Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightശവസംസ്കാരത്തിനും...

ശവസംസ്കാരത്തിനും ജി.എസ്.ടി ​? പാർലമെന്റിൽ വ്യക്തത വരുത്തി ധനമന്ത്രി

text_fields
bookmark_border
ശവസംസ്കാരത്തിനും ജി.എസ്.ടി ​? പാർലമെന്റിൽ വ്യക്തത വരുത്തി ധനമന്ത്രി
cancel

ന്യൂഡൽഹി: ജി.എസ്.ടി സംബന്ധിച്ച വിവാദങ്ങളിൽ പാർലമെന്റിൽ പ്രതിരോധവുമായി ധനമ​ന്ത്രി നിർമ്മല സീതാരാമൻ. പണപ്പെരുപ്പം തടയുന്നതിലും കേന്ദ്രസർക്കാറിന് വീഴ്ചപ്പറ്റിയിട്ടില്ലെന്ന് നിർമ്മല പറഞ്ഞു. യു.പി.എ സർക്കാറിന്റെ അവസാന ആറു മാസക്കാലത്തെ വിലയുമായി ഇപ്പോഴത്തെ വിപണിവില താരതമ്യം ചെയ്താൽ അത് മനസിലാകുമെന്നും നിർമ്മല സീതാരാമൻ കൂട്ടിച്ചേർത്തു. കുടുംബങ്ങളിൽ ജി.എസ്.ടി ബാധ്യത സൃഷ്ടിച്ചി​ട്ടില്ലെന്നും അവർ വ്യക്തമാക്കി.

ജി.എസ്.ടി സംബന്ധിച്ച് ഉയരുന്ന ചില ഊ​ഹാപോഹങ്ങൾക്കും മന്ത്രി വ്യക്തത വരുത്തി. ബാങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കു​മ്പോഴും ചെക്ക്ബുക്കുകൾക്കും ജി.എസ്.ടി ഈടാക്കുന്നില്ല. ശശ്മാശനത്തിനും ആശുപത്രികളിലെ കിടക്കകൾക്കും ജി.എസ്.ടിയുണ്ടാവില്ലെന്ന് അവർ പറഞ്ഞു.

ചെക്കുബുക്കുകൾ പ്രിന്റിങ് സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകൾ വാങ്ങുമ്പോഴാണ ജി.എസ്.ടി ഈടാക്കുക. ഇത് ഉപഭോക്താക്ക​ളെ ബാധിക്കില്ല. പുതിയ ശ്മശാനങ്ങൾ നിർമ്മിക്കുമ്പോഴാണ് ജി.എസ്.ടി ഈടാക്കുക. 5000 രൂപക്ക് മുകളിലുള്ള പ്രതിദിന വാടകയുള്ള ആശുപത്രി മുറികൾക്ക് മാത്രമാണ് ജി.എസ്.ടി ഈടാക്കുക. ഹോസ്പിറ്റൽ ബെഡുകൾക്ക് ഇത് ബാധകമല്ല.

പാർലമെ​ന്റിന്റെ വർഷകാല സമ്മേളനത്തിൽ സഭ ഏറ്റവും പ്രക്ഷുബ്ധമായത് ജി.എസ്.ടിയുടെ പേരിലായിരുന്നു. പാക്ക് ചെയ്ത ഭക്ഷ്യവസ്തുകൾക്ക് ജി.എസ്.ടി ഈടാക്കാനുള്ള തീരുമാനം വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nirmala sitharaman
News Summary - ATM withdrawals, funerals exempt: Nirmala Sitharaman issues GST
Next Story