Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുതാര്യമായ ബോഡി, ഭാരം കുറവ്, അധികം കാത്തിരിക്കേണ്ട; ലൈറ്റ് കോമ്പോസിറ്റ് ഗ്യാസ് സിലിണ്ടർ അവതരിപ്പിച്ച് ബി.പി.സി.എൽ

text_fields
bookmark_border
സുതാര്യമായ ബോഡി, ഭാരം കുറവ്, അധികം കാത്തിരിക്കേണ്ട; ലൈറ്റ് കോമ്പോസിറ്റ് ഗ്യാസ് സിലിണ്ടർ അവതരിപ്പിച്ച് ബി.പി.സി.എൽ
cancel

ലൈറ്റ് സിപ്പ് എന്ന പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്. പാചകവാതക സേവനങ്ങൾ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കാനുള്ള എണ്ണ കമ്പനികളുടെ മത്സരത്തിന്‍റെ ഭാഗമയാണ് പുതിയ നടപടി. ബി.പി.സി.എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സഞ്ജയ് ഖന്ന, മാർക്കറ്റിങ് ഡയറക്ടർ ശുഭങ്കർ സെന്‍റെ എന്നിവരുടെ സാന്നിധ്യത്തിൽ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞു.

ലൈറ്റ് കോമ്പോസിറ്റ് സിലിണ്ടറിന്‍റെ സവിശേഷതകൾ

ലൈറ്റ് കോമ്പോസിറ്റ് സിലിണ്ടറാണ് ലൈറ്റ് സിപ്പ് സേവനത്തിന്‍റെ പ്രധാന സവിശേഷത. ഇവക്ക് സാധാരണ സ്റ്റീൽ സിലിണ്ടറുകളേക്കാൾ ഭാരം കുറവാണ്. ഒപ്പം തുരുമ്പെടുക്കുകയുമില്ല. എത്ര ഗ്യാസ് ബാക്കിയുണ്ടെന്ന് കാണാൻ കഴിയുന്ന സുതാര്യമായ ബോഡിയോടു കൂടിയാണ് ഇത് നിർമിച്ചിരിക്കുന്നത്.

തിരക്കേറിയ നഗരങ്ങളിൽ വേഗത്തിൽ എൽ.പി.ജി സേവനങ്ങൾ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഭാരത് ഗ്യാസ് ലൈറ്റ് സിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യം മുംബൈയിലാണ് ഈ സേവനം ആരംഭിച്ചത്. ആഗസ്റ്റ് 15ഓടെ 24 സംസ്ഥാനങ്ങളിലെ 100ലധികം നഗരങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നും ബി.പി.സി.എൽ വ്യക്തമാക്കി.

സ്വിഗ്ഗി ഇൻസ്റ്റമാർട്ടും തമ്മിലുള്ള പങ്കാളിത്തം

ഇന്ത്യയിലെ എൽ.പി.ജി മേഖലയിൽ ആദ്യമായി ക്വിക്ക്-കൊമേഴ്സ് പ്ലാറ്റ്‌ഫോം വഴി ആവശ്യാനുസരണം എൽ.പി.ജി സിലിണ്ടർ ഡെലിവറി ആരംഭിക്കുന്നതിനായി എച്ച്.പി.സി.എൽ സ്വിഗ്ഗി ഇൻസ്റ്റമാർട്ടുമായി പങ്കാളിത്തം പ്രഖ്യാപിച്ച് അധികം വൈകാതെയാണ് ഈ പുതിയ ലോഞ്ച് വന്നിരിക്കുന്നത്.

ഈ പങ്കാളിത്തത്തിന്‍റെ ഭാഗമായി, നിലവിലുള്ള 5 കിലോഗ്രാം മെറ്റൽ സിലിണ്ടറിന് പുറമെ 'എച്ച്.പി നവ്യ' എന്ന പുതിയ 10 കിലോഗ്രാം കോമ്പോസിറ്റ് എൽ.പി.ജി സിലിണ്ടറും എച്ച്.പി.സി.എൽ അവതരിപ്പിച്ചു. ബംഗളൂരുവിലാണ് ഈ സേവനം ആദ്യം ആരംഭിച്ചത്. ഇവിടെ ഉപഭോക്താക്കൾക്ക് മുൻകൂട്ടി ആഭ്യന്തര എൽ.പി.ജി കണക്ഷൻ ഇല്ലെങ്കിൽപോലും ഇൻസ്റ്റമാർട്ട് ആപ്പ് വഴി എൽ.പി.ജി ഓർഡർ ചെയ്യാൻ സാധിക്കും.

സ്ഥിരമായ എൽ.പി.ജി കണക്ഷൻ ഇല്ലാത്ത വിദ്യാർഥികൾ, പ്രഫഷണലുകൾ, ചെറിയ കുടുംബങ്ങൾ എന്നിവരെ ലക്ഷ്യമിട്ടാണ് ഈ സേവനം. ആദ്യത്തെ ഓർഡർ പുതിയ സിലിണ്ടർ വാങ്ങലായി കണക്കാക്കുകയും തിരിച്ചറിയൽ പരിശോധനയും ഡെലിവറി പ്രൂഫും ഉറപ്പാക്കുകയും ചെയ്യും. തുടർന്നുള്ള ഓർഡറുകൾ റീഫില്ലുകളായി പരിഗണിക്കുകയും ഡെലിവറി സമയത്ത് ഒഴിഞ്ഞ സിലിണ്ടർ ശേഖരിക്കുകയും ചെയ്യും.

പരമ്പരാഗത സ്റ്റീൽ സിലിണ്ടറുകളേക്കാൾ ഭാരം കുറഞ്ഞതും തുരുമ്പെടുക്കാത്തതുമാണ് എച്ച്.പി നവ്യയെന്നും, എത്ര ഗ്യാസ് ബാക്കിയുണ്ടെന്ന് പരിശോധിക്കാൻ സഹായിക്കുന്ന സുതാര്യമായ ബോഡിയുണ്ടെന്നും എച്ച്.പി.സി.എൽ പറയുന്നു. അപ്പാർട്ടുമെന്റുകൾക്കും ചെറിയ വീടുകൾക്കും രണ്ടാമതൊരു സിലിണ്ടർ ആവശ്യമുള്ളവർക്കും ഇത് അനുയോജ്യമാണ്. എച്ച്.പി.സി.എല്ലിന്‍റെ നിലവിലുള്ള വിതരണ ശൃംഖലയിലൂടെയാണ് ഡെലിവറി നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - BPCL introduces light composite cylinder
Next Story