Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകത്തിയമരുമോ എണ്ണ...

കത്തിയമരുമോ എണ്ണ വിപണി? അ​സം​സ്കൃ​ത എ​ണ്ണവി​ല നാ​ലു​വ​ർ​ഷ​ത്തെ കൂ​ടി​യ നി​ല​യി​ൽ

text_fields
bookmark_border
കത്തിയമരുമോ എണ്ണ വിപണി? അ​സം​സ്കൃ​ത എ​ണ്ണവി​ല നാ​ലു​വ​ർ​ഷ​ത്തെ കൂ​ടി​യ നി​ല​യി​ൽ
cancel

ഫ്രാ​ങ്ഫെ​ർ​ട് (ജ​ർ​മ​നി): ​ഇ​റാ​നു​മേ​ൽ യു.​എ​സ്, ഇ​സ്രാ​യേ​ൽ സേ​ന ന​ട​ത്തി​യ ക​ട​ന്നാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം ക​ന​ത്ത​ത് ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ വി​ല കു​തി​ച്ചു​യ​രാ​ൻ കാ​ര​ണ​മാ​കു​ന്നു. ലോ​ക എ​ണ്ണ വ്യാ​പാ​ര​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യു​ള്ള ടാ​ങ്ക​റു​ക​ളു​ടെ ഗ​താ​ഗ​ത​ത്തി​ന് ത​ട​സ്സം നേ​രി​ട്ട​താ​ണ് അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല കു​തി​ച്ചു​യ​രാ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്. യു​ദ്ധ​സാ​ഹ​ച​ര്യ​ത്തി​ൽ ​ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ഇ​റാ​ൻ അ​ട​ക്കു​മെ​ന്ന് ​നേ​ര​ത്തേ​ത​ന്നെ ആ​ശ​ങ്ക​യു​യ​ർ​ന്നെ​ങ്കി​ലും അ​തി​ന് ഇ​റാ​ൻ മു​തി​ർ​ന്നി​ട്ടി​ല്ല.

എ​ന്നാ​ൽ, ഞാ​​യ​​റാ​​ഴ്ച ഹോ​​ർ​​മു​​സ് ക​​ട​​ലി​​ടു​​ക്കി​​ന് സ​​മീ​​പം ഒ​മാ​ൻ അ​തി​ർ​ത്തി​യി​ലെ ഖ​​സ​​ബി​​ൽ എ​​ണ്ണ​​ക്ക​​പ്പ​​ലി​​നു​​നേ​​രെ​​യു​ണ്ടാ​യ ആ​ക്ര​മ​ണം ക​പ്പ​ൽ നീ​ക്ക​ത്തെ സാ​ര​മാ​യി ബാ​ധി​ച്ചു. പ​​ലാ​​വു ദ്വീ​​പ് രാ​​ഷ്ട്ര​​ത്തി​​ന്റെ ‘സ്കൈ​​ലൈ​​റ്റ്’ ഓ​​യി​​ൽ ടാ​​ങ്ക​​റി​​ന് നേ​​രെ ന​​ട​​ന്ന ആ​​ക്ര​​മ​​ണ​​ത്തി​​ൽ നാ​​ല് ജീ​​വ​​ന​​ക്കാ​​ർ​​ക്ക് പ​​രി​​ക്കേ​​റ്റി​രു​ന്നു. ഇ​തോ​ടെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​​ലേ​ക്കു​ള്ള എ​ണ്ണ ടാ​ങ്ക​റു​ക​ൾ ഇ​രു​വ​ശ​വും കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. പ്ര​തി​ദി​നം 15 ദ​​ശ​ല​ക്ഷം ബാ​ര​ൽ എ​ണ്ണ​യാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​ത് ലോ​ക​ത്തി​ലെ എ​ണ്ണ വി​ത​ര​ണ​ത്തി​ന്റെ 20 ശ​ത​മാ​നം വ​രും.

ഇ​റാ​ൻ ആ​​ക്ര​മ​ണ​ത്തി​ന്റെ ര​ണ്ടാം ദി​നം ത​ന്നെ എ​ണ്ണ​വി​ല​യി​ൽ വ​ൻ​തോ​തി​ലു​ള്ള വ​ർ​ധ​ന​യു​ണ്ടാ​യി. തി​ങ്ക​ളാ​ഴ്ച യു.​എ​സ് എ​ണ്ണ വി​ല ബാ​ര​ലി​ന് 7.4 ശ​ത​മാ​നം ഉ​യ​ർ​ന്ന് 71.97 യു.​എ​സ് ഡോ​ള​റി​ലെ​ത്തി. അ​തേ​സ​മ​യം അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള ബ്രെ​ന്റ് ബാ​ര​ലി​ന് 7.7 ശ​ത​മാ​നം ഉ​യ​ർ​ന്ന് 78.46 യു.​എ​സ് ഡോ​ള​റി​ലു​മെ​ത്തി​യി​ട്ടു​ണ്ട്. നാ​ലു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും കൂ​ടി​യ നി​ര​ക്കാ​ണി​ത്.

സം​ഘ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ക​യും ഇ​റാ​ൻ ​ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ക്കു​ക​യും ചെ​യ്താ​ൽ എ​ണ്ണ വി​ല ഇ​നി​യും കു​ത്ത​നെ ഉ​യ​രു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് നി​ല​നി​ൽ​ക്കു​ന്ന​ത്. പ​ണ​പ്പെ​രു​പ്പ​ത്തി​ന്റെ കെ​ടു​തി അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ​യു​ള്ള എ​ണ്ണ വി​ല വ​ർ​ധ​ന പ​ല രാ​ജ്യ​ങ്ങ​ൾ​ക്കും ഇ​രു​ട്ട​ടി​യാ​കും. യു​ദ്ധ​ത്തെ​തു​ട​ർ​ന്ന് സാ​റ്റ​ലൈ​റ്റ് നാ​വി​ഗേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ൾ ത​ക​രാ​റി​ലാ​യെ​ന്നും എ​ണ്ണ ടാ​ങ്ക​റു​ക​ളു​ടെ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടെ​ന്നും ഡേ​റ്റ ആ​ൻ​റ് അ​ന​ല​റ്റി​ക്സ് സ്ഥാ​പ​ന​മാ​യ കെ​പ്ല​ർ എ​ക്സി​ൽ കു​റി​ച്ചു.

ഹോ​ർ​മു​സ് അ​ട​ച്ചി​ല്ലെ​ങ്കി​ലും യു.​എ​സി​നും ഇ​സ്രാ​യേ​ലി​നു​മെ​തി​രെ ഇ​റാ​ൻ ന​ട​ത്തു​ന്ന പ്ര​ത്യാ​ക്ര​മ​ണ​ങ്ങ​ൾ എ​ണ്ണ വി​പ​ണി​യെ സാ​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ട്. സൗ​ദി​യി​ലെ പ്ര​ധാ​ന എ​ണ്ണ ​ക​മ്പ​നി​യാ​യ അ​രാം​​കോ​ക്ക് നേ​രെ ഒ​മാ​ൻ ​ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ റാ​സ് ത​ന്നൂ​ർ പ്ലാ​ന്റി​ന്റെ പ്ര​വ​ർ​ത്ത​നം അ​രാം​കോ നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ദ്ര​വീ​കൃ​ത പ്ര​കൃ​തി വാ​ത​ക (എ​ൻ.​എ​ൽ.​ജി) ഉ​ൽ​പാ​ദ​നം നി​ർ​ത്തി​വെ​ക്കു​മെ​ന്ന് ഖ​ത്ത​ർ എ​ന​ർ​ജി അ​ധി​കൃ​ത​രും അ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ധ​ന​ല​ഭ്യ​ത വി​ല​യി​രു​ത്തി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ഇ​ന്ധ​ന​ക്ഷാ​മം ഉ​ണ്ടാ​കാ​തി​രി​ക്കാ​നും വി​ല നി​യ​ന്ത്രി​ക്കാ​നും ആ​വ​ശ്യ​മാ​യ എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും എ​ടു​ക്കു​മെ​ന്ന് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ സ​ർ​ക്കാ​ർ സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്. ഇ​ന്ത്യ​ക്കാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ 88 ശ​ത​മാ​ന​വും പ്ര​കൃ​തി​വാ​ത​ക​ത്തി​ന്റെ പ​കു​തി​യോ​ള​വും വി​ദേ​ശ​ത്തു​നി​ന്നാ​ണ് വ​രു​ന്ന​ത്. ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് വ​ഴി​യാ​ണ് ഈ ​ഇ​ന്ധ​നം പ്ര​ധാ​ന​മാ​യും ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. ഇ​ന്ധ​ന വി​ത​ര​ണ​ത്തി​ൽ ത​ട​സ്സ​മി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ എ​ണ്ണ​ക്ക​മ്പ​നി​ക​ളു​മാ​യി ചേ​ർ​ന്ന് ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ളും ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:middle eastCrude Oil PriceIran US TensionsIran Israel Tensions
News Summary - Crude oil prices at four-year high
Next Story