Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBankingchevron_rightഇന്ത്യയിലെ ഏറ്റവും...

ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കുകൾ; പട്ടിക പുറത്തുവിട്ട്​ ഫോബ്​സ്​

text_fields
bookmark_border
ഇന്ത്യയിലെ ഏറ്റവും മികച്ച ബാങ്കുകൾ; പട്ടിക പുറത്തുവിട്ട്​ ഫോബ്​സ്​
cancel

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും മികച്ച 30 ബാങ്കുകളുടെ പട്ടിക പുറത്ത്​ വിട്ട്​ ഫോബ്​സ്​. തുടർച്ചയായ രണ്ടാം വർഷവം സ്വകാര്യ ബാങ്കായ ഡി.ബി.എസ്​ ഫോബ്​സ്​ പട്ടികയിൽ ഒന്നാമതെത്തി. കേരളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാത്തലിക്​ സിറിയൻ ബാങ്കാണ്​ രണ്ടാം സ്ഥാനത്ത്​. തുടർന്നുള്ള സ്ഥാനങ്ങളിൽ ഐ.സി.ഐ.സി.ഐ ബാങ്ക്​, എച്ച്​.ഡി.എഫ്​.സി ബാങ്ക്​, കൊട്ടക്​ മഹീന്ദ്ര ബാങ്ക്​, ആക്​സിസ്​ ബാങ്ക്​, എസ്​.ബി.ഐ എന്നിവയും വരുന്നു.

സ്​റ്റേറ്റിസ്​റ്റ എന്ന സ്ഥാപനവുമായി സഹകരിച്ചാണ്​ രാജ്യത്തെ ഏറ്റവും മികച്ച 30 ബാങ്കുകളുടെ പട്ടിക ഫോബ്​സ്​ തയാറാക്കിയത്​. 43,000 ആളുകളിൽ നിന്ന്​ അഭിപ്രായം തേടിയതിന്​ ശേഷമായിരുന്നു പട്ടിക. രണ്ട്​ പേയ്​മെൻറ്​ ബാങ്കുകളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്​. ഇന്ത്യൻ പോസ്​റ്റൽ വകുപ്പി​െൻറ ഇന്ത്യ പോസ്​റ്റ്​ പേയ്​മെൻറ്​ ബാങ്കും പേടിഎം പേയ്​മെൻറ്​ ബാങ്കുമാണ്​ പട്ടികയിൽ ഇടംപിടിച്ച പേയ്​മെൻറ്​ ബാങ്കുകൾ.

തമിഴ്​നാട്ടിൽ നിന്നുള്ള കരൂർ വൈശ്യ ബാങ്കാണ്​ പട്ടികയിൽ അവസാന സ്ഥാനത്ത്​. ആന്ധ്രപ്രദേശ്​ സംസ്ഥാന സഹകരണബാങ്കാണ്​ രാജ്യത്തെ ഏറ്റവും മികച്ച സഹകരണബാങ്ക്​. 14ാം സ്ഥാനത്താണ്​ ആന്ധ്രപ്രദേശ്​ സഹകരണബാങ്കുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:forbesbanking
News Summary - THIS bank outperforms ICICI, HDFC, AXIS, SBI to emerge as best bank in India, complete list here
Next Story