വിദേശത്ത് പോകുന്ന ഇന്ത്യക്കാർക്ക് ആശ്വാസം: യു.പി.ഐ പേമെന്റ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു
text_fieldsവിനോദസഞ്ചാരത്തിനും മറ്റുമായി വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കും സുരക്ഷിതമായും പെട്ടെന്ന് പണം അയക്കാനും സ്വീകരിക്കാനും സഹായിക്കുന്ന യു.പി.ഐ സേവനം കൂടുതൽ വിദേശ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. പരമ്പരാഗത അന്താരാഷ്ട്ര പണമിടപാട് രീതികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവിൽ ഇടപാടുകൾ നടത്താൻ ഇത് സഹായിക്കും.
ആഗോളതലത്തിൽ യു.പി.ഐയുടെ സ്വീകാര്യത വർധിക്കുന്നതോടെ, അന്താരാഷ്ട്ര ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളെ മാത്രം ആശ്രയിക്കാതെ, നമ്മൾ സാധാരണ ഉപയോഗിക്കുന്ന യു.പി.ഐ ആപ്പുകൾ വഴി നേരിട്ട് പണമടയ്ക്കാൻ ഇന്ത്യൻ സഞ്ചാരികൾക്ക് സാധിക്കും എന്നതാണ് ഇതിന്റെ സവിശേഷത.
എന്താണ് വിദേശ രാജ്യങ്ങളിലെ യുപിഐ സംവിധാനം?
2007-ലെ 'പേമെന്റ് ആന്റ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട്' പ്രകാരം പ്രവർത്തിക്കുന്ന നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (NPCI) യു.പി.ഐ വികസിപ്പിച്ചെടുത്തത്. യു.പി.ഐ, റൂപേ (RuPay) തുടങ്ങിയ ഇന്ത്യയിലെ പേമെന്റ് സംവിധാനങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനായി 2020 ഏപ്രിലിൽ 'എൻ.പി.സി.ഐ ഇന്റർനാഷണൽ പേയ്‌മെന്റ്സ്' (NIPL) രൂപീകരിച്ചു.
വിദേശ രാജ്യങ്ങളിലെ പ്രാദേശിക പേമെന്റ് സംവിധാനങ്ങളുമായി യു.പി.ഐ ബന്ധിപ്പിച്ച്, ആളുകൾ തമ്മിലുള്ള ഇടപാടുകളും (P2P) വ്യാപാരികൾക്കുള്ള പേമെന്റുകളും (P2M) സാധ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
വിദേശത്ത് യു.പി.ഐ ഉപയോഗിക്കുന്നതിന്റെ പ്രധാന നേട്ടങ്ങൾ
- കുറഞ്ഞ ഇടപാട് നിരക്ക്: അന്താരാഷ്ട്ര ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾക്കും വിദേശ നാണയ മാറ്റത്തിനും (Forex charges) ഈടാക്കുന്ന ഉയർന്ന നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ ചെലവിൽ പണമടയ്ക്കാം.
- കയ്യിൽ പണമില്ലാതെ യാത്ര ചെയ്യാം: ഇന്ത്യൻ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് നേരിട്ട് ഡിജിറ്റലായി പണമടയ്ക്കാമെന്നതിനാൽ വിദേശ കറൻസികൾ കയ്യിൽ കരുതേണ്ടതില്ല.
- തത്സമയ ഇടപാടുകൾ (Instant Payments): പണം വൈകാതെ തത്സമയം അയക്കാൻ സാധിക്കുന്നു.
- ചെലവുകൾ കൃത്യമായി അറിയാം: ആപ്പുകൾ വഴി നേരിട്ട് അക്കൗണ്ടിൽ നിന്ന് പണം പോകുന്നതിനാൽ ചെലവുകൾ തത്സമയം ട്രാക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

