സൈബർ ആക്രമണം: ടാറ്റക്ക് വൻ സഹായം പ്രഖ്യാപിച്ച് ബ്രിട്ടൻ
text_fieldsJaguar Land Rover
ലണ്ടൻ: സൈബർ ആക്രമണത്തിന് പിന്നാലെ ഫാക്ടറികൾ പൂട്ടിയ ടാറ്റയുടെ ജാഗ്വർ ആൻഡ് ലാൻഡ് റോവർ കമ്പനിക്ക് വൻ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ബ്രിട്ടൻ. രണ്ട് ബില്ല്യൻ ഡോളർ അതായത് 17,600 കോടി രൂപയുടെ വായ്പ സഹായമാണ് ഉറപ്പുനൽകിയത്. സർക്കാർ ഏജൻസിയായ യു.കെ എക്സ്പോർട്ട് ഫിനാൻസിന്റെ ഗാരൻഡിയോടെ സ്വകാര്യ ബാങ്കിന്റെ വായ്പയായിരിക്കും ലഭ്യമാക്കുക.
സൈബർ ആക്രമണത്തിന് ശേഷം ഉത്പാദനം നിർത്തിയ ബ്രിട്ടനിലെ മൂന്ന് ഫാക്ടറികളും ഒരു മാസമായി പൂട്ടിക്കിടക്കുകയാണ്. ദിവസം 1000 ത്തോളം കാറുകളാണ് ജെ.എൽ.ആർ ബ്രിട്ടനിൽ പുറത്തിയിരിക്കുന്നത്. ബർമിങ്ഹാം, ലിവർപൂൾ തുടങ്ങിയ നഗരങ്ങളിൽ നൂറുകണക്കിന് പേരാണ് ജെ.എൽ.ആർ ഫാക്ടറികളിലും വിതരണ ശൃംഖലയിലും ജോലി ചെയ്യുന്നത്.
അടച്ചുപൂട്ടൽ വക്കിലെത്തി നിൽക്കുന്ന ഡീലർമാരെ സഹായിക്കുകയാണ് ബ്രിട്ടന്റെ വായ്പകളുടെ പ്രധാന ലക്ഷ്യം. സാമ്പത്തിക ഞെരുക്കം കാരണം നിരവധി കാർ ഡീലർമാർ ജീവനക്കാരുടെ ജോലി സമയം വെട്ടിക്കുറക്കുകയാണെന്ന് സർവേ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ബ്രിട്ടന്റെ ഐകോണിക് ബ്രാൻഡിന് മാത്രമല്ല, ലോകത്തെ പ്രധാന വാഹന നിർമാണ മേഖലക്കുനേരെകൂടിയാണ് സൈബർ ആക്രമണമുണ്ടായതെന്ന് ബിസിനസ് മന്ത്രി പീറ്റർ കയ്‍ലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

