പ്രീമിയം ഇക്കോണമി ക്ലാസുമായി എയർ ഇന്ത്യ
text_fieldsമുംബൈ: എയർ ഇന്ത്യയുടെ ചില ദീർഘദൂര അന്താരാഷ്ട്ര വിമാനങ്ങളിൽ അടുത്ത മാസം പ്രീമിയം ഇക്കോണമി ക്ലാസ് അവതരിപ്പിക്കുമെന്ന് സി.ഇ.ഒയും മനേജിങ് ഡയറക്ടറുമായ കാംബെൽ വിൽസൺ വെളിപ്പെടുത്തി. ജെ.ആർ.ഡി ടാറ്റ മെമ്മോറിയൽ ട്രസ്റ്റിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിൽ എയർലൈൻ വിപണി വിഹിതം കുറഞ്ഞത് 30 ശതമാനമായി ഉയർത്താനുള്ള നീക്കത്തിലാണ് ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള വിമാനകമ്പനി. ആഭ്യന്തര സർവീസ് നവീകരിച്ചു. അടുത്ത മാസം ചില ദീർഘദൂര അന്താരാഷ്ട്ര വിമാനങ്ങളിൽ പ്രീമിയം ഇക്കോണമി ക്ലാസ് ആരംഭിക്കും.
യന്ത്രഭാഗങ്ങളുടെയും പണത്തിന്റെയും അഭാവത്താൽ വർഷങ്ങളായി പറക്കാതിരുന്ന 20 വിമാനങ്ങൾ പ്രവർത്തനസജ്ജമാക്കി. ഒരു വർഷത്തിനുള്ളിൽ 30 വിമാനങ്ങൾകൂടി പറത്താനുള്ള പാട്ടക്കരാർ അന്തിമ ഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

