Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightപണം കൈമാറ്റം രണ്ടു...

പണം കൈമാറ്റം രണ്ടു ലക്ഷമോ കൂടുതലോ; കാത്തിരിക്കുന്നത്​ വലിയ പിഴ

text_fields
bookmark_border
പണം കൈമാറ്റം രണ്ടു ലക്ഷമോ കൂടുതലോ; കാത്തിരിക്കുന്നത്​ വലിയ പിഴ
cancel

ഇന്ത്യയിൽ കള്ളപ്പണ ഇടപാടുകൾ നടക്കുന്നത് കറൻസിയിലാണ് എന്നാണ് സർക്കാറി​​​​െൻറ ധാരണ. കള്ളപ്പണം വിതരണം ചെയ്യുന്നത് ഒരു പരിധി വരെ തടയാൻ ഡിജിറ്റലൈസേഷ​ൻ വഴി സാധിക്കും എന്നാണ്​ വിശ്വാസം. കള്ളപ്പണം തടയുന്നതിനായി, അംഗീകൃത മാർഗത്തിലൂടെ അ​െല്ലങ്കിൽ ഏപ്രിൽ ഒന്നു മുതൽ രണ്ടു ലക്ഷമോ അതിനു മുകളിലോ ഉള്ള എല്ലാ പണ ഇടപാടുകളും നിയമവിരുദ്ധമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ആദായ നികുതി വകുപ്പിൽ 269 എസ്​.ടി എന്ന വകുപ്പ് കൂട്ടിച്ചേർത്താണ് ഇൗ ഭേദഗതി കൊണ്ടുവന്നത്.

ഇൗ വകുപ്പ്​ പറയുന്നത് ഒരു ‘പേഴ്​സൻ’ രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ കറൻസിയായി ഒരു ‘പേഴ്​സ​​​​െൻറ’ കൈയിൽനിന്ന്​ ഒരേ ദിവസം, ഒറ്റ ഇടപാടിനായോ അല്ലെങ്കിൽ ഒരു പ്രത്യേക കാര്യത്തിനായോ കൈപ്പറ്റാൻ പാടില്ല എന്നാണ്​. ഇവിടെ പേഴ്​സൻ എന്നു പറയുന്നത്​ വ്യക്​തിയോ സ്​ഥാപനമോ ട്രസ്​​റ്റോ സൊസൈറ്റിയോ കമ്പനിയോ കൃഷിക്കാരനോ ആരുമാവാം. ആർക്കും പ്രത്യേകം ഒഴിവില്ല. എന്നാൽ, താഴെ പറയുന്നവരെ ഇതിൽനിന്ന്​ ഒഴിവാക്കിയിട്ടുണ്ട്. 1. ഗവൺമ​​​െൻറ്​ 2. കോഓപറേറ്റിവ് ബാങ്ക് ഉൾപ്പെടെ എല്ലാ ബാങ്കിങ്​ കമ്പനികളും 3. പോസ്​റ്റ്​ ഓഫിസ്​.

ആദായനികുതി നിയമത്തിലെ 269 എസ്​.ടി വകുപ്പ് അനുസരിച്ച് സർക്കാറും ബാങ്കുകളും പോസ്​റ്റ്​ ഓഫിസും കോഓപറേറ്റിവ് ബാങ്കും ഒഴികെ ഒരു സ്​ഥാപനവുമായോ പ്രസ്​ഥാനവുമായോ കമ്പനിയുമായോ വ്യക്​തിയുമായോ രണ്ടു ലക്ഷം രൂപ​ക്കോ അതിനു മുകളിലോ ഉള്ള ഒരു വിധത്തിലുള്ള പണമിടപാടുകളും കാഷായി ഏപ്രിൽ ഒന്നിന് ശേഷം നടത്താൻ പാടില്ല. പണം കൈപ്പറ്റുന്ന വ്യക്​തിക്ക്/സ്​ഥാപനത്തിനായിരിക്കും ശിക്ഷ. ഇക്കാര്യത്തിൽ നികുതിക്ക് വിധേയമായ പണമാണെന്നോ നികുതി ഒഴിവുള്ള പണമാണെന്നോ കാർഷിക വരുമാനം ആണെന്നുള്ളതോ ആയ ഒരു പരിഗണനയും ഉണ്ടായിരിക്കുന്നതല്ല.

269 എസ്​.ടി വകുപ്പ് മൂന്നു വിധത്തിലുള്ള പണമിടപാടിനെപ്പറ്റിയാണ് വിവരിക്കുന്നത്. ഒന്നാമതായി ഒരേ ദിവസംതന്നെ ഒരു വ്യക്​തിയോ സ്​ഥാപനമോ ഒരു വ്യക്​തിയുടെ/സ്​ഥാപനത്തി​​​െൻറ പക്കൽനിന്ന്​ രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ കാഷായി സ്വീകരിക്കുന്നതിനാണ് വിലക്കുള്ളത്. ഇത് ഉദാഹരണസഹിതം വ്യക്​തമാക്കാം. ഒരു വ്യക്​തി മറ്റൊരു വ്യക്​തിക്ക് ഒന്നാം തീയതി 1.5 ലക്ഷം രൂപ വിലയ്ക്കുള്ള സാധനങ്ങൾ വിറ്റു. അതേ ഇടപാടുകാർ രണ്ടാം തീയതി ഒരു ലക്ഷം രൂപയുടെ വിൽപനകൂടി നടത്തി. രണ്ടാം തീയതിയിലെ ഇടപാട് കഴിഞ്ഞപ്പോൾ ഇൗ വ്യക്​തി വിൽപനക്കാരന്​​ രണ്ടര ലക്ഷം രൂപ കൊടുക്കാനുണ്ട്. പക്ഷേ, ഇവിടെ രണ്ടു  ലക്ഷം രൂപയിൽ കൂടുതൽ കാഷായി നൽകാൻ പാടില്ല. രണ്ടു ദിവസത്തെ ഇടപാടാണ് എന്നതിന് ഇവിടെ പ്രസക്​തി ഇല്ല.

രണ്ടാമതായി സൂചിപ്പിക്കുന്നത് ഇടപാടി​​​െൻറ വലുപ്പത്തെപ്പറ്റിയാണ്. രണ്ടു ലക്ഷം രൂപയിൽ കൂടുതൽ മൂല്യമുള്ള ഒറ്റ ഇടപാട് നടത്തിയാലും അതി​​​െൻറ പണം രണ്ടു ലക്ഷത്തിൽ താഴെ മാത്രമേ കറൻസിയിൽ സ്വീകരിക്കാൻ സാധിക്കൂ. ബാക്കി പണം അക്കൗണ്ട് പേ ചെക്കായോ ഡ്രാഫ്റ്റായോ ഇലക്േട്രാണിക് മാർഗത്തിലൂടെ ബാങ്കിലൂടെയോ മാത്രമേ നടത്താൻ പാടുള്ളൂ. ഇവിടെ തുക ചെറിയ സംഖ്യകളായി പല ദിവസങ്ങളിലായും നൽകാൻ പാടില്ല. ഉദാഹരണമായി, ആശുപത്രിയിലെ രോഗിയുടെ ഓപറേഷൻ ​െചലവ് മൂന്നു ലക്ഷം രൂപ ആയെന്നിരിക്കട്ടെ ആശുപത്രി അധികൃതർക്ക് ഈ മൂന്നു ലക്ഷവും കാഷായി വാങ്ങാൻ സാധിക്കില്ല. രണ്ട് ലക്ഷം രൂപയിൽ കുറഞ്ഞ തുക കാഷായും ബാക്കി ചെക്കുമാർഗത്തിലൂടെയോ ഡ്രാഫ്റ്റ് മുഖാന്തരമോ ഇലക്േട്രാണിക് മാർഗത്തിലൂടെ ബാങ്കിൽകൂടിയോ മാത്രമേ നടത്താൻ സാധിക്കൂ.

മൂന്നാമതായി പറയുന്നത് ഒരു പ്രത്യേക ഇടപാട് അല്ലെങ്കിൽ പ്രത്യേക സംഭവത്തെ പ്രതിപാദിച്ചാണ്. ഒരു പ്രത്യേക ഇടപാടിന് അല്ലെങ്കിൽ പ്രത്യേക സംഭവത്തിനുവേണ്ടി ഒരാളിൽനിന്ന്​ രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ കറൻസിയായി സ്വീകരിക്കാൻ സാധിക്കില്ല. ഉദാഹരണം പറഞ്ഞാൽ ഒരു വിവാഹ ആഘോഷത്തിനുവേണ്ടി ഇവൻറ്​ മാനേജ്മ​​​െൻറ് കമ്പനിയെ അഞ്ചു ലക്ഷം രൂപ കരാർ തുക ഉറപ്പിച്ച് ഏൽപിക്കുന്നു. ഇവിടെ കമ്പനിക്ക് പ്രതിഫലത്തിലേക്ക് രണ്ടു ലക്ഷം രൂപയിൽ താഴെ മാത്രമേ കാഷായി സ്വീകരിക്കാൻ സാധിക്കൂ.

ബാക്കി തുക ചെക്ക് /ഡ്രാഫ്റ്റ്/ ഇലക്േട്രാണിക് മാർഗത്തിലൂടെ ബാങ്കിലൂടെ മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ. മറ്റൊരു ഉദാഹരണം: ഒരു വിവാഹ ആഘോഷത്തിൽ പങ്കെടുത്ത 300 പേർ വരന് 1000 രൂപ വീതം സംഭാവന നൽകുന്നു. ഇവിടെ ആകെ തുക മൂന്നുലക്ഷം രൂപ വരുമെങ്കിലും ഒരു വ്യക്​തിയിൽനിന്നു മാത്രം അല്ലാത്തതിനാൽ ഈ നിയമം ബാധകമാവില്ല. എങ്കിലും രണ്ടാമത്തെ ക്ലോസ്​ അനുസരിച്ച് നിയമലംഘനം ആകും എന്നും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഒരാളുടെ പക്കൽനിന്ന്​ ഗിഫ്റ്റ് ആയി രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ കാഷായി സ്വീകരിച്ചാൽ അതും നിയമവിരുദ്ധമാണ്.

ആദായ നികുതി നിയമം 269 എസ്​.ടി വകുപ്പ് ലംഘിച്ചാൽ സ്വീകരിക്കുന്ന തുകക്ക് തുല്യമായ തുകയാണ്​ പിഴ അടക്കേണ്ടിവരുക. നികുതി നിയമത്തിലെ 271 ഡി.എ വകുപ്പ് അനുസരിച്ചാണിത്. എന്നാൽ, പണം സ്വീകരിച്ച വ്യക്​തിക്ക് അതിന് തക്കതായ കാരണം ബോധിപ്പിക്കാൻ സാധിച്ചാൽ പിഴ ഈടാക്കില്ല. പിഴ ഈടാക്കുന്നത് ജോയൻറ്​ കമീഷണർ റാങ്കിലുള്ള ഉദ്യോഗസ്​ഥനാണ്.

സാധാരണഗതിയിൽ കൃഷിക്കാർക്ക് കാർഷിക വിളകൾ വിൽക്കുമ്പോൾ പണം കാഷായി വാങ്ങാൻ സാധിക്കും എന്നായിരുന്നു അനുമാനം. എന്നാൽ, കൃഷിക്കാർക്ക് ഒരു വിധത്തിലുള്ള ഒഴിവും നിയമത്തിൽ സൂചിപ്പിച്ചിട്ടില്ല. അതിനാൽ കാർഷിക വിളക ളുടെ വിൽപനസമയത്തുപോലും വിൽപന വില രണ്ടു ലക്ഷം രൂപയോ അതിന് മുകളിലോ ആ​െണങ്കിൽ കാഷായി സ്വീകരിക്കാൻ പാടില്ല. (ബജറ്റ് പ്രസംഗത്തിൽ കാർഷിക വിളകളുടെ വിൽപനക്ക് ഈ നിയമത്തിൽനിന്നും ഒഴിവുണ്ടാവും എന്ന് പ്രഖ്യാപിച്ചിരുന്നു.)

എന്നാൽ, ബാങ്കിൽനിന്ന്​ രണ്ടു ലക്ഷം രൂപയിൽ കൂടുതൽ കാഷായി പിൻവലിച്ചാൽ 269 എസ്​.ടി ബാധകമാവില്ല. ഈ ഭേദഗതി ഏപ്രിൽ അഞ്ചിന്​ പ്രാബല്യത്തിൽ വന്നു. പങ്കു വ്യാപാര സ്​ഥാപനങ്ങളിൽ ഉടമസ്​ഥർക്ക് (പാർട്​ണർമാർക്ക്) പോലും സ്വന്തം സ്​ഥാപനത്തിലേക്ക് രണ്ടു ലക്ഷം രൂപയോ അതിൽ കൂടുതലോ കാഷായി നൽകാനും പിൻവലിക്കാനും സാധിക്കില്ല. പൂർവികമായി ലഭിക്കുന്ന തുകയാണെങ്കിലും രണ്ടു ലക്ഷത്തിൽ കൂടുതൽ കാഷായിട്ടാണെങ്കിൽ സ്വീകരിക്കാൻ പാടില്ല!
babyjosephca@hotmail.com

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bank transactionnew money policy
News Summary - two and more rupees bank transaction will punished
Next Story