Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമാറ്റത്തിന്‍റെ...

മാറ്റത്തിന്‍റെ മാർഗരേഖയുമായി എയർ ഇന്ത്യ എക്സ്​പ്രസ്​

text_fields
bookmark_border
മാറ്റത്തിന്‍റെ മാർഗരേഖയുമായി എയർ ഇന്ത്യ എക്സ്​പ്രസ്​
cancel

കൊ​ച്ചി: വലിയ മാറ്റത്തിന് തയാറെടുക്കുന്ന എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്​​പ്ര​സ് മാ​റ്റ​ത്തി​ന്‍റെ മാ​ർ​ഗ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ആ​ഭ്യ​ന്ത​ര വി​മാ​ന​സ​ർ​വി​സു​ക​ള്‍ ന​ട​ത്തു​ന്ന എ​യ​ര്‍ ഏ​ഷ്യ ഇ​ന്ത്യ​യെ ഗ​ള്‍ഫി​ലേ​ക്കും തെ​ക്ക് കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലേ​ക്കും രാ​ജ്യാ​ന്ത​ര സ​ർ​വി​സ് ന​ട​ത്തു​ന്ന എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ല്‍ ല​യി​പ്പി​ക്കു​ന്ന​തു​വ​ഴി വ​ലി​യ വ​ള​ർ​ച്ച​യാ​ണ്​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള മാ​ർ​ഗ​രേ​ഖ എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്​​പ്ര​സി​ന്‍റെ​യും എ​യ​ര്‍ ഏ​ഷ്യ ഇ​ന്ത്യ​യു​ടെ​യും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ അ​ലോ​ക് സി​ങ് ര​ണ്ട് ക​മ്പ​നി​യി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ത​ത്സ​മ​യ സം​വാ​ദ​ത്തി​ല്‍ പ​ങ്കു​വെ​ച്ചു. അ​ഞ്ചു​വ​ർ​ഷ​ത്തി​നു​ള്ളി​ല്‍ സ​മ​ഗ്ര​ന​വീ​ക​ര​ണ​വും പ​രി​വ​ർ​ത്ത​ന​വും ല​ക്ഷ്യ​മി​ട്ട് നേ​ര​ത്തേ എ​യ​ര്‍ ഇ​ന്ത്യ അ​വ​ത​രി​പ്പി​ച്ച വി​ഹാ​ന്‍ ഡോ​ട്ട് എ.​ഐ എ​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്​​സ്​​പ്ര​സും മാ​റു​ന്ന​ത്. പു​തി​യ സാ​ധ്യ​ത​ക​ള്‍ക്ക് വ​ഴി​തു​റ​ക്കു​ക​യും ഊ​ഷ്മ​ള​വും അ​ർ​ഥ​വ​ത്തു​മാ​യ ബ​ന്ധ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ക​യു​മാ​ണ് മാ​ർ​ഗ​രേ​ഖ​യു​ടെ അ​ടി​സ്ഥാ​ന​മെ​ന്ന് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ അ​ലോ​ക് സി​ങ് വി​ശ​ദീ​ക​രി​ച്ചു.

എ​യ​ര്‍ ഇ​ന്ത്യ എ​ക്​​പ്ര​സി​ലേ​ക്കും എ​യ​ര്‍ ഏ​ഷ്യ ഇ​ന്ത്യ​യി​ലേ​ക്കു​മു​ള്ള ടി​ക്ക​റ്റു​ക​ള്‍ യാ​ത്ര​ക്കാ​ർ​ക്ക് സം​യോ​ജി​ത വെ​ബ്സൈ​റ്റാ​യ airindiaexpress.com വ​ഴി ബു​ക്ക് ചെ​യ്യാം. ഇരു കമ്പനികളുടെയും കസ്റ്റമര്‍ കെയര്‍ സേവനങ്ങളും സമൂഹമാധ്യമ ഹാൻഡിലുകളും പൊതുവായി മാറിക്കഴിഞ്ഞു. ലയനത്തിന്‍റെയും എയര്‍ ഇന്ത്യയുമായുള്ള ശൃംഖല സംയോജനത്തിന്‍റെയും പിൻബലത്തില്‍ ആഭ്യന്തര വിപണിയിലും അന്താരാഷ്ട്ര മേഖലയിലും സാധ്യതകള്‍ തേടും. മാറ്റത്തിന്‍റെ ഭാഗമായി ഗൊർമേര്‍ എന്ന് പേരിട്ടിരിക്കുന്ന വിഭവസമൃദ്ധമായ ഇന്‍-ഫ്ലൈറ്റ് മെനു ഇരു സർവിസുകളിലും നടപ്പിലായി. ഇ​ഷ്ട​പ്പെ​ട്ട സീ​റ്റ്​ മു​ൻ​കൂ​ട്ടി തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള എ​ക്സ്​​പ്ര​സ്-​പ്രൈം, ക്യൂ ​ഒ​ഴി​വാ​ക്കാ​നും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ഉ​റ​പ്പു​വ​രു​ത്താ​നു​മു​ള്ള എ​ക്സ്​​പ്ര​സ് എ​ഹെ​ഡ് പ്ര​യോ​റി​റ്റി സേ​വ​ന​ങ്ങ​ള്‍ ഇ​രു​ക​മ്പ​നി​യും ആ​രം​ഭി​ച്ചു. കഴിഞ്ഞയാഴ്ച വിമാനക്കമ്പനി ഉദ്യോഗസ്ഥരുടെ സേവന വേതന നിരക്കുകളും പദവികളും ഉയർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kochi International AirportAir India Expressroadmap
News Summary - Air India Express with the roadmap of change
Next Story