Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപ്രളയബാധിത...

പ്രളയബാധിത പ്രദേശങ്ങളിലെ പോളിസി ഉടമകള്‍ക്ക് ക്ലെയിം പ്രക്രിയ ലളിതമാക്കി ബജാജ് അലയന്‍സ്

text_fields
bookmark_border
പ്രളയബാധിത പ്രദേശങ്ങളിലെ പോളിസി ഉടമകള്‍ക്ക് ക്ലെയിം പ്രക്രിയ ലളിതമാക്കി ബജാജ് അലയന്‍സ്
cancel

കൊച്ചി: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ക്ലെയിം സെറ്റില്‍മെന്‍റ്​ ലളിതമാക്കി ബജാജ് അലയന്‍സ് ലൈഫ്. മുന്‍ഗണനാടിസ്ഥാനത്തില്‍ ഡെത്ത് / ഡിസെബിലിറ്റി ക്ലെയിമുകള്‍ പരിഗണിക്കുകയും അത്തരം ക്ലെയിമുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്യുമെന്ന്​ കമ്പനി അറിയിച്ചു.

നോമിനി, നിയമപരമായ അവകാശികള്‍, പോളിസി ഉടമകള്‍ എന്നിവര്‍ക്ക് അവരുടെ ക്ലെയിമുകള്‍ പ്രോസസ്സ് ചെയ്യുന്നതിന് വളരെ ചുരുക്കം രേഖകള്‍ സമര്‍പ്പിച്ചാല്‍ മതിയാകും. ജനന-മരണ രജിസ്ട്രാര്‍ നല്‍കുന്ന മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമല്ലെങ്കില്‍, സര്‍ക്കാര്‍ ആശുപത്രികള്‍ / പോലീസ് / കേരളത്തിലെ സര്‍ക്കാര്‍ അധികാരികള്‍ നല്‍കുന്ന, മരിച്ചയാളുടെ പേരുള്‍ക്കൊള്ളുന്ന സാക്ഷ്യപ്പെടുത്തിയ ലിസ്റ്റ് കമ്പനി സ്വീകരിക്കും.

കൂടാതെ, എന്‍.ഇ.എഫ്.ടി പ്രവര്‍ത്തനക്ഷമമാക്കുന്നതിനായി ബാങ്ക് വിവരങ്ങള്‍ക്കൊപ്പം നോമിനി/നിയമപരമായ അവകാശിയുടെ കെ.വൈ.സി രേഖകള്‍ (ഐഡി പ്രൂഫ് & അഡ്രസ് പ്രൂഫ്), മരിച്ചയാളുടെ/കാണാതായ ആളുടെ ഫോട്ടോ എന്നിവ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളറിയാന്‍ 18002097272 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bajaj Alliance
Next Story