Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightവാ​ണി​ജ്യ എ​ൽ.​പി.​ജി...

വാ​ണി​ജ്യ എ​ൽ.​പി.​ജി സി​ലി​ണ്ട​ർ വി​ല കു​റ​ച്ചു

text_fields
bookmark_border
വാ​ണി​ജ്യ എ​ൽ.​പി.​ജി സി​ലി​ണ്ട​ർ വി​ല കു​റ​ച്ചു
cancel

ന്യൂ​ഡ​ൽ​ഹി: ഹോ​ട്ട​ലു​ക​ളി​ലും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന വാ​ണി​ജ്യ പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല 91.50 രൂ​പ കു​റ​യും. അ​ന്താ​രാ​ഷ്ട്ര വി​ല കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണി​ത്. ഇ​തോ​ടെ 19 കി​ലോ​ഗ്രാം വാ​ണി​ജ്യ എ​ൽ.​പി.​ജി സി​ലി​ണ്ട​റി​ന്റെ വി​ല ഡ​ൽ​ഹി​യി​ൽ 1,976.50 രൂ​പ​യി​ൽ​നി​ന്ന് 1,885 രൂ​പ​യാ​യി. എ​ന്നാ​ൽ, ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ളു​ടെ വി​ല കു​റ​ച്ചി​ട്ടി​ല്ല. 14.2 കി​ലോ സി​ലി​ണ്ട​റി​ന് 1,053 രൂ​പ തു​ട​രും.

ഗാ​ർ​ഹി​ക പാ​ച​ക​വാ​ത​ക വി​ല നേ​ര​ത്തെ​ത​​ന്നെ കു​റ​വാ​ണെ​ന്നും അ​ന്താ​രാ​ഷ്​​​ട്ര വി​ല​യി​ലെ കു​റ​വോ​ടെ ഇ​പ്പോ​ഴാ​ണ് ഗാ​ർ​ഹി​ക സി​ലി​ണ്ട​ർ വി​ൽ​പ​ന​യി​ലെ ന​ഷ്ടം ഇ​ല്ലാ​താ​യ​തെ​ന്നു​മാ​ണ് ക​മ്പ​നി​ക​ളു​ടെ വാ​ദം.

വാ​ണി​ജ്യ-​ഗാ​ർ​ഹി​ക സി​ലി​ണ്ട​ർ വി​ല​ക​ളി​ലെ വ​ലി​യ വ്യ​ത്യാ​സം കാ​ര​ണം ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ൾ വാ​ണി​ജ്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഗാ​ർ​ഹി​ക സി​ലി​ണ്ട​റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് നി​യ​ന്ത്ര​ണം വ​രു​ത്തി​യി​ട്ടു​ണ്ട്. ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് 15 ദി​വ​സ​ത്തി​നു​ള്ളി​ൽ ഒ​രു സി​ലി​ണ്ട​റാ​യി റീ​ഫി​ൽ പ​രി​മി​ത​പ്പെ​ടു​ത്തി. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ​റേ​ഷ​ൻ, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് എ​ന്നി​വ​യും ഇ​ത് പി​ന്തു​ട​രാ​ൻ സാ​ധ്യ​ത​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LPGLPG cylinder
News Summary - Commercial LPG cylinder prices reduced
Next Story