Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightക്രിപ്​റ്റോകറൻസിയിൽ...

ക്രിപ്​റ്റോകറൻസിയിൽ നിക്ഷേപമുണ്ടോ ?; നിങ്ങളുടെ പണം നഷ്​ടപ്പെടാൻ സാധ്യതയുണ്ടെന്ന്​ മുന്നറിയിപ്പ്​

text_fields
bookmark_border
ക്രിപ്​റ്റോകറൻസിയിൽ നിക്ഷേപമുണ്ടോ ?; നിങ്ങളുടെ പണം നഷ്​ടപ്പെടാൻ സാധ്യതയുണ്ടെന്ന്​ മുന്നറിയിപ്പ്​
cancel

ലണ്ടൻ: ക്രിപ്​റ്റോകറൻസി നിക്ഷേപകർക്ക്​ മുന്നറിയിപ്പുമായി ബാങ്ക്​​ ഓഫ്​ ഇംഗ്ലണ്ട്​ ഗവർണർ ആൻഡ്രു ബെയ്​ലി. നഷ്​ടമുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട്​വേണം ബിറ്റ്​കോയിൻ ഉൾപ്പടെയുള്ള ഏത്​ ക്രിപ്​റ്റോകറൻസിയും വാങ്ങാനെന്ന്​ അദ്ദേഹം പറഞ്ഞു.

രാജ്യത്തി​െൻറ സാമ്പത്തിക സുസ്ഥിരതയെ തകർക്കുന്ന ക്രിപ്​റ്റോ കറൻസി പോലുള്ളവയെ നേരിടാൻബാങ്ക്​ ഏപ്പോഴും സജ്ജമാണ്​. ക്രിപ്​റ്റോ കറൻസി എന്നീ രണ്ട്​ വാക്കുകൾ ഒരുമിച്ച്​ വരുന്നതിനോട്​ യോജിപ്പില്ല. ആന്തരികമായ മൂല്യം ക്രിപ്​റ്റോ കറൻസിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ക്രിപ്​​റ്റോകറൻസി പ്രവർത്തിക്കുന്ന സാ​ങ്കേതിക വിദ്യയെ കുറിച്ച്​ വ്യക്​തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ 2017ൽ ബിറ്റ്​കോയിൻ മൂല്യം റെക്കോർഡ്​ ഉയരത്തിലെത്തിയതിന്​ ശേഷം പിന്നീട്​ വൻ തകർച്ച നേരിട്ടിരുന്നു. ജെ.പി മോർഗൻ പോലുള്ള ചില പ്രമുഖ സ്ഥാപനങ്ങൾ ബിറ്റ്​കോയിൻ നിക്ഷേപം പിൻവലിച്ചുവെന്ന വാർത്തകളും വരുന്നുണ്ട്​. അതേസമയം, പൗണ്ടി​െൻറ ഡിജിറ്റൽ രൂപം ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്ക്​ ബാങ്ക്​ ഓഫ്​ ഇംഗ്ലണ്ട്​ തുടക്കം കുറിച്ചുവെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. ബിറ്റ്​കോയിന്​ സമാനമായിരിക്കും ഇതെന്നും വാർത്തകളുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bitcoin
News Summary - Be Prepared To Lose Crypto Investments: Bank Of England Governor
Next Story