ക്രിപ്റ്റോ ജ്വരം പടരുന്നു; ഇന്ത്യയിൽ 12 കോടി നിക്ഷേപകർ
text_fieldsലോകത്തിലെ ക്രിപ്റ്റോ കറൻസി നിക്ഷേപകരിൽ 20 ശതമാനം ഇന്ത്യയിലാണ്. 12 കോടിയോളം ഇന്ത്യക്കാരാണ് ഏതെങ്കിലും ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിച്ചിട്ടുള്ളത്. ഇതിൽ അരക്കോടിയിലധികം മലയാളികളാണെന്നാണ് അനൗദ്യോഗിക കണക്ക്. ക്രിപ്റ്റോ നിക്ഷേപകരുടെ എണ്ണത്തിലെ വർധനയിലും ഇന്ത്യക്കാരാണ് മുന്നിൽ. രാജ്യത്തെ ക്രിപ്റ്റോ നിക്ഷേപകരില്‍ 90 ശതമാനത്തോളവും സാധാരണക്കാരാണ്.
ക്രിപ്റ്റോ കറൻസി വാങ്ങുന്നതിനോ വിൽക്കുന്നതിനോ കൈവശംവെക്കുന്നതിനോ രാജ്യം വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും പണമടവിനുള്ള കറന്‍സിയായി ഉപയോഗിക്കാന്‍ അനുവാദമില്ല. മാത്രമല്ല, നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി ക്രിപ്റ്റോ വരുമാനത്തിന് 30 ശതമാനം ആദായനികുതിയും നാലു ശതമാനം സെസും ഏർപ്പെടുത്തിയിട്ടുമുണ്ട്.
രാജ്യങ്ങൾ ഭാവിയിൽ ക്രിപ്റ്റോ കറൻസിക്ക് അംഗീകാരം നൽകാനും വിനിമയ ഉപാധിയായി അംഗീകരിക്കാനുമുള്ള സാധ്യത തള്ളിക്കളയാനാവില്ല. അതേസമയം, കോടികളുടെ തട്ടിപ്പ് നടക്കുന്ന മേഖലയാണിതെന്നും കാണാതിരുന്നുകൂടാ... അമിത ലാഭം മോഹിച്ച് കഷ്ടപ്പെട്ട് സമ്പാദിച്ച പണം ഒന്നാകെ ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നത് മണ്ടത്തമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

