Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപെട്രോളിനും ഡീസലിനും...

പെട്രോളിനും ഡീസലിനും കാർഷിക സെസ്​; നാളെ മുതൽ പ്രാബല്യത്തിൽ

text_fields
bookmark_border
പെട്രോളിനും ഡീസലിനും കാർഷിക സെസ്​; നാളെ മുതൽ പ്രാബല്യത്തിൽ
cancel

ന്യൂഡൽഹി: കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രത്യേക സെസ്​ ഏർപ്പെടുത്തി ധനമന്ത്രി നിർമല സീതാരാമൻ. മദ്യം, സ്വർണം, വെള്ളി, പരുത്തി, ആപ്പിൾ, പെട്രോൾ, ഡീസൽ തുടങ്ങിയ ഉൽപന്നങ്ങൾക്കാണ്​​ സെസ്​ ഏർപ്പെടുത്തിയത്​.

മദ്യത്തിന്​ 100 ശതമാനം സെസാണ്​ ഏർപ്പെടുത്തുക. സ്വർണത്തിനും വെള്ളിക്കും 2.5 ശതമാനവും ആപ്പിളിന്​ 35 ശതമാനവും പരുത്തിക്ക്​ അഞ്ച്​ ശതമാനവും സെസ്​ ഏർപ്പെടുത്തും. പെട്രോളിന്​ ലിറ്ററിന്​ 2.5 രൂപയും ഡീസലിന്​ നാല്​ രൂപയുമായിരിക്കും സെസ്​ . എന്നാൽ, ഇതുമൂലം പെട്രോൾ, ഡീസൽ വില ഉയരില്ലെന്ന്​ സർക്കാർ വ്യക്​തമാക്കിയിട്ടുണ്ട്​.

ഇതിനൊപ്പം കോട്ടൺ, സിൽക്ക്​ എന്നിവ കസ്റ്റംസ്​ തീരുവയും ധനമന്ത്രി ഉയർത്തിയിട്ടുണ്ട്​. എന്നാൽ, ആപ്പിൾ, മദ്യം, കൽക്കരി, ലിഗ്​നെറ്റ്​, രാസവളം, അമോണിയം നൈട്രേറ്റ്​ തുടങ്ങിയവയുടെ കസ്റ്റംസ്​ ഡ്യൂട്ടിയിൽ ഇളവ്​ അനുവദിച്ചിട്ടുണ്ട്​.

Latest Video


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Budget 2021
Next Story