അഞ്ച്​ കോടിക്ക്​ മുകളിലെ വായ്​പ അർബൻ ബാങ്കുകൾ അറിയിക്കണമെന്ന്​ ആർ.ബി.ഐ

  • അ​ർ​ബ​ൻ ബാ​ങ്കു​ക​ൾ​ക്ക്​ മേൽ നി​യ​ന്ത്ര​ണ​ം വീ​ണ്ടും ക​ർ​ശ​ന​മാ​ക്കുന്നു

rbi

തൃ​ശൂ​ർ: രാ​ജ്യ​ത്തെ അ​ർ​ബ​ൻ ബാ​ങ്കു​ക​ൾ​ക്ക്​ മേ​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ വീ​ണ്ടും ക​ർ​ശ​ന​മാ​ക്കി റി​സ​ർ​വ്​ ബാ​ങ്ക്. അ​ർ​ബ​ൻ ബാ​ങ്കു​ക​ൾ അ​ഞ്ചു​കോ​ടി രൂ​പ​ക്ക്​ മു​ക​ളി​ൽ ന​ൽ​കു​ന്ന വാ​യ്​​പ​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണ​മെ​ന്ന്​ ആ​ർ.​ബി.​ഐ നി​ർ​ദേ​ശം ന​ൽ​കി. 

പ​ഞ്ചാ​ബ്​-​മ​ഹാ​രാ​ഷ്​​ട്ര കോ​ഓ​പ​റേ​റ്റി​വ്​ ബാ​ങ്കി​ലെ (പി.​എം.​സി ബാ​ങ്ക്) സാ​മ്പ​ത്തി​ക തി​രി​മ​റി​ക​ളു​​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ നി​ർ​ദേ​ശ​മെ​ന്നാ​ണ്​ പ​റ​യു​ന്ന​തെ​ങ്കി​ലും അ​ർ​ബ​ൻ ബാ​ങ്കു​ക​ളു​ടെ മേ​ൽ തു​ട​ർ​ച്ച​യാ​യി ആ​ർ.​ബി.​ഐ കൊ​ണ്ടു​വ​രു​ന്ന നി​യ​ന്ത്ര​ണം സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ പി​ടി​മു​റു​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണെ​ന്നാ​ണ്​ ബാ​ങ്കി​ങ് വി​ഗ്​​ദ​ധ​രു​ടെ പ​ക്ഷം. സം​സ്ഥാ​ന​ത്ത്​ ജി​ല്ല ബാ​ങ്കു​ക​ളെ സം​യോ​ജി​പ്പി​ച്ച്​ രൂ​പ​വ​ത്​​ക​രി​ച്ച കേ​ര​ള ബാ​ങ്കി​ന്​ മു​ക​ളി​ലും സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. 

സ​ഹ​ക​ര​ണ ​േമ​ഖ​ല​യു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ള്ള കേ​ര​ള​ത്തി​ലാ​ണ്​ ആ​ർ.​ബി.​ഐ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​റ്റ​വു​മ​ധി​കം ബാ​ധി​ക്കു​ക. സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ഓ​രോ മൂ​ന്ന്​ മാ​സ​ത്തി​ലും ന​ൽ​കി​യ വാ​യ്​​പ​യി​ൽ അ​ഞ്ച്​ കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ ഇ​ട​പാ​ടു​ക​ൾ അ​ടു​ത്ത ഒ​രു മാ​സ​ത്തി​ന​കം ‘സെ​ൻ​ട്ര​ൽ റെ​പോ​സി​റ്റ​റി ഓ​ൺ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ൺ ലാ​ർ​ജ്​ ക്രെ​ഡി​റ്റ്​​സ്​’ വി​ഭാ​ഗ​ത്തി​ലേ​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

വാ​യ്​​പ​യെ​ടു​ത്ത ആ​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദ വി​വ​ര​ങ്ങ​ൾ, ഈ ​കാ​ല​യ​ള​വി​ൽ എ​ഴു​തി​ത്ത​ള്ളി​യ വ​ലി​യ വാ​യ്​​പ, ക​റ​ൻ​റ്​ അ​ക്കൗ​ണ്ട്​ ബാ​ല​ൻ​സ്​ എ​ന്നീ വി​വ​ര​ങ്ങ​ളാ​ണ്​ അ​റി​യി​ക്കേ​ണ്ട​ത്. കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ൾ സ​മ​ർ​പ്പി​​ച്ചി​ല്ലെ​ങ്കി​ൽ ശി​ക്ഷാ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടു​ണ്ട്. 

Loading...
COMMENTS