Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightയെസ്​ ബാങ്ക്​...

യെസ്​ ബാങ്ക്​ പ്രതിസന്ധി: നിങ്ങളുടെ ബാങ്ക്​ സുരക്ഷിതമാണോ ?

text_fields
bookmark_border
yes-bank-crisis
cancel

ഇന്ത്യൻ സമ്പദ്​വ്യവസ്ഥയെ കടുത്ത സമ്മർദത്തിലാക്കുന്നതാണ് നിലവിൽ​​ ബാങ്കുകളിൽ ഉടലെടുത്ത പ്രതിസന്ധി​. യെസ്​ ബാങ്ക്​ കൂടി തകർച്ചയുടെ വക്കിലെത്തിയതോടെ ബാങ്കിങ്​ മേഖലയിൽ കാര്യങ്ങൾ അത്ര സുഖകരമല്ലെന്ന റിപ്പോർട്ടുകളാണ് ​ പുറത്ത്​ വരുന്നത്​. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.​െഎയെ രംഗത്തിറക്കിയാണ്​ യെസ്​ ബാങ്കിൽ ഉടലെടുത്ത പ്രതിസന്ധി തൽക്കാലത്തേക്കെങ്കിലും കേന്ദ്രസർക്കാർ മറികടന്നത്​. പക്ഷേ പഞ്ചാബ്​ മഹാരാഷ്​ട്ര സഹകരണ ബ ാങ്കിലുണ്ടായ പ്രതിസന്ധി പൂർണമായും മറികടക്കാൻ ​ഇനിയും സാധിച്ചിട്ടില്ലെന്നതും ഇതിനൊപ്പം ചേർത്ത്​ വായിക്കണം.

ഇന്ദിരാഗാന്ധിയുടെ ദേശസാൽക്കരണത്തിലൂടെ ഇന്ത്യയിലെ ഏറ്റവും വിശ്വസ്​തമായ പൊതുമേഖല സ്ഥാപനങ്ങളായി ബാങ്കുകൾ മാറിയിരുന്നു. 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയിലും ഇന്ത്യൻ സമ്പദ്​വ്യവസ്ഥ തകരാതെ പിടിച്ച് നിന്നത്​ ബാങ്കിങ്​ മേഖലയുടെ കരുത്തിലായിരുന്നു. എന്നാൽ, ഇന്ന്​ സ്ഥിതി മാറിയിരിക്കുന്നു. ബാങ്കുകളും ബാങ്കിങ്​ ഇതര ധനകാര്യ സ്ഥാപനങ്ങളും വിവിധ തരത്തിലുള്ള പ്രതിസന്ധികളെയാണ്​ അഭിമുഖീകരിക്കുന്നത്​. കിട്ടാക്കടവും മൂലധനക്ഷാമവും ബാങ്കുകൾക്ക്​ ഉയർത്തുന്ന വെല്ലുവിളി ചില്ലറയല്ല. ഇൗയൊരു സാഹചര്യത്തിൽ സ്വന്തം പണം ബാങ്കുകളിൽ സുരക്ഷിതമാ​ണോയെന്ന ആശങ്ക നിക്ഷേപകരിൽ ഉയരുക സ്വാഭാവികമാണ്​​.

ഇൻഷൂറൻസ്​ പരിരക്ഷ

നേരത്തെ ഒരു ലക്ഷം വരെയുള്ള ബാങ്ക്​ നിക്ഷേപങ്ങൾക്കാണ്​ ആർ.ബി.​െഎയുടെ സഹസ്ഥാപനമായ ഡെപ്പോസിറ്റ്​ ഇൻഷൂറൻസ്​ ആൻഡ്​ ക്രെഡിറ്റ്​ ഗ്യാരണ്ടി കോർപറേഷൻ ഇൻഷൂറൻസ്​ പരിരക്ഷ നൽകിയിരുന്നത്​. എന്നാൽ, 2020 ബജറ്റിൽ ഇൗ പരിധി അഞ്ച്​ ലക്ഷമാക്കി ധനമന്ത്രി നിർമല സീതാരാമൻ ഉയർത്തിയിരുന്നു. അതുകൊണ്ട്​ അടുത്ത സാമ്പത്തിക വർഷം മുതൽ അഞ്ച്​ ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക്​ ഡി.​െഎ.സി.ജി.സി ഇൻഷൂറൻസ്​ പരിരക്ഷ ലഭിക്കും. ഇന്ത്യയിലെ വലിയൊരു വിഭാഗം സേവിങ്​സ്​, ഡെപ്പോസിറ്റ്​ അക്കൗണ്ടുകളും ഇൗ പരിധിയിൽ വരുന്നതാണ്​.

ബാങ്കി​​െൻറ പ്രവർത്തനങ്ങൾ ശ്രദ്ധിക്കുക

ബാങ്കിൽ പണം നിക്ഷേപിച്ചാൽ ഉത്തരവാദിത്തം കഴിഞ്ഞുവെന്നാണ്​ പലരുടെയും വിചാരം. എന്നാൽ ഇത്​ ശരിയായ രീതിയല്ല. നിക്ഷേപിച്ചതിന്​ ശേഷം ബാങ്കി​​െൻറ പ്രവർത്തനങ്ങളിൽ നിക്ഷേപകൻ ശ്രദ്ധപുലർത്തണം. ബാങ്കിനെ കുറിച്ചുള്ള വാർത്തകൾ, കിട്ടാക്കടം, ഒാഹരി ഉടമകൾ, ഏറ്റവും കൂടുതൽ കടമെടുത്തതാര്​, ബാങ്കി​​െൻറ ലാഭ-നഷ്​ടങ്ങൾ, നഷ്​ടമുണ്ടായിട്ടുണ്ടെങ്കിൽ അതി​​െൻറ കാരണം, ബാങ്കി​​െൻറ ഒാഹരി വിലയിലുണ്ടാവുന്ന വ്യതിയാനങ്ങൾ, മറ്റ്​ ബാങ്കുകളുമായുള്ള താരതമ്യം, ബാങ്കിലെ തട്ടിപ്പുകളെ കുറിച്ചുള്ള വാർത്തകൾ എന്നിവയെല്ലാം നിരന്തരമായി പരിശോധിക്കണം. ബാങ്കുകളിലെ വാർഷിക റിപ്പോർട്ടുകളിൽനിന്ന്​ ഇത്തരം വിവരങ്ങൾ ഒരു പരിധി വരെ ലഭിക്കും.

ബാങ്കിങ്ങിൽ വൈവിധ്യം കൊണ്ട്​ വരിക

ബാങ്കിങ്​ ഇടപാടുകൾക്കായി ഒരു ബാങ്കിനെ മാത്രം ആശ്രയിക്കുന്നത്​ റിസ്​കാണ്​. പണം വിവിധ ബാങ്കുകളിലായി നിക്ഷേപിക്കുക. ചെറുകിട, സഹകരണബാങ്കുകൾക്കൊപ്പം വൻകിട ബാങ്കുകളും നിക്ഷേപത്തിനായി തെരഞ്ഞെടുക്കുക. മുതിർന്ന പൗരന്മാരാണെങ്കിൽ അവർക്കായി അവതരിപ്പിച്ച പ്രത്യേക പദ്ധതികളുണ്ടാവും. നിക്ഷേപത്തിനായി ഇത്തരം പദ്ധതികളും തെരഞ്ഞെടുക്കാം.

റി​േട്ടൺ കൂടു​േമ്പാൾ റിസ്​കും കൂടും

വലിയ ബാങ്കുകളേക്കാൾ നിക്ഷേപ പലിശ നിരക്ക്​ ചെറുകിട, സഹകരണ ബാങ്കുകളിൽ കൂടുതലായിരിക്കും. ഒന്ന്​ മുതൽ രണ്ട്​ ശതമാനത്തി​​െൻറ വരെ വ്യത്യാസം പലിശനിരക്കിലുണ്ടാവാം. എന്നാൽ, വലിയ ബാങ്കുകളേക്കാൾ ചെറിയ ബാങ്കുകൾക്ക്​ സുസ്ഥിരത കുറവായിരിക്കും. വൻ തുക ഇത്തരം ബാങ്കുകളിൽ നിക്ഷേപിക്കാതിരിക്കുകയാവും ബുദ്ധിപരമായ തീരുമാനം. സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖല ബാങ്കുകളിൽ നിക്ഷേപിക്കുകയാവും ഉചിതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:businessbankingmalayalam newsInvestorsBanking crisis
News Summary - Yes Bank crisis-Business news
Next Story