Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right'ഭാവിയിൽ 50% ജോലികളും...

'ഭാവിയിൽ 50% ജോലികളും എ.ഐ ഇല്ലാതാക്കും, പകരം 50% പുതിയ ജോലികൾ സൃഷ്ടിക്കപ്പെടും'

text_fields
bookmark_border
AI to Erase and Create more Jobs
cancel

ഭാവിയിൽ ഇന്ന് നിലവിലുള്ള 50% ജോലികളും എ.ഐ ഇല്ലാതാക്കുമെന്ന് സമ്പാർക് ഫൗണ്ടേഷൻ സ്ഥാപക ചെയർമാൻ വിനീത് നായർ. എന്നാൽ ഇതേ സാങ്കേതിക വിദ്യ 50 ശതമാനം പുതിയ ജോലികൾ പകരം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എച്ച്. സി. എൽ ടെക്നോളജിയുടെ മുൻ സി.ഇ.ഒ കൂടിയാണ് വിനീത് നായർ.

"രണ്ട് കാര്യങ്ങൾ വളരെ വ്യക്തമാണ്. 50% ജോലികളും ഓട്ടോമേറ്റഡ് ആകുന്നതിനാൽ ഇല്ലാതാകും. പക്ഷേ 50% കൂടുതൽ ജോലികളും ഉണ്ടാകും. സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങളുടെ എണ്ണം വളരെ വലുതാണ്.

എ.ഐ ഉപയോഗിക്കുന്നതിൽ ഇന്ത്യ മുന്നിലാണെന്നത് ശ്രദ്ധേയമായ വസ്തുതയാണ്. സാങ്കേതികവിദ്യയെ പിന്തുടരുന്ന രാജ്യമാണ് ഇന്ത്യ"- അദ്ദേഹം പറഞ്ഞു. എ.ഐ ഇംപാക്ട് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാഭം മാത്രം ലക്ഷ്യം വച്ച് പ്രവർത്തിക്കുന്നവയാണ് സ്വകാര്യ കമ്പനികൾ. അവർ തൊഴിൽ സൃഷ്ടിക്കുമെന്ന് കരുതുന്നത് സ്വപ്നം കാണുന്നതിന് തുല്യമാണ്. വൻതോതിലുള്ള സ്റ്റാർട്ടപ്പുകളിൽ നിന്നാണ് ഇനി തൊഴിൽ സാധ്യത വർധിക്കാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഉപയോക്താക്കളുടെ ഡാറ്റ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Artificial Intelligencejob lostLatest NewsAI Summit
News Summary - AI Expected to Displace 50% of Jobs but Generate 50% New Opportunities
Next Story