Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്രിക്കറ്റ് ടൂർണമെന്റ്: അബ്ബാസിയ എ വൺ ജേതാക്കൾ
text_fieldsbookmark_border
തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ക്രിക്കറ്റ് മത്സരജേതാക്കൾ സംഘാടകർക്കൊപ്പം
കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് ക്രിക്കറ്റ് മത്സരത്തിൽ വിവിധ ഏരിയകളിൽനിന്നായി 10 ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ അബ്ബാസിയ എ ടു ടീമിനെ തോൽപിച്ച് അബ്ബാസിയ എ വൺ ടീം ജേതാക്കളായി.
ട്രാസ്ക് പ്രസിഡന്റ് ബിവിൻ തോമസ് ട്രോഫി വിതരണം ചെയ്തു. റണ്ണേഴ്സ് അപ്, മികച്ച ബൗളർ, മാൻ ഓഫ് ദ സീരീസ്, മികച്ച ബാറ്റ്സ്മാൻ, ഏറ്റവും നല്ല ക്യാച്ച്, മികച്ച വിക്കറ്റ് കീപ്പർ എന്നിവർക്കുള്ള സമ്മാനങ്ങൾ സ്പോർട്സ് കൺവീനർ ജയേഷ്, വൈസ് പ്രസിഡന്റ് സ്റ്റീഫൻ ദേവസി, ആർട്സ് കൺവീനർ ഷാനവാസ്, ഏരിയ കൺവീനർമാർ എന്നിവർ ചേർന്ന് വിതരണം ചെയ്തു. ട്രഷറർ ശ്രീരജീഷ് നന്ദി പറഞ്ഞു.
Next Story

