Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇ-കോമേഴ്‌സ് ചട്ടങ്ങളിൽ ഭേദഗതി; അടുത്തവർഷം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും

text_fields
bookmark_border
E commerce
cancel

ന്യൂഡൽഹി: വിലയിലെ സുതാര്യത, സ്പോൺസേഡ് ലിസ്റ്റിങ്ങുകൾ, സെർച്ച് ഫലങ്ങളിലെ കൃത്രിമ ഇടപെടൽ, ഉപഭോക്താക്കളെ സ്വാധീനിക്കുന്ന ഡാർക്ക് പാറ്റേണുകൾ എന്നിവ സംബന്ധിച്ച മാനദണ്ഡങ്ങൾ കർശനമാക്കി സർക്കാർ ‘ഉപഭോക്തൃ സംരക്ഷണ (ഇ-കോമേഴ്‌സ്) ചട്ടങ്ങൾ 2020’ ഭേദഗതി ചെയ്തു. ഉപഭോക്തൃകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ‘ഉപഭോക്തൃ സംരക്ഷണ (ഇ-കോമേഴ്‌സ്) (ഭേദഗതി) ചട്ടങ്ങൾ 2026’ അടുത്തവർഷം ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരും.

ഭേദഗതി ചെയ്ത ചട്ടപ്രകാരം വിലക്കുറവ് പ്രഖ്യാപിക്കുമ്പോൾ ഇ-കോമേഴ്‌സ് സ്ഥാപനങ്ങൾ കുറച്ച വിലയും ‘മുൻ വില’യും വ്യക്തമാക്കണം. വിലക്കുറവ് പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള 30 ദിവസത്തിനിടെ ഉൽപന്നം വിൽപനക്ക് നൽകിയ ഏറ്റവും കുറഞ്ഞ വിലയാണ് ‘മുൻ വില’ ആയി നിർവചിച്ചിരിക്കുന്നത്. ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലോ സെർച്ച് ചോദ്യവുമായി ഫലങ്ങളുടെ പ്രസക്തിയെ ബാധിക്കുന്ന തരത്തിലോ സെർച്ച് ഫലങ്ങളിൽ കൃത്രിമം കാണിക്കാൻ ഇ-കോമേഴ്‌സ് സ്ഥാപനങ്ങൾക്ക് ഇനി കഴിയില്ല.

സ്പോൺസേഡ് ലിസ്റ്റിങ്ങുകൾ വ്യക്തമായും ശ്രദ്ധയിൽപെടുന്ന തരത്തിലും പ്രത്യേകം രേഖപ്പെടുത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി. 2023ലെ ഡാർക്ക് പാറ്റേണുകൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാർഗനിർദേശങ്ങൾ ഇ-കോമേഴ്‌സ് സ്ഥാപനങ്ങൾ പാലിക്കണം. കൂടാതെ വർഷത്തിലൊരിക്കൽ സ്വയം ഓഡിറ്റ് നടത്തുകയും ചട്ടങ്ങൾ പാലിക്കുന്നുവെന്ന് വ്യക്തമാക്കുന്ന സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കുകയും വേണം. എല്ലാ ഇ-കോമേഴ്‌സ് സ്ഥാപനങ്ങളും നാഷനൽ കൺസ്യൂമർ ഹെൽപ്‌ലൈന്റെ കൺവർജൻസ് സംവിധാനത്തിൽ പങ്കാളികളാകണമെന്നും ഭേദഗതി ചെയ്ത ചട്ടങ്ങൾ നിർദേശിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amendments to e-commerce rules; will come into effect from January 1st next year
Next Story