Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ 1661 കോടിയുടെ അധിക നിക്ഷേപവുമായി ആസ്റ്റർ

text_fields
bookmark_border
കേരളത്തിൽ 1661 കോടിയുടെ അധിക നിക്ഷേപവുമായി ആസ്റ്റർ
cancel
camera_alt

ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്‌ കെ​യ​ർ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​പ്പോ​ൾ 

കൊച്ചി: ആസ്റ്റർ ഡി.എം ഹെൽത്ത്‌ കെയറും ക്വാളിറ്റി കെയർ ഇന്ത്യയും തമ്മിലെ ലയനത്തോടെ, ഗ്രൂപ് കേരളത്തിൽ വൻ വിപുലീകരണത്തിനൊരുങ്ങുന്നു. വരുംവർഷങ്ങളിൽ കേരളത്തിൽ പുതുതായി 1,315 കിടക്കകൾ കൂടി കൂട്ടിച്ചേർക്കുന്നതിന് 1,661 കോടിയുടെ അധിക നിക്ഷേപം നടത്താനാണ് പദ്ധതി.

മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയിലാണ് ആസ്റ്റർ ഡി.എം ഹെൽത്ത്‌ കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പുതിയ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ചത്. ഇതോടെ നിലവിൽ 18,400ലധികം ആരോഗ്യപ്രവർത്തകർക്ക് തൊഴിൽ നൽകുന്ന ഗ്രൂപ്, 7,900ഓളം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കും.

ആസ്റ്റർ-ക്വാളിറ്റി കെയർ സംയുക്ത ശൃംഖലക്ക് കീഴിൽ കേരളത്തിൽ 4,575 കിടക്കകളുള്ള 11 ആശുപത്രികൾ പ്രവർത്തിക്കും. ആസ്റ്റർ മാത്രം കേരളത്തിൽ 834 കിടക്കകൾ കൂട്ടിച്ചേർക്കാൻ പദ്ധതിയിടുന്നുണ്ട്. തിരുവനന്തപുരത്ത് ഉടൻ പ്രവർത്തനമാരംഭിക്കുന്ന 454 കിടക്കകളുള്ള ആസ്റ്റർ കാപിറ്റൽ ആശുപത്രിയും ഇതിൽ ഉൾപ്പെടുന്നു. ആസ്റ്റർ കാൻസർ കെയർ സി.എസ്.ആർ ഇനിഷ്യേറ്റിവിന്റെ ഭാഗമായി മൂന്നു വർഷത്തിനുള്ളിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അത്യാധുനിക കാൻസർ ചികിത്സ സൗകര്യങ്ങൾ സ്ഥാപിക്കുന്ന 120 കോടി ചെലവ് വരുന്ന പദ്ധതിയും നടന്നുവരുന്നുണ്ടെന്ന് ഡോ. ആസാദ്‌ മൂപ്പൻ അറിയിച്ചു. ഈ പദ്ധതിക്ക് കീഴിലുള്ള ആദ്യ പ്രോജക്ട് വയനാട്ടിലെ അത്യാധുനിക ലീനിയർ ആക്സിലറേറ്ററാണ്. ഇതിലൂടെ പിന്നാക്ക മേഖലകളിൽ നിന്നുള്ള രോഗികൾക്ക് മെച്ചപ്പെട്ട റേഡിയേഷൻ തെറപ്പി ലഭ്യമാകും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aster with additional investment of Rs 1661 crore in Kerala
Next Story