Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
deeKart
cancel
Homechevron_rightBusinesschevron_rightMarketchevron_rightdeeKart കേരളത്തിന്‍റെ...

deeKart കേരളത്തിന്‍റെ സ്വന്തം ഓൺലൈൻ കട

text_fields
bookmark_border

ൻകിട കുത്തകകൾ വാഴുന്ന ഓൺലൈൻ ഷോപ്പിങ്​​ മേഖലയിൽ കേരളത്തിൽനിന്നുള്ള താരോദയമാണ്​ ഡീകാർട്ട്​ (deekart) ഓൺലൈൻ ഷോപ്പിങ്​​ ആപ്. കണ്ണൂരിലെ യുവസംരംഭകൻ കെ. സുഗീഷ്​ കുമാറി​‍െൻറ ​നേതൃത്വത്തിലുള്ള ഡീകാർട്ട്​ മലയാളിയുടെ ഷോപ്പിങ്​ ആവശ്യങ്ങൾ പൂർണമായും നിറവേറ്റുന്ന ഓൺലൈൻ ഇടമാണ്​. ബ്രാൻഡഡ്​ കമ്പനികളുടെ ഇലക്​ട്രോണിക്​സ്​ ഉപകരണം മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ ഡീകാർട്ടിൽ ലഭ്യമാണ്​.

ഡീകെ വേൾഡ്​ (deekey world) എന്ന ​ബ്രാൻഡ്​ നെയിമിൽ ഇലക്​ട്രോണിക്​ ഉൽപന്നങ്ങൾ നിർമിച്ചാണ്​​ സുഗീഷ്​കുമാറിന്‍റെ ബിസിനസ്​ പ്രവേശം​. ആദ്യ ഉൽപന്നം സ്​മാർട്ട്​ എൽ.ഇ.ഡി ടി.വി 2020 മാർച്ചിൽ പുറത്തിറങ്ങി. തൊട്ടുപിന്നാലെയെത്തിയ​ കോവിഡ്​ മഹാമാരി ​മറ്റു കമ്പനികളെ പോലെ ഡീകെ വേൾഡിനെയും ​ബാധിച്ചു. ഉൽപാദനവും വിപണനവും തടസ്സപ്പെട്ടു. പുതുസംരംഭകനെ സംബന്ധിച്ച്​ വലിയ വെല്ലുവിളിയായിരുന്നു അത്​. എന്നാൽ, പകച്ചുനിൽക്കുന്നതിന്​ പകരം പുതിയ സാധ്യതകൾ തേടാനായിരുന്നു തീരുമാനം. അങ്ങനെ​ ഡീകെ വേൾഡ്​ ഡീകാർട്ട്​ എന്ന ​ഓൺലൈൻ ഷോപ്പിങ്​​ ആപ്​ ആയി മാറി.


​20,000ലേ​റെ ഇനം ഉൽപന്നങ്ങൾ ഡീകാർട്ടിൽ ലഭ്യമാണ്​. മുൻനിര കമ്പനികളുടെ ഗൃഹോപകരണങ്ങളും മൊബൈൽ, ലാപ്​ടോപ്​പോലുള്ള ഇലക്​ട്രോണിക്​ ഉപ​കരണങ്ങളും ഫാഷൻ വസ്​ത്രങ്ങളും ഉൾപ്പെടും. ഉൽപന്നങ്ങളുടെ ഗുണമേന്മയും വിശദാംശങ്ങൾ മനസ്സിലാക്കി സന്തോഷകരമായ ഷോപ്പിങ്​ അനുഭവം നൽകുന്നതാണ്​​ ഡീകാർട്ട്​ ഷോപ്പിങ്​​ ആപ്​.

ഓൺലൈൻ ഷോപ്പിങ്​​ രംഗത്ത്​ പുതിയ സൗകര്യങ്ങൾ അവതരിപ്പിക്കാനുള്ള ഒരു​ക്കത്തിലാണ് കമ്പനി​. വീടിനടുത്തുള്ള കടകളിൽനിന്നുള്ള സാധനങ്ങൾ ഡെലിവറി ചാർജ്​ ഇല്ലാതെ ഡീകാർട്ട്​ വഴി വാങ്ങാനുള്ള സൗകര്യമാണ്​ ഒരുക്കുന്നത്​. ആപ്പിൽ ലൊക്കേഷൻ നൽകിയാൽ അടുത്തുള്ള പ്രധാന കടകൾ കാണാം. പഴം, പച്ചക്കറി ഉൾപ്പെടെ ഓർഡർ ചെയ്​താൽ ഡീകാർട്ടി‍െൻറ ഡെലിവറി ബോയ്സ് വീട്ടിലെത്തിക്കും. ഇതിനായി എല്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റി/കോർപറേഷനുകളിലും ഡെലിവറി ഫ്രാഞ്ചൈസികളൊരുക്കും​. 126 ഇടങ്ങളിൽ സേവനം ലഭ്യമാകും. അഞ്ചരക്കണ്ടിയിലാണ് കോർപറേറ്റ്​ ഓഫിസ്​​.


വിജയവഴിയെക്കുറിച്ച്​ സുഗീഷ്​ കുമാർ

കുത്തകകൾ വാഴുന്ന മേഖലയിൽ പുതിയ സംരംഭം വെല്ലുവിളിയല്ലേ?

വലിയ സാധ്യതകൾ ഉറപ്പിച്ചുതന്നെയാണ്​ ഈ രംഗത്തേക്ക്​ വരുന്നത്​. ഉപഭോക്താവിന്​​ വിലയാണ്​ മുഖ്യപ്രശ്​നം. വൻകിടക്കാർ നൽകുന്നതിനെക്കാൾ വിലക്കുറവിൽ ബ്രാൻഡഡ്​ ഉൽപന്നങ്ങൾ നൽകാൻ ഡീകാർട്ടിന്​ കഴിയും. വേഗത്തിൽ ഡെലിവറി, വിൽപനാനന്തര സേവനം ഇവയെല്ലാം പ്രഫഷനൽ മികവോടെ നിറവേറ്റാനുള്ള സംവിധാനവുമുണ്ട്​.

മറ്റുള്ളവയിൽനിന്ന്​​ ഡീകാർട്ടി‍െൻറ പ്രത്യേകത?

വിലക്കുറവ്​​. ​എം.ഒ.പി ലംഘിക്കാതെ നല്ല വിലക്കുറവിൽ ഉൽപന്നങ്ങൾ വാങ്ങാം. വ്യാപാരികളോട്​ ചേർന്നുനിന്നാണ്​ പ്രവർത്തനം. ലോക്​ഡൗണിൽ​ കടകൾ അടഞ്ഞപ്പോൾ ഐക്യദാർഢ്യമായി ഡീകാർട്ട്​ മൊബൈൽ, ഇലക്​ട്രോണിക്​സ്​ ഇനങ്ങളു​െട വിൽപന നിർത്തി. വളരെ കുറഞ്ഞ ശതമാനം കമീഷൻ മാത്രമേ ഡീകാർട്ട്​ കടകളിൽനിന്ന്​ ഈടാക്കുന്നുള്ളൂ.

കെ. സുഗീഷ്​ കുമാർ (മാനേജിങ്​​ ഡയറക്​ടർ, ഡീകാർട്ട്​)

അടുത്ത പദ്ധതി

തൊട്ടടുത്ത കടയിൽനിന്നുള്ള ​നിത്യോപയോഗ സാധനങ്ങൾ വീട്ടിലിരുന്ന്​ വാങ്ങാനുള്ള സൗകര്യം ഉടൻ ലഭ്യമാക്കും. നാട്ടിൻപുറത്തെ ചെറുകിടക്കാരെ ഓൺലൈൻ ഷോപ്പിങ്ങി‍െൻറ ഭാഗമാക്കി സംരക്ഷിക്കുന്ന സംവിധാനമാണത്​​. ഈ കാര്യത്തിൽ വ്യാപാരികളുടെ പിന്തുണ പ്രതീക്ഷിക്കുന്നു. ഗ്രാമീണ മേഖലകളിൽ വേഗത്തിലുള്ള സേവനമാണ്​ ഊന്നൽ നൽകുന്ന ​മ​റ്റൊന്ന്​. വൻകിട ആപ്പുകളുടെ സേവനം നഗരങ്ങളിൽ പരിമിതമാണ്​.

ഗ്രാമങ്ങളിൽ വേഗത്തിലുള്ള ഡെലിവറി എങ്ങനെ​?

പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോർപറേഷൻ പരിധികളിൽ സ്വന്തം ഡെലിവറി ഫ്രാഞ്ചൈസികൾ ഒരുക്കുന്നുണ്ട്​. ഡെലിവറി സേവനങ്ങൾ കുറ്റമറ്റതാക്കാൻ 14 ജില്ലകളിലും 77 താലൂക്കുകളിലും പ്രമോട്ടർമാരുണ്ട്​.

ഭാവി സാധ്യത?

ഓൺലൈൻ ഷോപ്പിങ്​​ മേഖലയിൽ പത്തോ ഇരുപതോ വർഷംകൊണ്ട്​ ഉണ്ടാകേണ്ട കുതിപ്പ്​ കോവിഡ്​ കാലത്ത്​ മാസങ്ങൾ​കൊണ്ട്​ ഉണ്ടായിക്കഴിഞ്ഞു. മൊബൈൽ കണക്​ടിവിറ്റി സൗകര്യം ​മെച്ചപ്പെടു​േമ്പാൾ അത്​ ഇനിയും കൂടും​. നാട്ടിൻപുറത്തുകാർക്ക്​ ഓൺലൈൻ ഷോപ്പിങ്​​ പരിചിതമായി. ആ സാധ്യതയിലേക്ക്​ മലയാളിയുടെ മനസ്സറിഞ്ഞ്​ ഇറങ്ങുകയാണ്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:E CommercedeeKartOnline Shopping centre
News Summary - deeKart Keralas own E Commerce shopping Centre
Next Story