അലുമിനിയത്തിന് വർധിച്ചത് 100 രൂപയിലേറെ; തളർന്ന് നിർമാണമേഖല
text_fieldsകൊച്ചി: കോവിഡ് കാലത്ത് അലുമിനിയത്തിന് വില വർധിച്ചത് 100 രൂപയിലേറെ. അലുമിനിയത്തിെൻറ വില ഒരു കിലോക്ക് 390 രൂപയിലെത്തി. പ്രളയത്തിനും കോവിഡ് മഹാമാരിക്കുംശേഷം തിരിച്ചടി നേരിടുന്ന നിർമാണമേഖലക്ക് ഇരുട്ടടിയാണ് അലുമിനിയത്തിെൻറ വിലർധന.
അലുമിനിയം ഫാബ്രിക്കേഷൻ ഉൽപന്നങ്ങൾക്ക് വില കുതിക്കുകയാണ്. ആഗോള ഉൽപാദനത്തിലെ കുറവും അന്തർദേശീയ തലത്തിലെ ഉപഭോഗവുമാണ് വിലവർധനക്കിടയാക്കുന്നതെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രസർക്കാർ ഉടമസ്ഥതയിലെ നാൽകോ എന്ന വിപണി വിലനിയന്ത്രണ കമ്പനിയുടെ ദിനംപ്രതിയുള്ള വിലക്കയറ്റം ഈ വ്യവസായത്തെ അടിമുടി അസ്ഥിരപ്പെടുത്തിയതായും വ്യാപാരികൾ പറയുന്നു.
ഇന്ത്യയിലെ അലുമിനിയം കമ്പനികൾ വില നിശ്ചയിക്കുന്നത് നാൽകോ എന്ന സ്ഥാപനത്തെ ആശ്രയിച്ചാണ്. കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ നിർമാണമേഖലയിൽ വിലക്കറ്റത്തിെൻറ ആഘാതം വർധിക്കുമെന്ന് അലുമിനിയം ഫാബ്രിക്കേഷൻ മേഖലയിലെ വ്യാപാര സംഘടനയായ അലുമിനിയം ഡീലേഴ്സ് ഫോറം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

