Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരിത്രത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കൊള്ള: ബൈനാൻസിൽ നിന്ന് 60,000 കോടി തട്ടിയതിനു പിന്നിൽ ഉത്തര കൊറിയൻ ഹാക്കർമാർരോ?

text_fields
bookmark_border
ചരിത്രത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കൊള്ള: ബൈനാൻസിൽ നിന്ന് 60,000 കോടി തട്ടിയതിനു പിന്നിൽ ഉത്തര കൊറിയൻ ഹാക്കർമാർരോ?
cancel

ക്രിപ്റ്റോ ചരിത്രത്തിലെ ഏറ്റവും വലിയ സൈബർ കൊള്ളയ്ക്കാണ് കഴിഞ്ഞ ദിവസം ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി എക്സേഞ്ച് ബൈനാൻസ് ഇരയായത്. 60,000 കോടിയാണ് സൈബർ കൊള്ളക്കാര്‍ കമ്പനിയിൽ നിന്ന് കവർന്നത്. ഒക്ടോബർ 29നാണ് ഒരു അജ്ഞാത ഹാക്കർ ബിനാൻസിന്‍റെ 10 ബ്ലോക്ക്‌ചെയിൻ വാലറ്റുകളിൽ നിന്ന് പണം തട്ടിയെടുത്തത്. 2025 ഫെബ്രുവരിയിൽ നടന്ന 150 കോടി ഡോളറിന്‍റെ 'ബൈബിറ്റ്' ഹാക്കിന്റെ നാല് മടങ്ങോളം വരുമിത്.

തട്ടിപ്പ് സ്ഥിരീകരിച്ചതോടെ ബിനാൻസ് നെറ്റ്‌വർക്കുകളിലെ വിത്ഡ്രോവലുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ഉത്തര കൊറിയയുടെ പ്രമുഖ ഹാക്കിങ് സംഘമായ 'ട്രേഡർട്രെയ്റ്റർ' ആണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് ബ്ലോക്ക്‌ചെയിൻ അനലിറ്റിക്സ് സ്ഥാപനമായ ടി.ആർ.എം വ്യക്തമാക്കുന്നത്. ബൈബിറ്റ് ഹാക്കിന് പിന്നിലും ഇതേ സംഘമാണെന്ന് എഫ്.ബി.ഐ സ്ഥിരീകരിച്ചിരുന്നു.

മുമ്പ് നടന്ന കവർച്ചകൾക്ക് സമാനമായി ടോർണാഡോ ക്യാഷ് വഴി ചെറിയ തുകകൾ പിൻവലിച്ച് വാലറ്റുകൾ സജ്ജമാക്കുക, മുൻകൂട്ടി ഡിജിറ്റൽ ഒപ്പുകൾ സംഘടിപ്പിച്ച് ഒരൊറ്റ നിമിഷത്തിൽ ആക്രമണം നടത്തുക തുടങ്ങിയ രീതികളാണ് ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. അതേസമയം, ഇടപാടുകാരുടെ പണം സുരക്ഷിതമാണെന്ന് ബൈനാൻസ് സ്ഥാപകൻ ഷാങ്പെഹ് ഷാവോ അറിയിച്ചിട്ടുണ്ട്. നഷ്ടം തങ്ങൾ പൂർണമായും വഹിക്കുമെന്ന് കമ്പനി അറിയിച്ചു.

എന്തുകൊണ്ട് ഉത്തര കൊറിയ?

ഐക്യരാഷ്ട്ര സംഘടനയുടെ ശക്തമായ സാമ്പത്തിക ഉപരോധങ്ങളിൽ പ്രതിസന്ധിയിലായ ഉത്തരകൊറിയ, വിദേശ കറൻസിക്ക് വേണ്ടിയാണ് ഇത്തരത്തിൽ ക്രിപ്റ്റോ കൊള്ള നടത്തുന്നതെന്നാണ് പൊതുവായ നിഗമനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഉത്തരകൊറിയയിലെ ഹാക്കർമാർ 110 കോടിയുടെ ക്രിപ്റ്റോ ആസ്തി കവർച്ച നടത്തിയെന്നാണ് ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - binance finance scam
Next Story