Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആമസോണിൽ വീണ്ടും പിരിച്ചു വിടൽ: ഇത്തവണ 250 പേർ

text_fields
bookmark_border
ആമസോണിൽ വീണ്ടും പിരിച്ചു വിടൽ: ഇത്തവണ 250 പേർ
cancel

ആമസോൺ 250 ജീവനക്കാരെ പിരിച്ചുവിട്ടു. കിൻഡിൽ ഇ-റീഡറുകൾ, എക്കോ സ്മാർട്ട് സ്പീക്കറുകൾ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ ചുമതലയുള്ള കമ്പനിയുടെ ഡിവൈസസ് യൂനിറ്റിലാണ് വെട്ടിക്കുറയ്ക്കൽ നടന്നിരിക്കുന്നത്. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്‍റ് ജോലികളിലുള്ളവരെയാണ് പിരിച്ചുവിടൽ പ്രധാനമായും ബാധിച്ചിരിക്കുന്നത്.

ആമസോണിന്‍റെ ഡിവൈസസ് ടീം ആഗോളതലത്തിലാണ് പ്രവർത്തിക്കുന്നതെങ്കിലും, ഇതിന്‍റെ പ്രധാന നേതൃത്വം യു.എസിലാണ് സ്ഥിതി ചെയ്യുന്നത്. രാവിലെയാണ് ഇമെയിലുകളിലൂടെയും ടെക്സ്റ്റ് മെസേജുകളിലൂടെയും ജീവനക്കാരെ ആമസോൺ വിവരം അറിയിച്ചത്.

കമ്പനി തങ്ങളുടെ ഘടനയെക്കുറിച്ച് സമഗ്രമായ അവലോകനം നടത്തിയെന്നും, അതിന്റെ ഫലമായാണ് ഈ പിരിച്ചുവിടൽ ആവശ്യമായി വന്നതെന്നും കമ്പനി വ്യക്തമാക്കി. ഈ മാസത്തിന്‍റെ തുടക്കത്തിൽ ആമസോണിന്‍റെ കോർ റീട്ടെയിൽ ഡിവിഷനിൽ ഏകദേശം 1,000 ജീവനക്കാരെ വെട്ടിക്കുറച്ചതിന് പിന്നാലെയാണ് പുതിയ പിരിച്ചുവിടലുകൾ ഉണ്ടായിരിക്കുന്നത്. ജനുവരിയിൽ, കഴിഞ്ഞ വർഷം ഒക്ടോബറിൽ 14,000 പേരെ പിരിച്ചുവിട്ടതിന് പുറമെ 16,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നതായി കമ്പനി പ്രഖ്യാപിച്ചിരുന്നു. അതേസമയം, കമ്പനി കോടിക്കണക്കിന് ഡോളറാണ് എ.ഐയിൽ നിക്ഷേപിക്കുന്നത്. ഈ വർഷം മാത്രം ആമസോൺ എഐയിൽ 220 ബില്യൺ ഡോളർ വരെ നിക്ഷേപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - amazon layoff
Next Story