മാ​ഗ്​​ന​റ്റി​ക്​ സ്​​ട്രി​പ്​ കാ​ർ​ഡു​ക​ളുടെ കാലാവധി ഡിസംബർ 31 വരെ മാത്രം

23:00 PM
24/11/2018
cards
Representational Image

ന്യൂ​ഡ​ൽ​ഹി: ആഗോള നിലവാരത്തിലുള്ള കാർഡുകളിൽ ഉപ​േയാഗിക്കുന്ന മൈക്രോ ചിപ്പ്​/പി​ൻ ന​മ്പ​ർ ഇ​ല്ലാ​ത്ത ഡെ​ബി​റ്റ്​/​െ​ക്ര​ഡി​റ്റ്​ കാ​ർ​ഡു​ക​ൾ ജ​നു​വ​രി ഒ​ന്നു മു​ത​ൽ പ്ര​വ​ർ​ത്തി​ക്കി​ല്ല. റി​സ​ർ​വ്​ ബാ​ങ്കി​​െൻറ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ നി​ല​വി​ലെ മാ​ഗ്​​ന​റ്റി​ക്​ സ്​​ട്രി​പ്​ കാ​ർ​ഡു​ക​ൾ പി​ൻ​വ​ലി​ച്ച്​ കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മാ​യ ഇ.​എം.​വി (യൂറോ പേ, മാസ്​റ്റർ കാർഡ്​, വിസ) കാ​ർ​ഡു​ക​ൾ ഇ​റ​ക്കു​ന്ന​ത്.

പ​ഴ​യ കാ​ർ​ഡു​ക​ൾ ഡി​സം​ബ​ർ 31 വ​രെ ഉ​പ​യോ​ഗി​ക്കാം. ഇ​തിനു​ള്ളി​ൽ പ​ഴ​യ കാ​ർ​ഡു​ക​ൾ ഇ​ട​പാ​ടു​കാ​ർ​ക്ക്​​ മാ​റ്റി​വാ​ങ്ങാ​മെ​ന്നും​ ആ​ർ.​ബി.​െ​എ അ​റി​യി​ച്ചു. ഇ.​എം.​വി ചി​പ്പു​ക​ളു​ള്ള കാ​ർ​ഡു​ക​ൾ ന​ൽ​ക​ാൻ 2015 ആ​ഗ​സ്​​റ്റി​ലാ​ണ്​ ആ​ർ.​ബി.​െ​എ നി​ർ​ദേ​ശിച്ചത്.

Loading...
COMMENTS