Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസംരംഭകർക്ക്​ ആവേശവും...

സംരംഭകർക്ക്​ ആവേശവും ഊർജവും പകർന്ന്​ ബിസ്​കോൺ -2023

text_fields
bookmark_border
BISCON2023
cancel
camera_alt

കൊ​ച്ചി ലെ ​മെ​റി​ഡി​യ​നി​ൽ ബി​സ്കോ​ൺ 2023 ബി​സി​ന​സ് സ്കേ​ൽ​അ​പ് കോ​ൺ​ക്ലേ​വ് ഇം​പെ​ക്സ് എം.​ഡി നു​വൈ​സ് സി. ​ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. എം.​പി. ഫൈ​സ​ൽ, എം.​അ​ബ്ദു​ൽ മ​ജീ​ദ്,

സി.​എ​ച്ച്. അ​ബ്ദു​ൽ റ​ഹീം, എം.​കെ. മു​ഹ​മ്മ​ദ​ലി, ജ​മാ​ൽ പാ​നാ​യി​ക്കു​ളം തു​ട​ങ്ങി​യ​വ​ർ വേ​ദി​യി​ൽ

കൊ​ച്ചി: വ​ള​ര്‍ച്ച സാ​ധ്യ​മാ​ക്കി ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളെ ശാ​ക്തീ​ക​രി​ക്കു​ക എ​ന്ന കാ​ഴ്ച​പ്പാ​ടോ​ടെ സം​ഘ​ടി​പ്പി​ച്ച ബി​സ്​​കോ​ൺ -2023 സം​രം​ഭ​ക​ർ​ക്കും വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ നി​ല​കൊ​ള്ളു​ന്ന​വ​ർ​ക്കും ആ​വേ​ശ​മാ​യി. ബി​സി​ന​സ്​ രം​ഗ​ത്തെ പ​രി​ച​യ​സ​മ്പ​ന്ന​രും വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ വി​ദ​ഗ്​​ധ​രും ന​യി​ച്ച ക്ലാ​സു​ക​ളും ച​ർ​ച്ച​ക​ളും സം​രം​ഭ​ക​ർ​ക്ക്​ പു​ത്ത​ൻ അ​റി​വു​ക​ളാ​ണ്​ ന​ൽ​കി​യ​ത്.

കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന എ​ന്‍.​ജി.​ഒ പീ​പ്പി​ള്‍സ് ഫൗ​ണ്ടേ​ഷ​ന്‍, ഇം​പെ​ക്സ് ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച്​ സം​ഘ​ടി​പ്പി​ച്ച കോ​ൺ​ഫ​റ​സ്​ ഇം​പെ​ക്സ് ഗ്രൂ​പ് സ്ഥാ​പ​ക​നും എം.​ഡി​യു​മാ​യ സി. ​നു​വൈ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​മ്മു​ടെ സ്വ​പ്ന​ത്തി​നൊ​പ്പം നി​ൽ​ക്കാ​ൻ പ​റ്റി​യ ടീ​മി​നെ ക​ണ്ടെ​ത്തു​ക​യും അ​വ​രെ ഒ​പ്പം നി​ർ​ത്തു​ക​യും അ​വ​രി​ലൂ​ടെ ബി​സി​ന​സ് ന​ട​ത്തു​ക​യും ചെ​യ്യു​ക എ​ന്ന​ത്​​ വി​ജ​യ​ത്തി​ന്‍റെ ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സം​രം​ഭ​ങ്ങ​ള്‍ ന​ട​ത്തു​ന്ന 350ൽ​പ​രം സം​രം​ഭ​ക​ർ പ​ങ്കെ​ടു​ത്തു.

ബി​സി​ന​സ് സ്കേ​ൽ​അ​പ് കോ​ൺ​ക്ലേ​വി​ൽ ടൈ ​കേ​ര​ള മു​ൻ പ്ര​സി​ഡ​ന്‍റ്​

അ​ജി​ത് എ.​മൂ​പ്പ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്നു

പീ​പ്പി​ള്‍സ് ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ എം.​കെ. മു​ഹ​മ്മ​ദ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ർ​ന്ന്​ ന​ട​ന്ന സെ​ഷ​നു​ക​ളി​ൽ ബി​സി​നി​സ്​ രം​ഗ​ത്തെ അ​നു​ഭ​വ​ങ്ങ​ളും വെ​ല്ലു​വി​ളി​യും വി​ജ​യ​വ​ഴി​ക​ളും പ​ങ്കു​വെ​ച്ച്​ രാ​ജ്യ​ത്ത്​ അ​റി​യ​പ്പെ​ടു​ന്ന സം​രം​ഭ​ക​ർ സം​സാ​രി​ച്ചു.

ഐ.​ഡി ഫ്ര​ഷ് ഫു​ഡ് സ​ഹ-​സ്ഥാ​പ​ക​നും സി.​ഇ.​ഒ​യു​മാ​യ പി.​സി. മു​സ്ത​ഫ, വി.​കെ.​സി ഗ്രൂ​പ് എം.​ഡി വി.​കെ.​സി. റ​സാ​ഖ്, കേ​ര​ള ഡി​ജി​റ്റ​ല്‍ യൂ​നി​വേ​ഴ്സി​റ്റി വി.​സി ഡോ. ​സ​ജി ഗോ​പി​നാ​ഥ്, ടൈ ​കേ​ര​ള മു​ന്‍ പ്ര​സി​ഡ​ന്‍റ്​ അ​ജി​ത്​ എ. ​മൂ​പ്പ​ന്‍, മൗ​ണ്ട് ജൂ​ഡി വെ​േ​ഞ്ച്വ​ഴ്സ് മാ​നേ​ജി​ങ് പാ​ര്‍ട്ണ​ര്‍ ശ​രീ​ഫ് കോ​ട്ട​പ്പു​റ​ത്ത്, സെ​ക്യൂ​റ ഡെ​വ​ല​പ്പേ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ എം.​എ. മെ​ഹ​ബൂ​ബ്, തൃ​ശൂ​ര്‍ എം.​എ​സ്.​എം.​ഇ - ഡി.​ഐ ജോ​യ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ജി.​എ​സ്. പ്ര​കാ​ശ്, സി​ഡ്ബി ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​വി. കാ​ർ​ത്തി​കേ​യ​ൻ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. കോ​ഴി​ക്കോ​ട് എ​ന്‍.​ഐ.​ടി - ടെ​ക്നോ​ള​ജി ബി​സി​ന​സ് ഇ​ന്‍കു​ബേ​റ്റ​ര്‍ സി.​ഇ.​ഒ ഡോ. ​പ്രീ​തി, ലാ​മി​റ്റ് ഗ്രൂ​പ് എം.​ഡി മു​സ്ത​ഖീം, ഇ​ന്‍റ​പ​ര്‍പ്പി​ള്‍ ടെ​ക്നോ​ള​ജീ​സ് സ​ഹ​സ്ഥാ​പ​ക​നും സി.​ഇ.​ഒ​യു​മാ​യ കെ. ​സാ​ഹി​ര്‍, പീ​പ്പി​ള്‍സ് ഫൗ​ണ്ടേ​ഷ​ന്‍ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ഡോ. ​നി​ഷാ​ദ് വി.​എം, ഫി​നാ​ൻ​സ് മാ​നേ​ജ​ർ ഒ.​കെ. ഫാ​രി​സ് തു​ട​ങ്ങി​യ​വ​ര്‍ മേ​ഡ​റേ​റ്റ​ര്‍മാ​രാ​യി​രു​ന്നു. നെ​സ്റ്റ് ഗ്രൂ​പ് സ്ഥാ​പ​ക വൈ​സ് ചെ​യ​ര്‍മാ​നും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റു​മാ​യ എ​ന്‍. ജ​ഹാം​ഗീ​ര്‍ സ​മാ​പ​നം നി​ര്‍വ​ഹി​ച്ചു. പീ​പ്പി​ള്‍സ് ഫൗ​ണ്ടേ​ഷ​ന്‍ സെ​ക്ര​ട്ട​റി എം. ​അ​ബ്ദു​ല്‍ മ​ജീ​ദ്, ഓ​ര്‍ഗ​നൈ​സി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ സി.​എ​ച്ച്.​ അ​ബ്ദു​ല്‍ റ​ഹീം, പീ​പ്പി​ൾ​സ് ഫൗ​ണ്ടേ​ഷ​ൻ എ​റ​ണാ​കു​ളം ജി​ല്ല, സി​റ്റി ര​ക്ഷാ​ധി​കാ​രി​ക​ളാ​യ എം.​പി. ഫൈ​സ​ൽ, ജ​മാ​ൽ പാ​നാ​യി​ക്കു​ളം എ​ന്നി​വ​രും സം​സാ​രി​ച്ചു. ബി​സ്​​കോ​ൺ ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​എം. ഹാ​രി​സ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BISCON2023
News Summary - BISCON-2023 Enthusiasm and energy for entrepreneurs
Next Story