രാവിലെ കൂടി, ഉച്ചക്ക് കുത്തനെ കുറഞ്ഞു; സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം
text_fieldsകൊച്ചി: സംസ്ഥാനത്ത് രാവിലെ കൂടിയ സ്വർണവില ഉച്ചക്ക് കുത്തനെ കുറഞ്ഞു. തുടർച്ചയായ മൂന്നാംദിനവും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയതിനു പിന്നാലെയാണ് മണിക്കൂറുകൾക്കകം ഗ്രാമിന് 110 രൂപയുടെ കുറവുണ്ടായത്. ഒരു ഗ്രാമിന് 12,675 രൂപയാണ് പുതിയ വില.
പവന് 880 രൂപയാണ് കുറഞ്ഞത്. 1,01,400 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ പുതിയ വില. ബുധനാഴ്ച രാവിലെ 60 രൂപ കൂടി ഗ്രാമിന് 12,725 രൂപയിൽ എത്തിയിരുന്നു. പവന് 480 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. പവന് 1,02,280 രൂപയും. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 265 രൂപയാണ് വില. ഒരു പവൻ ആഭരണത്തിന് പുതി നിരക്ക് അനുസരിച്ച് 1,10,000 രൂപയെങ്കിലും നൽകണം. പണിക്കൂലി, ജി.എസ്.ടി, ഹോള്‍ മാര്‍ക്കിങ് ഫീസ് എന്നിവ കൂടി ആഭരണ വിലക്കൊപ്പം നൽകേണ്ടി വരും. സ്വര്‍ണാഭരണത്തിന്റെ കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ആഗോള വിപണിയിലും സ്വർണവില വർധിക്കുകയാണ് സ്പോട്ട് ഗോൾഡിന്റെ വില ഔൺസിന് 4,466 ഡോളറായി ഉയർന്നു. വെനസ്വേലയിൽ ഉണ്ടായ രാഷ്ട്രീയസാഹചര്യം തന്നെയാണ് സ്വർണത്തിന്റെ വില ഉയർത്തുന്ന പ്രധാനകാരണം.
രാഷ്ട്രീയഅനിശ്ചിതത്വം മൂലം സുരക്ഷിതനിക്ഷേപമായി എല്ലാവരും സ്വർണത്തെ പരിഗണിക്കുന്നതാണ് വില ഉയരുന്നതിന് ഇടയാക്കുന്നത്. ആഗോള സംഘർഷ സാഹചര്യത്തിൽ അയവ് വന്നില്ലെങ്കിൽ വരും ദിവസങ്ങളിലും സ്വർണത്തിന് വില കൂടാൻ തന്നെയാണ് സാധ്യത. കഴിഞ്ഞ വർഷം 64 ശതമാനം നേട്ടമാണ് സ്വർണത്തിന് ഉണ്ടായത്.
യുക്രെയ്ൻ-റഷ്യ സംഘർഷം ഉൾപ്പടെയുള്ള യുദ്ധങ്ങളും യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറച്ചതും കേന്ദ്രബാങ്കുകൾ കൂട്ടത്തോടെ സ്വർണം വാങ്ങി കൂട്ടിയതും കഴിഞ്ഞ വർഷം സ്വർണവില ഉയരുന്നതിനുള്ള പ്രധാനകാരണമായി മാറിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

