ഇറാം മോട്ടോഴ്സിന് പുരസ്കാരം
text_fieldsകോഴിക്കോട്: ലണ്ടനിൽ നടന്ന മഹീന്ദ്ര ആൻഡ് മഹീന്ദ്ര വാർഷിക ഓട്ടോമോട്ടീവ് ഡിവിഷൻ ലിഡേഴ്സ് കോൺഫറൻസിൽ ഇറാം മോട്ടോഴ്സിന് പുരസ്കാരം. ഇറാം മോട്ടോഴ്സസ് ചെയർമാൻ ഡോ. സിദ്ദിഖ് അഹമ്മദ്, നുഷൈഭ എന്നിവർ ചേർന്ന് അവാർഡ് സ്വീകരിച്ചു.
പുരസ്കാരത്തെക്കുറിച്ച് സംസാരിച്ച ഡോ. സിദ്ദിഖ് അഹമ്മദ് ഇറാം മോട്ടോഴ്സിലെ ജീവനക്കാരുടെ ടീം വർക്കിനെ അഭിനന്ദിച്ചു. മികച്ച ഉപഭോക്തൃ അനുഭവം നൽകുന്നതിൽ ഇറാം മോട്ടോർസ് എപ്പോഴും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാൻ ജീവനക്കാർ നടത്തിയ ശ്രമങ്ങളുടെ സാക്ഷ്യപത്രമാണ് ഈ അവാർഡുകൾ എന്ന് അദ്ദേഹം പറഞ്ഞു.
ഓട്ടോമൊബൈൽ വ്യവസായത്തെക്കുറിച്ച് സംസാരിച്ച ഡോ. സിദ്ദിഖ് അഹമ്മദ്, ഈ മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് എടുത്തുപറഞ്ഞു. ഉപഭോക്താക്കൾക്ക് ധാരാളം ഓപ്‌ഷനുകൾ നൽകുന്ന പുതിയ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന മോഡലുകളാണ് നിർമ്മാതാക്കൾ പുറത്തിറക്കുന്നത്. ഇന്ത്യൻ നിർമ്മാതാക്കൾ ലോകോത്തര വാഹനങ്ങൾ പുറത്തിറക്കിയതിനാൽ ഈ വർഷം ഇലക്ട്രിക് വാഹന വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

