Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ക്രിപ്​റ്റോ കറൻസികൾ രാജ്യങ്ങളെ അസ്ഥിരപ്പെടുത്തും; മുന്നറിയിപ്പുമായി ഹിലരി ക്ലിന്‍റൺ
cancel
Homechevron_rightBusinesschevron_rightBiz Newschevron_rightക്രിപ്​റ്റോ കറൻസികൾ...

ക്രിപ്​റ്റോ കറൻസികൾ രാജ്യങ്ങളെ അസ്ഥിരപ്പെടുത്തും; മുന്നറിയിപ്പുമായി ഹിലരി ക്ലിന്‍റൺ

text_fields
bookmark_border

ക്രിപ്‌റ്റോകറൻസികൾക്ക് രാജ്യങ്ങളെ അസ്ഥിരപ്പെടുത്താൻ കഴിയുമെന്ന്​ അ​മേ​രി​ക്ക​യുടെ മു​ൻ സ്​​റ്റേ​റ്റ് സെ​ക്ര​ട്ട​റിയും പ്രസിഡന്‍റ്​ സ്ഥാനാർഥിയുമായിരുന്ന ഹി​ല​രി ക്ലി​ൻ​റ​ൺ. ക്രിപ്‌റ്റോകറൻസി നേടിക്കൊണ്ടിരിക്കുന്ന വളർച്ചയിൽ രാജ്യങ്ങൾ ശ്രദ്ധ ചെലുത്തണമെന്നും ആത്യന്തികമായി മുഴുവൻ രാജ്യങ്ങളെയും ദുർബലപ്പെടുത്താൻ അതിന്​ കഴിയുമെന്നും ഹിലരി ക്ലിന്‍റൺ പറഞ്ഞു. സിംഗപ്പൂരിൽ നടന്ന ബ്ലൂംബെർഗ് ന്യൂ ഇക്കണോമി ഫോറത്തിലെ ഒരു പാനൽ ചർച്ചയിൽ വിഡിയോ കോൺഫറൻസിലൂടെ പ​​​ങ്കെടുത്ത്​ സംസാരിക്കുകയായിരുന്നു അവർ.

'അവയ്​ക്ക്​ രാജ്യങ്ങളെ അസ്ഥിര​പ്പെടുത്താനുള്ള കഴിവുണ്ട്​. അത്​ ചെറുതായി ആരംഭിച്ച്​, വളരെ വലുതായി മുന്നോട്ട്​ പോകുന്നു. ക്രിപ്‌റ്റോകറൻസികൾക്ക് സാധാരണ കറൻസിയെ തുരങ്കം വയ്ക്കാനും ഡോളറിനെ കേവലം റിസർവ്​ കറൻസി മാത്രമാക്കി മാറ്റാനുമുള്ള ശേഷിയുണ്ടെന്നും' അവർ മുന്നറിയിപ്പ്​ നൽകി പറഞ്ഞു. ലോകമെമ്പാടുമുള്ള സർക്കാരുകൾ തെറ്റായ വിവരങ്ങളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉൾപ്പെടെ നിരവധി പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണെന്നും ഹിലരി വ്യക്തമാക്കി.

റഷ്യൻ പ്രസിഡന്‍റ്​ വ്‌ളാഡിമിർ പുടിനെ വിമർശിക്കുന്നതിനിടയിലാണ് ഹിലരി ക്രിപ്​റ്റോ കറൻസിക്കെതിരെ രംഗത്തുവന്നത്​. "ഹാക്കർമാരുടെയും വ്യാജ വിവരങ്ങളും സൈബർ യുദ്ധങ്ങളും കൈകാര്യം ചെയ്യുന്ന വളരെ വലിയ സംഘത്തെ" പുടിൻ വിന്യസിച്ചതായി അവർ കുറ്റപ്പെടുത്തി. 2017ൽ ട്രംപിനെതിരെ യു.എസ്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്​ കാരണം റഷ്യയുടെയും പുടിന്‍റെയും ഇടപെടലാണെന്ന്​ ഹിലരി വാദിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hillary ClintonCryptocurrency
News Summary - Cryptocurrencies can destabilise nations says Hillary Clinton
Next Story