Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right2021 ൽ സമ്പന്ന...

2021 ൽ സമ്പന്ന രാജ്യങ്ങളും 2022 അവസാനത്തോടെ മറ്റുരാജ്യങ്ങളും കോവിഡിനെ തുടച്ചുനീക്കും -ബിൽഗേറ്റ്​സ്​

text_fields
bookmark_border
2021 ൽ സമ്പന്ന രാജ്യങ്ങളും 2022 അവസാനത്തോടെ മറ്റുരാജ്യങ്ങളും കോവിഡിനെ തുടച്ചുനീക്കും -ബിൽഗേറ്റ്​സ്​
cancel

വാഷിങ്​ടൺ: കോവിഡ്​ വാക്​സിൻ ഒരു വർഷം ​​കൊണ്ട്​ ലഭ്യമായേക്കുമെന്ന്​​ ലോകസമ്പന്നനും മൈക്രോസോഫ്റ്റ്​ തലവനുമായ ബിൽഗേറ്റ്​സ്​. മഹാമാരിയെ 2021 അവസാനത്തോടെ സമ്പന്ന രാജ്യങ്ങളിൽ നിന്നും 2022 ഒാടെ വിസ്വര രാജ്യങ്ങളിൽ നിന്നും തുടച്ചുനീക്കാനാകുമെന്ന്​ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ കോവിഡ്​ മൂലം രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക ​പ്രതിസന്ധി മറികടക്കാൻ വർഷങ്ങളെടുക്കുമെന്നും ബിൽ ഗേറ്റ്​സ്​ അമേരിക്കൻ മാഗസിനായ വയേർഡന്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതിസമ്പന്ന രാജ്യങ്ങൾക്ക്​ 2021ഒാടെ കോവിഡിനെ പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയും. എന്നാൽ, മറ്റുള്ള രാജ്യങ്ങൾക്ക്​ 2022 അവസാനം വരെ കാത്തിരിക്കേണ്ടി വന്നേക്കാം. -ബിൽഗേറ്റ്​സ്​ പറഞ്ഞു.

കോവിഡ്​ അടക്കമുള്ള മാരക രോഗങ്ങൾ പ്രതിരോധിക്കുന്നതിനായുള്ള വാക്​സിൻ പരീക്ഷണങ്ങൾക്ക്​ ഭീമൻ തുക ഫണ്ട്​ നൽകിവരുന്നയാൾ കൂടിയാണ്​ ബിൽഗേറ്റ്​സ്​. കോവിഡ്​ വാക്​സിനിൽ പരീക്ഷണം നടത്തുന്ന ഏഴിലധികം കമ്പനികൾക്ക്​ ബിൽഗേറ്റ്​സ്​ ഫാക്​ടറികൾ നിർമിച്ചു നൽകിയിരുന്നു. ബിൽ ആൻഡ്​ മെലിൻഡ ഗേറ്റ്​സ്​ ഫൗണ്ടേഷനും ഇൻറർനാഷണൽ വാക്​സിൻ അലയൻസും ചേർന്ന്​ പുനെ അടിസ്ഥാനമാക്കിയുള്ള സെറം ഇൻസ്റ്റിറ്റ്യൂട്ട്​ ഒാഫ്​ ഇന്ത്യക്ക്​ 150 മില്യൺ ഡോളറാണ്​ വാഗ്​ദാനം ചെയ്​തിരിക്കുന്നത്​. ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളിലേക്ക്​ 2021ഒാടെ ​ വാക്​സിൻ എത്തിക്കാനായി 100 മില്യൺ ഡോസ്​ നിർമിക്കാനാണ്​ കരാർ.

അതേസമയം ചൈനയും റഷ്യയും അടക്കമുള്ള രാജ്യങ്ങൾ ദ്രുതഗധിയിൽ വാക്​സിൻ വികസിപ്പിക്കാൻ ശ്രമിക്കുന്നതിനെ ബിൽഗേറ്റ്​സ്​ വിമർശിച്ചു. ചൈനയും റഷ്യയും സുരക്ഷിതമാണോ എന്ന്​ പരിശോധിക്കാതെ വാക്​സിൻ മനുഷ്യരിൽ പരീക്ഷിക്കുന്നുണ്ടോ എന്ന്​ ഭയപ്പെടുന്നതായും അമേരിക്ക അതിന്​ മുതിരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bill gatescovid vaccine​Covid 19
News Summary - Coronavirus pandemic may end in many countries by 2021 Bill Gates
Next Story