Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightക്ലാസ് റൂമുകളും ബോർഡ്‌...

ക്ലാസ് റൂമുകളും ബോർഡ്‌ റൂമുകളും ഇനി അത്ഭുതമാകും; ഇംപെക്സ് xSeries സ്മാർട്ട് പാനലുകൾ വിപണിയിൽ

text_fields
bookmark_border
ക്ലാസ് റൂമുകളും ബോർഡ്‌ റൂമുകളും ഇനി അത്ഭുതമാകും; ഇംപെക്സ് xSeries സ്മാർട്ട് പാനലുകൾ വിപണിയിൽ
cancel

ഇന്ത്യയിലെ മുൻനിര മള്‍ട്ടിനാഷനല്‍ ഇലക്ട്രോണിക്സ്, അപ്ലയന്‍സസ്, ഗൃഹോപകരണ ബ്രാൻഡായ ഇംപെക്സ് പുതിയ xSeries AI ഇന്‍ററാക്ടീവ് ഫ്ലാറ്റ് പാനല്‍ ഡിസ്പ്ലേ സ്മാര്‍ട്ട് ബോര്‍ഡുകള്‍ പുറത്തിറക്കി.

വൈവിധ്യമാർന്ന ഇലക്ട്രോണിക്സ്, അപ്ലയന്‍സസ് ഗൃഹോപകരണ വിപണിയിൽ രണ്ടര പതിറ്റാണ്ടിലേറെയായി സജീവമായ മുൻനിര ബ്രാൻഡാണ് ഇംപെക്സ്. കാലോചിതമായി ഉപഭോക്താവിന്റെ ദൈനംദിന ആവശ്യങ്ങൾക്ക് അനുയോജ്യമായ ഉപകരണങ്ങളാണ് ഇംപെക്സ് ബ്രാൻഡ് വിപണിയിൽ അവതരിപ്പിക്കുന്നത്. വെറുമൊരു ഡിസ്‌പ്ലേ എന്നതിലുപരി, പഠനവും ജോലിയും കൂടുതൽ ലളിതവും ആവേശകരവുമാക്കുന്ന ഒരു 'സ്മാർട്ട് സഹായി' ആയാണ് xSeries രൂപകൽപന ചെയ്തിരിക്കുന്നത്.

എക്സ് മീറ്റ്‌, എക്സ് ലേന്‍ തുടങ്ങിയ രണ്ട് മോഡലുകള്‍ ആണ് ഇപ്പോള്‍ വിപണിയില്‍ ഉള്ളത്. ഇന്നത്തെ ലോകത്ത് പഴയ പ്രോജക്ടറുകളും ബ്ലാക്ക് ബോർഡുകളും നൽകുന്ന പരിമിതികൾ മറികടക്കാൻ xSeries സഹായിക്കുന്നു. രണ്ട് പ്രധാന വിഭാഗങ്ങളിലായാണ് ഇവ ലഭ്യമാകുന്നത്: xLearn AI (വിദ്യാഭ്യാസ മേഖല) ചോക്കിന്‍റെ പൊടിയില്ലാതെ, ഡിജിറ്റൽ കരുത്തിൽ പഠിപ്പിക്കാം. ഇതിലെ Edu AI ലേണിങ് ആപ്പ്, സി.ബി.എസ്.ഇ, സ്റ്റേറ്റ് ബോർഡ് പാഠഭാഗങ്ങൾ അതിമനോഹരമായ വിഡിയോകളിലൂടെയും ക്വിസ്സുകളിലൂടെയും കുട്ടികൾക്ക് മുന്നിലെത്തിക്കുന്നു. xMeet AI (കോർപറേറ്റ് മേഖലയ്ക്ക്) ഓഫിസുകളിലെ മീറ്റിങ്ങുകൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഇതിലെ 48MP AI ക്യാമറയും സ്പീക്കർ ട്രാക്കിങ് സൗകര്യവും സഹായിക്കുന്നു. ലോകത്തെവിടെയിരുന്നും ടീമുകളുമായി നേരിട്ട് സംസാരിക്കുന്ന അനുഭവം ഇത് നൽകുന്നു.

രാജ്യത്തെ വിദ്യാഭ്യാസം അത്യാധുനികവും ലോകനിലവാരമുള്ളതുമാക്കാൻ സമൂഹത്തിന് പിന്തുണ നൽകുകയാണ് ഇംപെക്സ് എന്ന് മാനേജിങ് ഡയറക്ടർ പറഞ്ഞു. മഞ്ചേരി മൗണ്ട് റിഡ്ജ് ഇന്റര്‍നാഷനില്‍ നടന്ന ചടങ്ങില്‍ ഇംപെക്സ് മാനേജിങ് ഡയറക്ടർ മിസ്റ്റർ നുവൈസ് സി പാനലുകളുടെ ലോഞ്ചിങ് നിർവഹിച്ചു. ചടങ്ങിൽ ഡയറക്ടർമാരായ മിസ്റ്റർ പി. ഉമർ, മിസ്റ്റർ മുഹമ്മദലി, മിസ്റ്റർ ജുനൈദ്, മിസ്റ്റർ പനച്ചിക്കൽ മുഹമ്മദലി, മിസ്റ്റർ ലുക്മാൻ, മിസ്റ്റർ അബ്ദുൽ റസാഖ് ഹാജി, മിസ്റ്റർ ഹിഷാം എന്നിവരും ബിസിനസ് സ്ട്രാറ്റജിസ്റ്റ് മിസ്റ്റർ ഖാലിദ് റൂമി, സി.പി.ഒ മിസ്റ്റർ നസീറുദ്ദീൻ ആലുങ്ങൽ, ബിസിനസ് ഹെഡ് മിസ്റ്റർ ഫൈറൂസ്, കിച്ചൻ ഡിവിഷൻ ഹെഡ് മിസ്റ്റർ മാത്യു ഫിലിപ്പ്, സർവിസ് ഹെഡ് മിസ്റ്റർ രവി എ, മാർക്കറ്റിങ് മാനേജർ മിസ്റ്റർ നിശാന്ത് ഹബാഷ്, സെയിൽസ് ഹെഡ് മിസ്റ്റർ സുരേന്ദ്രൻ, ട്രെയിനർ മിസ്റ്റർ രഞ്ജിത്ത് കേശവ് എന്നിവരും പങ്കെടുത്തു.

ഉപഭോക്താക്കള്‍ ഉൽപന്നങ്ങളല്ല വാങ്ങുന്നത്, മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളാണ് എന്ന കാഴ്ചപ്പാടോടെയാണ് ഇംപെക്സ് ഓരോ ഉൽപന്നവും പുറത്തിറക്കുന്നത്. പുതിയ പാനലുകൾക്ക് അഞ്ചു വർഷത്തെ വാറന്‍റിയും കേരളത്തിലുടനീളമുള്ള 24 സ്വന്തം സർവിസ് സെന്ററുകളുടെ പിന്തുണയും ഇംപെക്സ് ഉറപ്പുനൽകുന്നു. 24 മാസത്തെ ലളിതമായ ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Business NewsImpex
News Summary - Classrooms and boardrooms will now be amazing; Impex xSeries smart panels launched in the market
Next Story