Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightക്രിപ്റ്റൊ കറൻസികൾ വൻ...

ക്രിപ്റ്റൊ കറൻസികൾ വൻ അപകടം -ആർ.ബി.ഐ

text_fields
bookmark_border
ക്രിപ്റ്റൊ കറൻസികൾ വൻ അപകടം -ആർ.ബി.ഐ
cancel
Listen to this Article

മും​ബൈ: ക്രി​പ്റ്റൊ ക​റ​ൻ​സി​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത മു​ന്ന​റി​യി​പ്പു​മാ​യി റി​സ​ർ​വ് ബാ​ങ്ക്. ക്രി​പ്റ്റൊ ക​റ​ൻ​സി​ക​ൾ വ​ൻ അ​പ​ക​ട​മാ​ണെ​ന്നും മൂ​ല്യ​മു​ള്ള ഒ​ന്നി​ന്റേ​യും അ​ടി​ത്ത​റ​യി​ല്ലാ​തെ പ​രി​ഷ്കൃ​ത​മാ​യ പേ​രും പ​റ​ഞ്ഞു​ണ്ടാ​ക്കു​ന്ന വി​ല​യു​മാ​ണ് അ​തി​നു​ള്ള​തെ​ന്നും റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ് പ​റ​ഞ്ഞു. ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രി​ൽ നി​ന്നും ക്രി​പ്റ്റൊ വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രി​ൽ നി​ന്നും അ​ഭി​പ്രാ​യം തേ​ടി ഇ​തു സം​ബ​ന്ധി​ച്ച ആ​ധി​കാ​രി​ക റി​പ്പോ​ർ​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ലാ​ണ് കേ​ന്ദ്ര​മെ​ന്ന് 25ാമ​ത് ധ​ന​കാ​ര്യ സ്ഥി​ര​ത റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2018ൽ ​രാ​ജ്യ​ത്ത് ക്രി​പ്റ്റൊ വ്യാ​പാ​രം നി​രോ​ധി​ച്ച് റി​സ​ർ​വ് ബാ​ങ്ക് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നെ​ങ്കി​ലും 2020ൽ ​സു​പ്രീം​കോ​ട​തി അ​ത് റ​ദ്ദാ​ക്കി. അ​തി​നി​ടെ, ഇ​ന്ത്യ​ൻ സാ​മ്പ​ത്തി​ക രം​ഗം തി​രി​ച്ചു​വ​ര​വി​ന്റെ പാ​ത​യി​ലാ​ണെ​ന്ന് ധ​ന​കാ​ര്യ സ്ഥി​ര​ത റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആ​​ഗോ​ള സാ​ഹ​ച​ര്യ​ങ്ങ​ളും പ​ണ​പ്പെ​രു​പ്പം ഉ​യ​രു​ന്ന​തി​ന്റെ സ​മ്മ​ർ​ദ​വും സാ​മ്പ​ത്തി​ക മേ​ഖ​ല​യെ ക​രു​ത​ലോ​ടെ കൈ​കാ​ര്യം ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക ത​ള​ർ​ച്ച​യു​ടെ പ്ര​ത്യാ​ഘാ​തം താ​ങ്ങാ​ൻ രാ​ജ്യ​ത്തെ ബാ​ങ്ക്-​ബാ​ങ്ക് ഇ​ത​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശേ​ഷി​യു​ണ്ട്. യൂ​റോ​പ്പി​ലെ യു​ദ്ധ​മാ​ണ് സാ​മ്പ​ത്തി​ക രം​ഗ​ത്ത് തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മാ​യ​തെ​ന്നും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBICryptocurrency
News Summary - Cryptocurrencies are big risk - RBI
Next Story