ഐ.എ.എൻ.എസിനെ പൂർണമായും ഏറ്റെടുത്ത് അദാനി
text_fieldsന്യൂഡൽഹി: വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനെ പൂർണമായും ഏറ്റെടുത്ത് വ്യവസായ ഭീമൻ ഗൗതം അദാനി. വാർത്ത ഏജസിയുടെ 24 ശതമാനം ഓഹരി കൂടി ഏറ്റെടുത്തതോടെയാണ് ഐ.എ.എൻ.എസ് അദാനിക്ക് സ്വന്തമാകുന്നത്.
അദാനിയുടെ ഉടമസ്ഥതയിലുള്ള എ.എം.ജ മീഡിയ നെറ്റ്‍വർക്കാണ് ഐ.എ.എൻ.സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്ത്. എക്സ്ചേഞ്ച് ഫയലിങ്ങിലാണ് അദാനി ഇക്കാര്യം അറിയിച്ചത്. എന്നാൽ, എത്ര രൂപക്കാണ് ഇടപാട് നടത്തിയതെന്ന് അദാനി വ്യക്തമാക്കിയിട്ടില്ല.
2023 ഡിസംബറിൽ ഐ.എ.എൻ.എസിലെ 50.50 ശതമാനം ഓഹരിയും അദാനി ഏറ്റെടുത്തിരുന്നു. ഇതോടെ അദാനിയുടെ ഐ.എ.എൻ.എസിലെ ഓഹരി വിഹിതം 76 ശതമാനമായി ഉയർന്നിരുന്നു. നിലവിൽ 24 ശതമാനം ഓഹരി കൂടി ഏറ്റെടുത്തതോടെ വാർത്താ ഏജൻസിയിൽ അദാനിക്ക് സമ്പൂർണ്ണ മേധാവിത്വമായി.
അദാനി ഓഹരികളിൽ കൂട്ടവിൽപന; നഷ്ടപ്പെട്ടത് ഒരു ലക്ഷം കോടി
മുംബൈ: ശതകോടീശ്വരനും വ്യവസായിയുമായ ഗൗതം അദാനിയുടെ ഓഹരികൾക്ക് വിപണിയിൽ കനത്ത ഇടിവ്. വെള്ളിയാഴ്ച അദാനി ഗ്രീൻ, അദാനി എന്റർപ്രൈസസ്, അദാനി എനർജി, അദാനി പോർട്സ് തുടങ്ങിയ ഓഹരികളാണ് നിക്ഷേപകർ കൂട്ടമായി വിൽപന നടത്തിയത്. വിൽപന സമ്മർദത്തിൽ അദാനി ഗ്രൂപ്പിന്റെ 10 ഓഹരികളുടെ മൊത്തം വിപണി മൂലധനത്തിൽ 1.1 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ഗൗതം അദാനിയെയും മരുമകൻ സാഗർ അദാനിയെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കണമെന്ന് യു.എസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്.ഇ.സി) കോടതിയോട് ആവശ്യപ്പെട്ടതായി റോയ്ട്ടേസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഓഹരികൾ തകർന്നത്. അദാനി എന്റർപ്രൈസസിന്റെ ഓഹരി വില 8.7 ശതമാനവും അദാനി ഗ്രീൻ 12.2 ശതമാനവും അദാനി പോർട്സ് 7.5 ശതമാനവും അദാനി പവർ 5.1 ശതമാനവും അംബുജ സിമെന്റ് 5.5 ശതമാനവും ഇടിഞ്ഞു.
ഗൗതം അദാനിയെയും സാഗർ അദാനിയെയും ചോദ്യം ചെയ്യാൻ യു.എസിന് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ നൽകിയ രണ്ട് അപേക്ഷകളും ഇന്ത്യ തള്ളിയതായി എസ്.ഇ.സി കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതേതുടർന്നാണ് ഇരുവർക്കും നേരിട്ട് സമൻസ് അയക്കാൻ കോടതിയുടെ സഹായം തേടുന്നതെന്നും എസ്.ഇ.സി വ്യക്തമാക്കിയിട്ടുണ്ട്.
അദാനി ഗ്രീൻ എനർജി കമ്പനി ഉത്പാദിപ്പിച്ച വൈദ്യുതി വാങ്ങാൻ ഇന്ത്യയിലെ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയതായും ഇക്കാര്യങ്ങൾ യു.എസ് നിക്ഷേപകരിൽനിന്ന് അദാനി ഗ്രൂപ്പ് മറച്ചുവെച്ചെന്നുമാണ് എസ്.ഇ.സി കേസ്. ഒപ്പും സീലും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ സമൻസ് തള്ളിയതെന്ന് എസ്.ഇ.സി കോടതിയെ അറിയിച്ചു. ഹേഗ് കൺവെൻഷൻ അടക്കം അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം സമൻസ് അയക്കാൻ ഒപ്പും സീലും ആവശ്യമില്ലെന്ന് എസ്.ഇ.സി പറഞ്ഞു. ഡിസംബറിൽ രണ്ടാമത്തെ അപേക്ഷ തള്ളുമ്പോൾ സമൻസ് അയക്കാൻ എസ്.ഇ.സിക്ക് അധികാരമില്ലെന്നാണ് ഇന്ത്യയുടെ നിയമ മന്ത്രാലയം ചൂണ്ടിക്കാട്ടിയതെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

