതികൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത നിരവധി ഡെമോക്രാറ്റിക് സ്ഥാനാർഥികൾ വിജയിക്കുകയും ചെയ്തു.

ഒഹായോയിലെ നിയുക്ത ഡെമോക്രാറ്റിക് ഗവർണർ ആമി ആക്റ്റൺ, യുട്ടിലിറ്റി ചെലവുകൾ 100% വഹിക്കാൻ തയാറല്ലെങ്കിൽ ഡാറ്റാ സെന്‍ററുകൾക്ക് താൽക്കാലിക നിരോധനം ഏർപ്പെടുത്തുന്നതിനെ പിന്തുണച്ചിട്ടുണ്ട്. ടെക്സസിലെ നിയുക്ത ഡെമോക്രാറ്റിക് ഗവർണർ ജിന ഹിനോജോസ, പുതിയ ഡാറ്റാ സെന്‍റർ നിർമാണത്തിന് സംസ്ഥാനത്തുടനീളം ഉടനടി നിരോധനം ഏർപ്പെടുത്തുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ ഡാറ്റാ സെന്റർ ഇൻഫ്രാസ്ട്രക്ചർ രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളുടെ ഭാവി ചെലവുകളെക്കുറിച്ച് ആശങ്കകൾ സൃഷ്ടിച്ചു.

തെരഞ്ഞെടുപ്പ് ഫലങ്ങളോട് സാങ്കേതികവിദ്യ ഓഹരികൾ വ്യത്യസ്ത രീതിയിലാണ് പ്രതികരിച്ചത്. ആമസോൺ, ആൽഫബെറ്റ്, മൈക്രോസോഫ്റ്റ്, ആപ്പിൾ എന്നിവയുടെ ഓഹരികൾ ഉയർന്നപ്പോൾ ഡെൽ, എൻവിഡിയ, ടെസ്‌ല, സ്പേസ് എക്സ്, സോഫ്റ്റ് ബാങ്ക് എന്നിവയുടെ ഓഹരികൾ താഴേക്ക് പതിച്ചു.

മാർക്ക് സക്കർബർഗിന് ശതകോടികളുടെ ലാഭം

ഡെല്ലിനു വിപരീതമായി, മെറ്റാ ഓഹരികൾ ഉയർന്നതോടെ മാർക്ക് സക്കർബർഗിന്‍റെ ആകെ സ്വത്തുമൂല്യം 1.5% വർധിച്ച് 216.6 ശതകോടി ഡോളറിലെത്തി. യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങളോട് നിക്ഷേപകർ അനുകൂലമായി പ്രതികരിച്ചതോടെ ബുധനാഴ്ച ഉച്ചയോടെ ഏറ്റവും കൂടുതൽ സ്വത്തുണ്ടാക്കിയ അഞ്ച് വ്യക്തികളിൽ ഒരാളായി ഫേസ്ബുക്ക് സ്ഥാപകൻ മാറി.

കോൺഗ്രസിൽ ഡെമോക്രാറ്റുകൾ നേടിയ നിർണ്ണായക വിജയവും പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് തെരഞ്ഞെടുപ്പ് ഫലം അംഗീകരിച്ചതും രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കിയതാണ് മാർക്കറ്റിലെ ഈ മുന്നേറ്റത്തിന് കാരണം. മെറ്റാ എ.ഐ ഇൻഫ്രാസ്ട്രക്ചറിൽ വൻതോതിൽ നിക്ഷേപം നടത്തിവരികയാണ്. എ.ഐ ശേഷിയും ഡാറ്റാ സെന്‍റർ ശേഷിയും വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഈ വർഷം കമ്പനിയുടെ മൂലധനച്ചെലവ് 130 ശതകോടി മുതൽ 145 ശതകോടി ഡോളർ വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഫലം ടെക് കമ്പനികൾക്ക് കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Dell CEO's wealth suffers biggest single-day drop in history
Next Story