Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightബി.എസ്​.എൻ.എൽ കരാർ...

ബി.എസ്​.എൻ.എൽ കരാർ തൊഴിൽ പൂർണമായും നിർത്തലാക്കുന്നു

text_fields
bookmark_border
ബി.എസ്​.എൻ.എൽ കരാർ തൊഴിൽ പൂർണമായും നിർത്തലാക്കുന്നു
cancel

തൃ​ശൂ​ർ: ബി.​എ​സ്.​എ​ൻ.​എ​ല്ലി​ൽ ഹൗ​സ്​ കീ​പ്പി​ങ്, സെ​ക്യൂ​രി​റ്റി ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗ​ത്തി​ലും ക​രാ​ർ തൊ​ഴി​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ ഉ​ത്ത​ര​വ്. സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ കോ​ർ​പ​റേ​റ്റ്​ ഓ​ഫി​സ്​ എ​ല്ലാ സ​ർ​ക്കി​ളു​ക​ൾ​ക്കും അ​യ​ച്ച സ​ർ​ക്കു​ല​റി​ലാ​ണ്​ ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​ത്​ സം​ബ​ന്ധി​ച്ച്​ നേ​ര​ത്തെ ന​ൽ​കി​യ നി​ർ​ദേ​ശം ന​ട​പ്പാ​ക്കി​യ​ത്​ സം​ബ​ന്ധി​ച്ച്​ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ സ​ർ​ക്കി​ളു​ക​ൾ സെ​പ്​​റ്റം​ബ​ർ ഏ​ഴി​ന​കം ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​തോ​ടെ, ഒ​രു വ​ർ​ഷ​ത്തോ​ളം വേ​ത​നം കി​ട്ടാ​തെ പു​റ​ത്താ​യ​വ​ർ​ക്ക്​ പു​റ​മെ അ​വ​ശേ​ഷി​ക്കു​ന്ന ക​രാ​ർ തൊ​ഴി​ലാ​ളി​ക​ൾ കൂ​ടി ബി.​എ​സ്.​എ​ൻ.​എ​ല്ലി​ൽ​നി​ന്ന്​ പു​റ​ത്താ​വും. കേ​ര​ള​ത്തി​ൽ മു​വ്വാ​യി​ര​ത്തോ​ളം ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളാ​ണു​ള്ള​ത്. ചെ​ല​വ്​ ചു​രു​ക്ക​ലി​െൻറ ഭാ​ഗ​മാ​യി നേ​ര​​ത്തെ സ​ർ​ക്കി​ൾ ചീ​ഫ്​ ജ​ന​റ​ൽ മാ​നേ​ജ​ർ​മാ​ർ​ക്ക്​ ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. 13 സ​ർ​ക്കി​ളു​ക​ൾ ഇ​തു​വ​രെ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും കേ​ര​ളം ഉ​ൾ​പ്പെ​ടെ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ എ​ട്ട്​ സ​ർ​ക്കി​ളു​ക​ൾ എ​സ്.​എ​സ്.​എ (സെ​ക്ക​ൻ​ഡ​റി സ്വി​ച്ചി​ങ്​ ഏ​രി​യ) തി​രി​ച്ചു​ള്ള ക​ണ​ക്ക്​ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും സ​ർ​ക്കു​ല​റി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന കു​ടി​ശ്ശി​ക സം​ബ​ന്ധി​ച്ച്​ കോ​ട​തി​യി​ൽ കേ​സ്​ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കി​ളു​ക​ൾ ഇ​നി​യും ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ നി​ല​നി​ർ​ത്തു​ന്ന​തി​ൽ ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്നും ക​രാ​ർ തൊ​ഴി​ൽ പൂ​ർ​ണ​മാ​യി നി​ർ​ത്ത​ലാ​ക്കാ​ൻ 'റോ​ഡ്​ മാ​പ്​' ത​യാ​റാ​ക്കാ​ൻ സി.​എം.​ഡി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കു​ല​റി​ൽ അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ബി.​എ​സ്.​എ​ൻ.​എ​ൽ ന​വീ​ക​ര​ണ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട മാ​നേ​ജ്​​മെൻറ്​ വ​രു​മാ​നം ഉ​ണ്ടാ​ക്കാ​നാ​വാ​തെ ചെ​ല​വ്​ ചു​രു​ക്ക​ലി​െൻറ പേ​രി​ൽ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​വാ​ക്കു​ക​യാ​ണെ​ന്ന്​ സി.​എം.​ഡി പി.​കെ. പു​ർ​വാ​റി​ന്​ അ​യ​ച്ച ക​ത്തി​ൽ എം​പ്ലോ​യീ​സ്​ യൂ​നി​യ​ൻ കു​റ്റ​പ്പെ​ടു​ത്തി. സ്വ​യം വി​ര​മി​ക്ക​ൽ ന​ട​പ്പാ​യാ​ൽ ബി.​എ​സ്.​എ​ൻ.​എ​ൽ ലാ​ഭ​ത്തി​ലാ​വു​മെ​ന്നും 4ജി ​ല​ഭി​ക്കു​മെ​ന്നു​മു​ള്ള സി.​എം.​ഡി​യു​ടെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ പൊ​ള്ള​യാ​യി.

പ​കു​തി ജീ​വ​ന​ക്കാ​ർ സ്വ​യം വി​ര​മി​ച്ചി​ട്ടും ബാ​ക്കി​യു​ള്ള​വ​ർ​ക്ക്​ കൃ​ത്യ​സ​മ​യ​ത്ത്​ ശ​മ്പ​ളം ന​ൽ​കാ​നാ​വു​ന്നി​ല്ല. അ​വ​ശേ​ഷി​ക്കു​ന്ന ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളെ​ക്കൂ​ടി ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ ബി.​എ​സ്.​എ​ൻ.​എ​ല്ലി​െൻറ സേ​വ​നം പൂ​ർ​ണ​മാ​യും ത​കി​ടം മ​റി​യും. വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​ൻ അ​ടി​യ​ന്ത​ര​മാ​യി സം​ഘ​ട​ന​ക​ളു​മാ​യി വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സ്​ ന​ട​ത്ത​ണ​മെ​ന്നും യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​അ​ഭി​മ​ന്യു ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSNLContract Job
News Summary - BSNL will Stopped Contract Job
Next Story