Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഅന്ന്​ യൂ ട്യൂബിന്...

അന്ന്​ യൂ ട്യൂബിന് ഗൂഗ്​ൾ ഇട്ട 'വൻ വില' ഇപ്പോൾ മൂന്നാഴ്ചത്തെ വരുമാനത്തിന്​ തുല്യം; ആരെയും ഞെട്ടിക്കുന്ന വളർച്ചയുടെ കഥയിതാണ്​

text_fields
bookmark_border
അന്ന്​ യൂ ട്യൂബിന് ഗൂഗ്​ൾ ഇട്ട വൻ വില ഇപ്പോൾ മൂന്നാഴ്ചത്തെ വരുമാനത്തിന്​ തുല്യം; ആരെയും ഞെട്ടിക്കുന്ന വളർച്ചയുടെ കഥയിതാണ്​
cancel

2021-22 വർഷത്തിലെ രണ്ടാം പാദത്തിൽ ഗൂഗ്​ളിന്‍റെ മാതൃ കമ്പനിയായ ആൽഫബെറ്റിന്​ വരുമാനത്തിൽ 40 ശതമാനത്തിലധികം വർധന. 6190 കോടി യു.എസ്​ ഡോളറാണ്​ രണ്ടാം പാദത്തിൽ ആൽഫബറ്റിന്‍റെ വരുമാനം. ഗൂഗ്​ളിന്​ കീഴിലെ യൂട്യൂബ്​ അടക്കമുള്ളവയും വരുമാനത്തിൽ വൻ വർധനയാണ്​ രേഖപ്പെടുത്തിയത്​.

ജൂ​ൈല, ആഗസ്റ്റ്​, സെപ്​റ്റംബർ മാസങ്ങളിൽ യൂട്യൂബിന്‍റെ വരുമാനം 700 കോടി യു.എസ്​ ഡോളറാണ്​. 2006 നവംബറിൽ യൂട്യൂബിനെ ഗൂഗ്​ൾ ഏറ്റെടുത്തത്​ 165 കോടി യു.എസ്​. ഡോളറിനായിരുന്നു എന്നു കൂടി അറി​യു​േമ്പാഴാണ്​ വരുമാന വളർച്ചയുടെ വ്യാപ്​തി ബോധ്യപ്പെടുക. മൊത്തം യൂട്യൂബ്​ കമ്പനിക്ക്​ അന്ന്​ ഗൂഗ്​ൾ നൽകിയ വില, 15 വർഷത്തിന്​ ശേഷം, യൂട്യൂബിന്‍റെ മൂന്നാഴ്ചത്തെ വരുമാന​ത്തേക്കാൾ കുറവായിരുന്നു.

2005 ഫെബ്രുവരിയിൽ ചാഡ് ഹ്യൂര്‍ലി, സ്റ്റീവ് ചിന്‍, ജാവേദ്​ കരീം എന്നിവർ ചേർന്നായിരുന്നു യൂട്യൂബ്​ എന്ന വിഡിയോ പ്ലാറ്റ്​ഫോം സ്ഥാപിച്ചത്​. ഒരു വർഷത്തിന്​ ശേഷം, 2006 നവംബറിലാണ്​ യൂട്യൂബിനെ ഗൂഗ്​ൾ ഏറ്റെടുക്കുന്നത്​. യൂട്യൂബിന്​ ഗൂഗ്​ൾ നൽകിയ 165 കോടി ഡോളർ അന്ന്​ വാർത്തകളിൽ ഇടം നേടിയിരുന്നു. എന്നാൽ, 15 വർഷങ്ങൾക്ക്​ ശേഷം പുതിയ കണക്കുകൾ കാണു​േമ്പാൾ ആ തുക നിസാരമാകുകയാണ്​.

ഇപ്പോൾ, 100 കോടി മണിക്കൂർ വിഡിയോ ദിവസവും ആളുകൾ യൂട്യൂബി​ലൂടെ കാണുന്നുണ്ട്​. അതായത്​, ഊണും ഉറക്കവുമില്ലാതെ 1.14 ലക്ഷം വർഷം ഒരാൾ നിർത്താതെ വിഡിയോ കാണുന്നത്​ സങ്കൽപിച്ചു നോക്കൂ. അതിന്​ തുല്യമായ സമയമുള്ള വിഡിയോയാണ്​ ദിവസവും യൂട്യൂബിലൂടെ മാലോകർ കണ്ടു തീർക്കുന്നത്​.

യൂട്യൂബിലെ ആദ്യത്തെ വിഡിയോയിലൂടെ 'ഡിസ്​ലൈക്ക്'​ ഒഴിവാക്കാനുള്ള തീരുമാനത്തെ എതിർത്ത്​ സഹസ്ഥാപകൻ

യൂട്യൂബിൽ വിഡിയോകൾക്ക്​ ലഭിക്കുന്ന​ ഡിസ്​ലൈക്കുകളുടെ എണ്ണം പ്രദർശിപ്പിക്കുന്നത്​ ഒഴിവാക്കാനുള്ള ഗൂഗ്​ളിന്‍റെ തീരുമാനം ടെക്​ ലോകത്ത്​ ചർച്ചക്കിടയാക്കിയിരുന്നു. ചിലർ ഇതിനെ അനുകൂലിച്ചപ്പോൾ നിരവധിയാളുകൾ എതിരഭിപ്രായവുമായുമെത്തി.

ഇപ്പോൾ യൂട്യൂബ്​ സഹസ്ഥാപകനായ ജാവേദ്​ കരീമും അതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്​. വ്യത്യസ്തമായ രീതിയിലായിരുന്നു അദ്ദേഹം തന്‍റെ അഭിപ്രായം രേഖപ്പെടുത്തിയത്​. യൂട്യൂബിൽ അപ്​ലോഡ്​ ചെയ്യപ്പെട്ട ഏറ്റവും ആദ്യത്തെ വിഡിയോയുടെ 'ഡിസ്​ക്രിപ്​ഷൻ' ​സെക്ഷൻ എഡിറ്റ്​ ചെയ്​തുകൊണ്ടാണ്​ അദ്ദേഹം അധികൃതരുടെ തീരുമാനത്തെ എതിർത്തത്​.

ചാഡ് ഹ്യൂര്‍ലി, സ്റ്റീവ് ചിന്‍, ജാവേദ്​ കരീം എന്നിവർ ചേർന്നായിരുന്നു യൂട്യൂബ്​ എന്ന വിഡിയോ പ്ലാറ്റ്​ഫോം സ്ഥാപിച്ചത്​. ഗൂഗ്​ളിന്​ വിൽക്കുന്നതിന്​ മുമ്പായി യൂട്യൂബിൽ ആദ്യമായി വിഡിയോ അപ്​ലോഡ്​ ചെയ്​തത്​ ജാവേദ്​ കരീമായിരുന്നു. 'മീ അറ്റ്​ ദ സൂ' എന്ന 18 സെക്കന്‍റുകൾ മാത്രമുള്ള വിഡിയോയിൽ ഒരു മൃഗശാലയിലെ ആനയെ കുറിച്ചാണ്​ അദ്ദേഹം സംസാരിക്കുന്നത്​.

"ഡിസ്‌ലൈക്കുകൾ നീക്കം ചെയ്യുന്നത് ഒരു മണ്ടൻ ആശയമാണെന്ന് ഓരോ യൂട്യൂബറും സമ്മതിക്കുമ്പോൾ, അത് തന്നെയാണ്​ ശരി. വീണ്ടും ശ്രമിക്കുക, യൂട്യൂബ്​," അദ്ദേഹം വിഡിയോയുടെ ഡിസ്​ക്രിപ്​ഷൻ ബോക്സിൽ എഴുതി. 'ഡിസ്​ലൈക്കുകളിൽ കൊണ്ടുവരുന്ന മാറ്റത്തിന്​ പിന്നിൽ കാരണമുണ്ടായിരിക്കാം, എന്നാൽ, അത്​ നല്ലതല്ല. അതിനുള്ള കാരണം അവർ പരസ്യമാക്കുകയില്ല. എന്നാൽ, തങ്ങളുടെ നീക്കത്തെ ന്യായീകരിക്കാൻ പല പഠനങ്ങളും അവർ ചൂണ്ടിക്കാട്ടിയേക്കും. അതെല്ലാം ഒരു യൂട്യൂബറുടെ സാമാന്യ ബോധത്തെ വെല്ലുവിളിക്കുന്നതാണ്​. ആളുകൾക്ക്​ അവരുടെ താൽപര്യങ്ങൾ പ്രകടിപ്പിക്കാനുള്ള വഴിയാണ്​ ഡിസ്​ലൈക്ക്​ ഓപ്​ഷനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2005 ഏപ്രിൽ 24ന്​ യൂട്യൂബിൽ അപ്​ലോഡ്​ ചെയ്യപ്പെട്ട ജാവേദ്​ കരീമിയുടെ വിഡിയോക്ക്​ നിലവിൽ രണ്ട്​ കോടിയിലധികം കാഴ്​ച്ചക്കാരുണ്ട്​. 10 മില്യൺ ലൈക്കുകൾ ലഭിച്ച വിഡിയോക്ക്​ 2.25 ലക്ഷത്തോളം ഡിസ്​ലൈക്കുകളും ലഭിച്ചിട്ടുണ്ട്​.

അതേസമയം, യൂട്യൂബിന്‍റെ പുതിയ രീതി പ്രകാരം വീഡിയോ അപ്​ലോഡ് ചെയ്യുന്നവർക്കു മാത്രമേ ഡിസ്​ലൈക്കുകൾ കാണാനാകു. അതേസമയം, ഡിസ്​ലൈക്ക് ബട്ടൺ സൗകര്യം കമ്പനി ഒഴിവാക്കില്ല. കാഴ്ചക്കാർക്ക് ഉപയോഗിക്കാനുള്ള സൗകര്യവും നിലനിർത്തും.

എന്നാൽ, വീഡിയോക്ക് ലഭിക്കുന്ന ഡിസ്​ലൈക്കുകളുടെ എണ്ണം കാഴ്ചക്കാർക്ക് കാണാനാകില്ല. വീഡിയോ അപ്​ലോഡ് ചെയ്യുന്നവർക്കു മാത്രമായി ചുരുക്കും. ഡിസ്​ലൈക്ക് സൗകര്യം ദുരുപയോഗം ചെയ്യുന്നത് വ്യാപകമായതോടെയാണ് ഉപഭോക്താക്കളുടെ താൽപര്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി പുതിയ തീരുമാനം. വ്യക്തിപരമായ പ്രതികാരം തീർക്കുന്നതിന് യൂട്യൂബ് ദുരുപയോഗം ചെയ്യുന്നതായി പരാതി ഉയർന്നിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googleyoutubeacquisition
News Summary - amazing growth of you tube
Next Story