ക്യാമൽ ഓതന്റിക്സിന്റെ പുതിയ ഷോറൂം സലാലയിൽ തുറന്നു
text_fieldsക്യാമൽ ഓതന്റിക്സിന്റെ സലാലയിലെ ഷോറും ഹാമിദ് ഈസ അൽ കസീരി ഉദ്ഘാടനം ചെയ്തപ്പോൾ
സലാല: പരമ്പരാഗത റെഡിമെയ്ഡ്സ് വസ്ത്രങ്ങളുടെ ബ്രാൻഡായ ക്യാമൽ ഓതന്റിക്സിന്റെ സലാലയിലെ ഷോറൂം ഹാമിദ് ഈസ അൽ കസീരി ഉദ്ഘാടനം ചെയ്തു . അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ ചടങ്ങിൽ മുഖ്യാതിഥിയായി. സലാല സെന്ററിൽ സൽമാൻ സ്റ്റോറിനടുത്തുള്ള കെട്ടിടത്തിൽ അൽ ഫഹദ് ട്രാവത്സിനു സമീപമാണ് പുതിയ ഷോറും.
ഒമാനി പുരുഷന്മാരുടെ പരമ്പരാഗത വസ്ത്രങ്ങൾ കേരളത്തിലുള്ള തങ്ങളുടെ ഫാക്ടടറിയിൽ ഉൽപാദിപ്പിച്ചു നേരിട്ടെ ത്തിക്കുകയാണ് ചെയ്യുന്നതെന്ന് മാനേജിങ് ഡയറക്ടടർ അബ്ദുല്ലക്കോയ പറഞ്ഞു.
കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി വസ്ത്ര മേഖലയിലുള്ള തങ്ങൾക്ക് സ്വദേശികളുടെ ഇഷ്ടങ്ങൾക്കനുസരിച്ചുള്ള വസ്ത്രങ്ങൾ തയാറാക്കാൻ സാധിക്കുന്നതിനാൽ ബ്രാന്റിന് നല്ല സ്വീകാര്യത ആർജിക്കാൻ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
കൂടാതെ മറ്റു ലോകോത്തര ബ്രാൻഡുകളുടെ വിവിധയിനം വസ്ത്രങ്ങളും ഇവിടെ ലഭ്യമാണ് . ഉദ്ഘാടനച്ചടങ്ങിൽ ഷുഹൈബ് അൻവർ, മഹ്ഫൂസ് റോഷൻ, അമീർ അലി, അസ്ഹർ എം.നിഷാൻ എന്നിവരും സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് 99781564.

