അൽമൊയ്യാദ് കോൺട്രാക്ടിങ് ഗ്രൂപ്പുമായി കൈകോർത്ത് ഡെയ്കിൻ
text_fieldsഡെയ്കിൻ, അൽമൊയ്യാദ് കോൺട്രാക്ടിങ് ഗ്രൂപ്പുമായി ധാരണപത്രം ഒപ്പുവെച്ചപ്പോൾ
മനാമ: എയർകണ്ടീഷനിങ് രംഗത്തെ ലോകമുൻനിരക്കാരായ ഡെയ്കിൻ അൽമൊയ്യാദ് കോൺട്രാക്ടിങ് ഗ്രൂപ്പുമായി കൈകോർക്കുന്നു. ഡെയ്ക്കിന്റെ ബഹ്റൈനിലെ വിതരണക്കാർ ഇനി അൽമൊയ്യാദ് ഗ്രൂപ്പായിരിക്കും. മിഡിലീ സ്റ്റിലും ആഫ്രിക്കയിലുമടക്കം എയർ കണ്ടീഷനിങ്ങിൽ മുൻനിര നിർമാതാക്കളായ ഡെയ്കിൻ ഹീറ്റിങ്, വെന്റിലേഷൻ, റഫ്രിജറേഷൻ സൊല്യൂഷൻസ് എന്നിവയിലെല്ലാം തനതായ മുദ്ര പതിപ്പിച്ചിട്ടുണ്ട്.
ട്യൂണ ഗുലെൻക്, റീജനൽ വൈസ് പ്രസിഡന്റ്, ഡെയ്കിൻ മിഡിലീസ്റ്റ്, ഹാല അൽമൊയ്യാദ്, അൽമൊയ്യാദ് കോൺട്രാക്ടിങ് ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ,അൽമൊയ്യാദ് കോൺട്രാക്ടിങ് ഗ്രൂപ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫിസറുമായ മാത്യൂസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഡയറക്ട് എക്സ്പാൻഷൻ (ഡിഎക്സ്) എയർ കണ്ടീഷനിങ്, അപ്ലൈഡ്, റഫ്രിജറേഷൻ, മറ്റ് വിവിധ പരിഹാരങ്ങൾ എന്നിവ ഉൾപ്പെടെ ബഹ്റൈനിൽ വിപുലമായ ഡെയ്കിൻ ഉൽപന്നങ്ങളും സേവനങ്ങളും ഈ പങ്കാളിത്തത്തോടെ ലഭ്യമാകും.

