Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസിബിൽ സ്കോറും ഈടും...

സിബിൽ സ്കോറും ഈടും മതിയാകില്ല; ഇനി വായ്പ ലഭിക്കാൻ ഒരു രേഖകൂടി വേണം

text_fields
bookmark_border
സിബിൽ സ്കോറും ഈടും മതിയാകില്ല; ഇനി വായ്പ ലഭിക്കാൻ ഒരു രേഖകൂടി വേണം
cancel

മുംബൈ: മികച്ച ക്രെഡിറ്റ് സ്കോറും വിലപ്പെട്ട ഈടും നൽകിയാൽ ബാങ്കിൽനിന്ന് വായ്പ ലഭിച്ചിരുന്ന കാലം അവസാനിക്കുന്നു. ഇനി വായ്പ നൽകുന്നതിന് മുമ്പ് അപേക്ഷകരുടെ പേരിൽ ക്രിമിനൽ കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്നും ബാങ്കുകൾ പരിശോധിക്കും. ക്രിമിനൽ കുറ്റങ്ങളിൽ പ്രതികളായവർക്ക് വായ്പ നൽകേണ്ടതില്ലെന്നാണ് ബാങ്കുകളുടെ തീരുമാനം. ക്രിമിനൽ രേഖകൾ പരിശോധിക്കാനുള്ള നിയമ സാധുതകൂടി വിലയിരുത്തിയ ശേഷമായിരിക്കും പദ്ധതി നടപ്പാക്കുക. ഈയിടെ ബാങ്കുകളുടെ കൂട്ടായ്മ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം നടപ്പാക്കാൻ തീരുമാനിച്ചത്.

വായ്പ വളർച്ച പ്രധാനപ്പെട്ടതാണെങ്കിലും കൂടുതൽ ശക്തമായ മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടത് അത്യാവശ്യമാണെന്നാണ് ബാങ്കുകളുടെ നിലപാട്. ഇനി മൊബൈൽ ബാങ്കിങ്ങിലൂടെ വ്യക്തിഗത വായ്പക്ക് അപേക്ഷ നൽകുന്നവരും ചെറുകിട വ്യവസായങ്ങൾക്കും കോർപറേറ്റ് സ്ഥാപനങ്ങൾക്കും വായ്പക്ക് അപേക്ഷ നൽകിയ ഉടമകളും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ബോധ്യപ്പെടുത്തണം.

​ഡിജിറ്റൽ ലോണുകൾ വ്യാപകമായതോടെ നേരിട്ട് ബാങ്കുകളിലെത്തി ചെറിയ തുക വായ്പ വാങ്ങുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്. നിലവിൽ വായ്പ നൽകുന്നതിന് മുമ്പ് വ്യവസായ സ്ഥാപനങ്ങളുടെ പ്രതിച്ഛായ പരിശോധിക്കാറുണ്ട്. എന്നാൽ, ക്രിമിനൽ രേഖകൾ പരിശോധിക്കുന്നതിലൂടെ വായ്പ അപേക്ഷകളിൽ ഉറച്ച തീരുമാനമെടുക്കാൻ ബാങ്കുകൾക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വായ്പയെടുത്ത ബിസിനസ് സ്ഥാപനത്തിന്റെ ഉടമ ജയിലിൽ പോയാൽ തിരിച്ചടവിനെ ഗുരുതരമായി ബാധിക്കുമെന്ന് മുതിർന്ന ബാങ്ക് ഉദ്യോഗസ്ഥൻ പറഞ്ഞു. വായ്പ തിരിച്ചടവ് കാലയളവിൽ ഈടുവെച്ച ആസ്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അല്ലെങ്കിൽ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കണ്ടുകെട്ടിയാൽ ബാങ്കിന്റെ സാമ്പത്തിക സുരക്ഷ ദുർബലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, വ്യക്തികളുടെ സമ്മത പ്രകാരവും സ്വകാര്യ വിവരങ്ങൾ സംരക്ഷിക്കുന്ന ചട്ടങ്ങൾ അനുസരിച്ചും ക്രിമിനൽ രേഖകൾ പരിശോധിക്കാൻ ബാങ്കുകൾക്ക് നിയമപരമായി അവകാശമുണ്ടെന്ന് എ.യു കോർപറേറ്റ് അഡ്വൈസി ആൻഡ് ലീഗൽ സർവിസസ് സ്ഥാപകൻ അക്ഷത് ഖേതാൻ പറഞ്ഞു. വായ്പ വാങ്ങുന്നവർ എങ്ങനെയാണെന്ന് വിശദമാക്കുകയല്ല, മറിച്ച് അപകട സാധ്യതയെ കുറിച്ച് വ്യക്തമായ സൂചന നൽകുകയാണ് ക്രിമിനൽ രേഖ പരിശോധനയുടെ ലക്ഷ്യം. എന്നാൽ, ഇത്തരം വിവരങ്ങളെ നിരന്തരമായി ആശ്രയിക്കുന്നത് വിപരീത ഫലങ്ങളുണ്ടാക്കും. പല കുറ്റകൃത്യങ്ങളും നിസ്സാരമോ കാലഹരണപ്പെട്ടതോ ആയിരിക്കും. എല്ലാ ​കേസ് രേഖകളും മാനദണ്ഡമായി കണക്കാക്കിയാൽ വായ്പ വാങ്ങുന്നവർ കുറയുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bank Guarenteepersonal loanDigital BankCriminal Record
News Summary - BANK MAY CHECK YOUR CRIMINAL RECORDS BEFORE LOAN APPROVAL
Next Story